Flash News
Archives

Cricket

india-vs-australia-match-review

ഷോക്ക് ട്രീറ്റ്മെന്‍റ്

Published:13 March 2019

ത​ര​ക്കേ​ടി​ല്ലാ​ത്ത സ്കോ​ർ പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യ്ക്കു തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ര​ഹ​ര​മേ​റ്റു. ശി​ഖ​ർ ധ​വാ​ൻ (12) പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ ഇ​ര​യാ​യി. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യെ (20) മാ​ർ​ക്വ​സ് സ്റ്റോ​യി​നി​സ് കൂ​ടാ​രം പൂ​കി​ച്ചു.

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന് മു​ൻ​പ് ചി​ന്തി​ക്കാ​ൻ ഏ​റെ ന​ൽ​കി ഇ​ന്ത്യ​ൻ ടീ​മി​ന് ഓ​സ്ട്രേ​ലി​യ​യു​ടെ വ​ക ചെ​റു​ത​ല്ലാ​ത്തൊ​രു ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റ്. അ​ഞ്ചാം ഏ​ക​ദി​ന​ത്തി​ൽ 35 റ​ൺ​സി​ന് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഓ​സി​സ് പ​ര​മ്പ​ര 3-2ന് ​സ്വ​ന്ത​മാ​ക്കി. ഉ​സ്മാ​ൻ ഖ്വാ​ജ (100)യു​ടെ സെ​ഞ്ചു​റി​യും പീ​റ്റ​ർ ഹാ​ൻ​ഡ്സ്കോം​ബി​ന്‍റെ (52) അ​ർ​ധ ശ​ത​ക​വും മൂ​ന്നു വി​ക്ക​റ്റ് പി​ഴു​ത ആ​ദം സാം​പ​യു​ടെ സ്പി​ൻ ജാ​ല​വും ക​ങ്കാ​രു​പ്പ​ട​യ്ക്ക് വി​ജ​യം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. രോ​ഹി​ത് ശ​ർ​മ (56), കേ​ദാ​ർ ജാ​ദ​വ് (44), ഭു​വ​നേ​ശ്വ​ർ കു​മാ​ർ (46) എ​ന്നി​വ​രു​ടെ പോ​രാ​ട്ട​ങ്ങ​ളാ​ണ് ഇ​ന്ത്യ​യെ വ​മ്പ​ൻ തോ​ൽ​വി​യി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്.  സ്കോ​ർ: ഓ​സി​സ്-272/9 (50). 237 (50).

ത​ര​ക്കേ​ടി​ല്ലാ​ത്ത സ്കോ​ർ പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യ്ക്കു തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ര​ഹ​ര​മേ​റ്റു. ശി​ഖ​ർ ധ​വാ​ൻ (12) പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ ഇ​ര​യാ​യി. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യെ (20) മാ​ർ​ക്വ​സ് സ്റ്റോ​യി​നി​സ് കൂ​ടാ​രം പൂ​കി​ച്ചു. ഒ​ര​റ്റം കാ​ത്ത രോ​ഹി​തും സാം​പ​യെ ക​യ​റി​യ​ടി​ക്കാ​ൻ ശ്ര​മി​ച്ചു വി​ക്ക​റ്റ് തു​ല​ച്ചു. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ 8000 റ​ൺ​സി​ൽ രോ​ഹി​ത് ഇ​തി​നി​ടെ എ​ത്തി​യി​രു​ന്നു. 206 ഇ​ന്നി​ങ്സു​ക​ളി​ൽ 8000 റ​ൺ​സ് കു​റി​ച്ച രോ​ഹി​ത് അ​ത്ത​ര​മൊ​രു നേ​ട്ടം അ​തി​വേ​ഗം സ്വ​ന്ത​മാ​ക്കു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മു​ൻ നാ​യ​ക​ൻ സൗ​ര​വ് ഗാം​ഗു​ലി​ക്കൊ​പ്പം മൂ​ന്നാം സ്ഥാ​ന​ത്ത് ഇ​ടം​പി​ടി​ച്ചു. 

ഋ​ഷ​ഭ് പ​ന്തും (16) വി​ജ​യ് ശ​ങ്ക​റും (16) ര​വീ​ന്ദ്ര ജ​ഡേ​ജ​യും (0) മ​ത്സ​ര സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കാ​തെ ബാ​റ്റ് താ​ഴ്ത്തി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ തോ​ൽ​വി ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ച​ത്. എ​ന്നാ​ൽ കേ​ദാ​റി​നെ കൂ​ട്ടു​പി​ടി​ച്ച്  ത​ക​ർ​പ്പ​ൻ ഷോ​ട്ടു​ക​ൾ ക​ളി​ച്ച ഭു​വ​നേ​ശ്വ​ർ ഗാ​ല​റി​യി​ൽ ആ​വേ​ശം പ​ട​ർ​ത്തി. പ​ക്ഷേ, ഭു​വ​നേ​ശ്വ​റും ജാ​ദ​വും അ​ടു​ത്ത​ടു​ത്ത് ക​ര​ക​യ​റി​യ​പ്പോ​ൾ വാ​ല​റ്റ​ത്തെ അ​രി​ഞ്ഞി​ടു​ക​യെ​ന്ന ച​ട​ങ്ങ് പൂ​ർ​ത്തി​യാ​ക്കി ഓ​സി​സ് വി​ജ​യം പി​ടി​ച്ചെ‌​ടു​ക്കു​ക​യും ചെ​യ്തു. ക​മ്മി​ൻ​സും സ്റ്റോ​യി​നി​സും ജെ ​റി​ച്ചാ​ർ​ഡ്സ​ണും ര​ണ്ടു വി​ക്ക​റ്റ് വീ​തം കൈ​ക്ക​ലാ​ക്കി.  

ആ​ദ്യം ബാ​റ്റെ​ടു​ത്ത ഓ​സി​സ്  മി​ക​ച്ച തു​ട​ക്ക​ത്തി​നു​ശേ​ഷം മു​ന്നൂ​റി​ന് താ​ഴെ ഒ​തു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ഖ്വാ​ജ​യാ​ണ് ക​ങ്കാ​രു​ക്ക​ളെ മു​ന്നോ​ട്ടു ന​യി​ച്ച​ത്. ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഫി​ഞ്ചി​നൊ​പ്പം (27)  ഒ​ന്നാം വി​ക്ക​റ്റി​ൽ 76 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത ഖ്വാ​ജ മി​ക​ച്ച അ​ടി​ത്ത​റ ഓ​സി​സി​ന് ന​ൽ​കി. ഹാ​ൻ​ഡ്സ്കോം​ബു​മൊ​ത്തും 99 റ​ൺ​സ് ഖ്വാ​ജ വാ​രി. 33 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റി​ന് 175 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​യി​രു​ന്നു ഓ​സി​സ്. എ​ന്നാ​ൽ പ​ത്തു ഫോ​റും ര​ണ്ടു സി​ക്സും പ​റ​ത്തി​യ ഖ്വാ​ജ​യെ വീ​ഴ്ത്തി ഭു​വ​നേ​ശ്വ​ർ കു​മാ​ർ സ​ന്ദ​ർ​ശ​ക​രെ പി​ന്നോ​ട്ട​ടി​ച്ചു. ഹാ​ൻ​ഡ്സ്കോം​ബി​നെ മു​ഹ​മ്മ​ദ് ഷ​മി​യും പു​റ​ത്താ​ക്കി. അ​പ​ക​ട​കാ​രി​യാ​യ ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ല്ലി​നെ (1) ര​വീ​ന്ദ്ര ജ​ഡേ​ജ അ​ധി​കം ക​ളി​ക്കാ​ൻ വി​ട്ടി​ല്ല. വ​മ്പ​ന​ടി​ക​ൾ​ക്കു പ്രാ​പ്ത​നാ​യ മാ​ർ​ക്വ​സ് സ്റ്റോ​യ്നി​സി​ന്‍റെ (20) കു​റ്റി ഭു​വി പി​ഴു​തെ​റി​ഞ്ഞു. 

മ​ധ്യ​നി​ര പാ​ളി​യ​തോ​ടെ ഓ​സി​സ്  ല​ക്ഷ്യ​മി​ട്ട സ്കോ​റി​ൽ എ​ത്തി​ല്ലെ​ന്ന​ത് ഉ​റ​പ്പാ​യി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഹീ​റോ ആ​ഷ്ട​ൺ ടേ​ർ​ണ​റും (20) കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ പ​ന്തി​ൽ കൂ​റ്റ​ന​ടി​ക്ക് ശ്ര​മി​ച്ച് മ​ട​ങ്ങി. വാ​ല​റ്റ​ത്തി​ൽ ജെ ​റി​ച്ചാ​ർ​ഡ്സ​ന്‍റെ​യും (29), പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ​യും (15) പ​രി​ശ്ര​മ​ങ്ങ​ളാ​ണ് അ​ന്ത്യ ഓ​വ​റു​ക​ളി​ൽ ഓ​സ്ട്രേ​ലി​യ​ൻ സ്കോ​റി​ന് ചെ​റു വേ​ഗം പ​ക​ർ​ന്ന​ത്. എ​ങ്കി​ലും അ​വ​സാ​ന 17 ഓ​വ​റി​ൽ 97 റ​ൺ​സ് മാ​ത്ര​മേ ഓ​സി​സ് സ്കോ​റി​ൽ ചേ​ർ​ന്നു​ള്ളു. ഖ്വാ​ജ മാ​ൻ ഒ​ഫ് ദ ​സീ​രി​സും മാ​ൻ ഒ​ഫ് ദ ​മാ​ച്ചും. 


വാർത്തകൾ

Sign up for Newslettertop