Flash News
Archives

Crime

young-woman-sexually-assault-teenage-girl

കണ്ണൂരില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച 18കാരിക്കെതിരെ കേസെടുത്തു

Published:14 March 2019

പട്ടുവം പഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് തളിപ്പറമ്പില്‍ താമസിക്കുന്ന യുവതി പീഡനത്തിനിരയാക്കിയത്.

കണ്ണൂർ: തളിപ്പറമ്പിൽ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പതിനെട്ടുകാരിക്കെതിരെ കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരം തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്.

പട്ടുവം പഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് തളിപ്പറമ്പില്‍ താമസിക്കുന്ന യുവതി പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസമാണ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ചതോടെ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top