Flash News
Archives

Kollywood

alia-ram

രാജമൗലി ചിത്രത്തിൽ നായികയായി ആലിയ ഭട്ട്

Published:14 March 2019

ചിത്രം 2020 ജൂലൈ 30ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് നടി ആലിയ ഭട്ടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റാം ചരൺ തേജ, ജൂനിയർ എൻടിആർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ബാഹുബലിക്കു ശേഷം എസ്.എസ് രാജമൗലിയുടെ അടുത്ത ചിത്രത്തിന്‍റെ വാർത്തകളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. വ്യാഴാഴ്ച നടന്ന പ്രത്യേക വാർത്ത സമ്മേളനത്തിലാണ് അണിയറപ്രവർത്തകർ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആർആർആർ എന്നാണ് ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പേര്.

ചിത്രം 2020 ജൂലൈ 30ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് നടി ആലിയ ഭട്ടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റാം ചരൺ തേജ, ജൂനിയർ എൻടിആർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

1920 കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. രാം ചരണിന്‍റെ നായികയായാണ് ആലിയ ചിത്രത്തിലെത്തുന്നത്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജർ ജോൺസ്, സമുദ്രക്കനി, അജയ് ദേവ്ഗൺ എന്നിവരും ചിത്രത്തിലുണ്ട്.


വാർത്തകൾ

Sign up for Newsletter



top