Flash News
Archives

Mollywood

vasantham

വസന്തത്തിന്‍റെ കനൽവഴികളിൽ നാളെ മുതൽ വീണ്ടും തിയെറ്ററുകളിലേക്ക്

Published:14 March 2019

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പോരാട്ടചരിത്രത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും വിപ്ലവകാരിയുമായ പി.കൃഷ്ണപിള്ളയുടെ ജീവിതവുമാണ് ചിത്രത്തിന്‍റെ പ്രമേയം. സുരഭി ലക്ഷ്മി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.

വസന്തത്തിന്‍റെ കനൽവഴികളിൽ എന്ന ചലചിത്രം വീണ്ടും തിയെറ്ററുകളിലെത്തുന്നു. വിശാരദ് ക്രിയേഷൻസിന്‍റെ ബാനറിൽ അനിൽ.വി നാഗേന്ദ്രൻ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം വെള്ളിയാഴ്ച പ്രദർശനത്തിനെത്തും.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പോരാട്ടചരിത്രത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും വിപ്ലവകാരിയുമായ പി.കൃഷ്ണപിള്ളയുടെ ജീവിതവുമാണ് ചിത്രത്തിന്‍റെ പ്രമേയം. സുരഭി ലക്ഷ്മി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. കൈതപ്രം, പ്രഭാവർമ, അനിൽ വി.നാഗേന്ദ്രൻ എന്നിവരുടെ വരികൾക്ക് വി.ദക്ഷിണാമൂർത്തി, എം.കെ.അർജുനന്‍, പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, ജെയിംസ് വസന്തന്‍, പി.കെ മേദിനി, സി.ജെ കുട്ടപ്പൻ, എ.ആർ രേഹാന, അഞ്ചൽ ഉദയകുമാർ എന്നിവരാണ് സംഗീതമൊരുക്കിയിരിക്കുന്നത്.  

സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്‍റെ ട്രെയ്‌ലറിനും ഗാനങ്ങൾക്കും വൻസ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങളിൽ വൈകുന്നേരമാണ് ചിത്രം പ്രദർശിപ്പിക്കുക. നായകൻ സമുദ്രക്കനിയും മറ്റ് താരങ്ങളും വെള്ളിയാഴ്ച തിയെറ്ററുകൾ സന്ദർശിക്കും.

 


വാർത്തകൾ

Sign up for Newsletter



top