Flash News
Archives

Updates

electric-vehicles

ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളെ വ​ര​വേ​ല്‍ക്കാ​ന്‍ ത​മി​ഴ്നാ​ട് ഒ​രു​ങ്ങു​ന്നു

Published:14 March 2019

ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ വൈ​ദ്യു​തി​യി​ല്‍ ഓ​ടു​ന്ന ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങും. ഹൈ​വെ​ക​ളി​ല്‍ നി​ശ്ചി​ത ഇ​ട​ങ്ങ​ളി​ല്‍ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ക്കു​ള്ള ചാ​ര്‍ജി​ങ് പോ​യി​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കും. ന​ഗ​ര​ങ്ങ​ളി​ലെ ഓ​ട്ടൊ​റി​ക്ഷ​ക​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​യി മാ​റ്റാ​നും  തീ​രു​മാ​നമാ​യി.

ചെ​ന്നൈ: കേ​ര​ള​ത്തെ പി​ന്നി​ലാ​ക്കി ത​മി​ഴ്നാ​ട്ടി​ല്‍ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ന​യം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ പ്ര​ചാ​ര​ത്തി​ലാ​ക്കു​ക​യും, ത​മി​ഴ്നാ​ട്ടി​ലേ​ക്കു ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന നി​ര്‍മാ​താ​ക്ക​ളെ ആ​ക​ര്‍ഷി​ക്കു​ക​യു​മാ​ണു ല​ക്ഷ്യം. സ​ര്‍ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കും. ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ വൈ​ദ്യു​തി​യി​ല്‍ ഓ​ടു​ന്ന ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങും. ഹൈ​വെ​ക​ളി​ല്‍ നി​ശ്ചി​ത ഇ​ട​ങ്ങ​ളി​ല്‍ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ക്കു​ള്ള ചാ​ര്‍ജി​ങ് പോ​യി​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കും. ന​ഗ​ര​ങ്ങ​ളി​ലെ ഓ​ട്ടൊ​റി​ക്ഷ​ക​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​യി മാ​റ്റാ​നും  തീ​രു​മാ​നമാ​യി. ഇ​തി​നാ​യി പ്ര​ത്യേ​ക സ​ബ്സി​ഡി ഏ​ര്‍പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും സ​ര്‍ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

ഇ- ​മൊ​ബി​ലി​റ്റി എ​ന്ന പേ​രി​ല്‍ ന​ഗ​ര​ത്തി​ല്‍ ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്നു ഗ​താ​ഗ​ത വ​കു​പ്പു  നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ചു ഇം​ഗ്ല​ണ്ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സി40 ​എ​ന്ന ഏ​ജ​ന്‍സി​യു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യി​രു​ന്നു. ചെ​ന്നൈ​യി​ല്‍ 80 ബ​സു​ക​ളും, കോ​യ​മ്പ​ത്തൂ​രി​ല്‍ 20 ബ​സു​ക​ളു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​ത്തി​ക്കു​ക.

രാ​ജ്യ​ത്തു ചെ​ന്നൈ ഉ​ള്‍പ്പെ​ടെ 9 ന​ഗ​ര​ങ്ങ​ളി​ല്‍ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ക്കു പ്ര​ത്യേ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നു കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തി​യ ന​ഗ​ര​ങ്ങ​ളി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. പൊ​തു​ഗ​താ​ഗ​തം പൂ​ര്‍ണ​മാ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കു​ക​യാ​ണു സ​ര്‍ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നു ത​മി​ഴ്നാ​ട് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ലെ ബ​സ് ഡി​പ്പോ​ക​ളി​ല്‍ ത​മി​ഴ്നാ​ട് വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ  സ​ഹ​ക​ര​ണ​ത്തോ​ടെ ചാ​ര്‍ജി​ങ് പോ​യി​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top