Flash News
Archives

Kerala

ration-shop-dealers-kerala

മൂ​ന്നു മാ​സ​മാ​യി വേ​ത​ന​മി​ല്ല, കട അടയ്ക്കുമെന്ന് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍

Published:14 March 2019

# സ്വ​ന്തം ലേ​ഖ​ക​ന്‍ 

ട്ര​ഷ​റി നി​യ​ന്ത്ര​ണ​ത്തെ തു​ട​ര്‍ന്ന് സം​സ്ഥാ​ന​ത്തു റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ക്കു​ള്ള വേ​ത​നം മൂ​ന്നു മാ​സം കു​ടി​ശി​ക​യാ​യി.  മി​ക്ക​യി​ട​ങ്ങ​ളി​ലും ഡി​സം​ബ​ര്‍ മു​ത​ലു​ള്ള വേ​ത​നം ല​ഭി​ച്ചി​ട്ടി​ല്ല. ക​മ്മി​ഷ​ന്‍ ഇ​ന​ത്തി​ല്‍ 9.5 കോ​ടി​യോ​ളം രൂ​പ​യാ​ണ് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ  വ്യാ​പാ​രി​ക​ള്‍ക്ക് ല​ഭി​ക്കാ​നു​ള്ള​ത്. ഓ​രോ റേ​ഷ​ന്‍ വ്യാ​പാ​രി​ക്കും 40000 മു​ത​ല്‍ 60000 രൂ​പ​വ​രെ​യാ​ണ് കു​ടി​ശി​ക​യാ​യി ല​ഭി​ക്കാ​നു​ള്ള​ത്.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കു മൂ​ന്നു മാ​സ​മാ​യി വേ​ത​നം മു​ട​ങ്ങി​യി​ട്ടും സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം.  സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 40 കോ​ടി​യോ​ളം രൂ​പ​യാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ഇ​തി​നു പു​റ​മേ പ്ര​ള​യ​ത്തെ തു​ട​ര്‍ന്ന് അ​ഞ്ചു​മാ​സം സൗ​ജ​ന്യ  റേ​ഷ​ന്‍  വി​ത​ര​ണം ന​ട​ത്തി​യ​തി​നു​ള്ള ക​മ്മി​ഷ​നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍. കു​ടി​ശി​ക തീ​ര്‍ക്കാ​ൻ അ​ടി​യ​ന്ത​ര  ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ റേ​ഷ​ന്‍ക​ട​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് കോ​ണ്‍ഗ്ര​സ് അ​റി​യി​ച്ചു. റേ​ഷ​ന്‍  വ്യാ​പാ​രി​ക​ളോ​ട് കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്  കോ​ണ്‍ഗ്ര​സു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കും.   

അ​തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തേ  ഓ​ള്‍ ഇ​ന്ത്യ റേ​ഷ​ന്‍ ഡി​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന സം​ഘ​ട​ന​യു​ടെ പേ​ര് ഓ​ള്‍ ഇ​ന്ത്യ റേ​ഷ​ന്‍  ഡി​ലേ​ഴ്‌​സ് കോ​ണ്‍ഗ്ര​സ് എ​ന്നാ​ക്കി​യെ​ന്നും ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യെ തെ​ര​ഞ്ഞെ​ടു​ത്തെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി  ബേ​ബി​ച്ച​ന്‍ മു​ക്കാ​ട​ന്‍ അ​റി​യി​ച്ചു.

ട്ര​ഷ​റി നി​യ​ന്ത്ര​ണ​ത്തെ തു​ട​ര്‍ന്ന് സം​സ്ഥാ​ന​ത്തു റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ക്കു​ള്ള വേ​ത​നം മൂ​ന്നു മാ​സം കു​ടി​ശി​ക​യാ​യി.  മി​ക്ക​യി​ട​ങ്ങ​ളി​ലും ഡി​സം​ബ​ര്‍ മു​ത​ലു​ള്ള വേ​ത​നം ല​ഭി​ച്ചി​ട്ടി​ല്ല. ക​മ്മി​ഷ​ന്‍ ഇ​ന​ത്തി​ല്‍ 9.5 കോ​ടി​യോ​ളം രൂ​പ​യാ​ണ് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ  വ്യാ​പാ​രി​ക​ള്‍ക്ക് ല​ഭി​ക്കാ​നു​ള്ള​ത്. ഓ​രോ റേ​ഷ​ന്‍ വ്യാ​പാ​രി​ക്കും 40000 മു​ത​ല്‍ 60000 രൂ​പ​വ​രെ​യാ​ണ് കു​ടി​ശി​ക​യാ​യി ല​ഭി​ക്കാ​നു​ള്ള​ത്.  അ​ഞ്ചു​ല​ക്ഷം  രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ള്‍ മാ​റു​ന്ന​തി​ന് ട്ര​ഷ​റി​ക​ളി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. 

നി​ല​വി​ല്‍  ദി​വ​സ​ച്ചെ​ല​വ് പോ​ലും പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും അ​തി​നാ​ല്‍ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളെ ഈ ​നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നു ഒ​ഴി​വാ​ക്ക​ണ​മെ​ന്നും റേ​ഷ​ന്‍  വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​ക​ളാ​യ ഓ​ള്‍കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ്  അ​സോ​സി​യേ​ഷ​നും ഓ​ള്‍ ഇ​ന്ത്യ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് കോ​ണ്‍ഗ്ര​സും  ആ​വ​ശ്യ​പ്പെ​ട്ടു.  


വാർത്തകൾ

Sign up for Newsletter



top