Flash News
Archives

National

mk-stalin-son-in-law-pollachi-rape-case-arrests

പൊ​ള്ളാ​ച്ചി പീ​ഡ​നം ; വ്യാജപ്രചരണ കേസിൽ സ്റ്റാ​ലി​ന്‍റെ മ​രു​മ​ക​ൻ അ​റ​സ്റ്റി​ൽ

Published:14 March 2019

വ്യാ​ജ ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പ്ര​ണ​യ​ക്കു​രു​ക്കി​ലാ​ക്കി അ​മ്പ​തി​ല​ധി​കം പെ​ണ്‍കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഘ​ത്തി​ല്‍ പ​തി​ന​ഞ്ച് പേ​രു കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സി​ഐ​ഡി  വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​നാ​യി  സി​ബി​സി​ഐ​ഡി  അ​ന്വേ​ഷ​ണം ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​രു​ന്നു

ചെ​ന്നൈ: പൊ​ള്ളാ​ച്ചി​യി​ൽ അ​മ്പ​തോ​ളം സ്ത്രീ​ക​ൾ ഇ​ര​ക​ളാ​യ സ്ത്രീ​പീ​ഡ​ന​ക്കേ​സി​ൽ അ​ണ്ണാ ഡി​എം​കെ​ക്കെ​തി​രേ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഡി​എം​കെ നേ​താ​വ് എം ​കെ സ്റ്റാ​ലി​ന്‍റെ മ​രു​മ​ക​ൻ ശ​ബ​രീ​ശ​ൻ വേ​ദ​മൂ​ർ​ത്തി അ​റ​സ്റ്റി​ൽ. വ്യാ​ഴാ​ഴ്ച​യാ​ണ് ത​മി​ഴ്നാ​ട് പൊ​ലീ​സ് ശ​ബ​രീ​ശ​നെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ത​മി​ഴ്നാ​ട് ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ പൊ​ള്ളാ​ച്ചി വി.​ജ​യ​രാ​മ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. അ​ണ്ണാ ഡി​എം​കെ​ക്കേ​തി​രെ പ്രാ​ദേ​ശി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും വ്യാ​ജ​പ്ര​ച​ര​ണ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 

പൊ​ള്ളാ​ച്ചി പ്ര​ശ്ന​ത്തി​ലൂ​ടെ അ​ണ്ണാ ഡി​എം​കെ​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ന്ന് രാ​ഷ്‌​ട്രീ​യ​ലാ​ഭം ഉ​ണ്ടാ​ക്കാ​നാ​ണ് ഡി​എം​കെ ശ്ര​മി​ക്കു​ന്ന​തെ​ന്നും ജ​യ​രാ​മ​ൻ ആ​രോ​പി​ച്ചു.പൊ​ള്ളാ​ച്ചി പീ​ഡ​ന​ക്കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റി​ക്കൊ​ണ്ട് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. കേ​സ് സി​ബി​ഐ​യ്ക്ക് വി​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ള​ട​ക്കം സം​സ്ഥാ​ന​ത്തു​ട​നീ​ളം  വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം.

വ്യാ​ജ ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പ്ര​ണ​യ​ക്കു​രു​ക്കി​ലാ​ക്കി അ​മ്പ​തി​ല​ധി​കം പെ​ണ്‍കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഘ​ത്തി​ല്‍ പ​തി​ന​ഞ്ച് പേ​രു കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സി​ഐ​ഡി  വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​നാ​യി  സി​ബി​സി​ഐ​ഡി  അ​ന്വേ​ഷ​ണം ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​രു​ന്നു.

ബാം​ഗ്ലൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ​ക്കൂ​ടി ക​ണ്ടെ​ത്താ​നു​ള്ള ക്രൈം ​ബ്രാ​ഞ്ച് ശ്ര​മ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് കേ​സ് സി​ബി​ഐ​ക്ക് വി​ട്ടു​കൊ​ണ്ട് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ 50ഓ​ളം സ്ത്രീ​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വം  ദി​ല്ലി​യി​ലെ നി​ർ​ഭ​യ കേ​സി​നോ​ളം ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തി​രു​ന്നാ​വ​ക്ക​ര​ശ​ന്‍,ശ​ബ​രി​രാ​ജ​ന്‍,സ​തീ​ഷ്,വ​സ​ന്ത​കു​മാ​ര്‍ എ​ന്നി​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ നി​ന്ന് 50 ഓ​ളം സ്ത്രീ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



top