21
July 2019 - 2:30 am IST

Download Our Mobile App

Flash News
Archives

National

mumbai-over-bridge-collapse-rescue

മും​ബൈ​യി​ൽ ന​ട​പ്പാ​ലം ത​ക​ർ​ന്ന് 5 മ​ര​ണം

Published:14 March 2019

പാ​ല​ത്തി​ലെ ര​ണ്ട് കോ​ണ്‍ക്രീ​റ്റ് സ്ലാ​ബു​ക​ള്‍ അ​ട​ര്‍ന്ന് റോ​ഡി​ലേ​ക്ക് വീ​ണു. മ​രി​ച്ച ര​ണ്ടു​പേ​രും ന​ഴ്‍സു​മാ​രാ​ണ്. 2016ല്‍ ​അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍ത്തി​യാ​യ പാ​ല​മാ​ണി​ത്. 2018ല്‍ ​അ​ന്ധേ​രി​യി​ല്‍ ഒ​രു റെ​യ്‌​ല്‍വേ പാ​ലം ത​ക​ര്‍ന്നി​രു​ന്നു. ഇ​തി​ന് ശേ​ഷം ഐ​ഐ​ടി ബോം​ബെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ 18 പാ​ല​ങ്ങ​ള്‍ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്ന് വി​ല​യി​രു​ത്തി.

മും​ബൈ:  മും​ബൈ ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സ് റെ​യ്‌​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ന​ട​പ്പാ​ലം ഇ​ടി​ഞ്ഞു വീ​ണ് 5 പേ​ർ മ​രി​ച്ചു. 29 പേ​ർ​ക്ക് പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. നി​ര​വ​ധി പേ​ർ ത​ക​ർ​ന്ന പാ​ല​ത്തി​നി​ട​യി​ൽ കു​ടു​ങ്ങി. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു. വൈ​കി​ട്ട്  7.30തി​നാ​ണ് പാ​ലം ത​ക​ർ​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ത​ക​ർ​ന്ന​താ​യി അ​ധി​കൃ​ത​ർ‌ പ​റ​യു​ന്നു. 

പാ​ല​ത്തി​ലെ ര​ണ്ട് കോ​ണ്‍ക്രീ​റ്റ് സ്ലാ​ബു​ക​ള്‍ അ​ട​ര്‍ന്ന് റോ​ഡി​ലേ​ക്ക് വീ​ണു. മ​രി​ച്ച ര​ണ്ടു​പേ​രും ന​ഴ്‍സു​മാ​രാ​ണ്. 2016ല്‍ ​അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍ത്തി​യാ​യ പാ​ല​മാ​ണി​ത്. 2018ല്‍ ​അ​ന്ധേ​രി​യി​ല്‍ ഒ​രു റെ​യ്‌​ല്‍വേ പാ​ലം ത​ക​ര്‍ന്നി​രു​ന്നു. ഇ​തി​ന് ശേ​ഷം ഐ​ഐ​ടി ബോം​ബെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ 18 പാ​ല​ങ്ങ​ള്‍ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്ന് വി​ല​യി​രു​ത്തി. ത​ക​ര്‍ന്ന പാ​ലം ഇ​തി​ല്‍ ഉ​ള്‍പ്പെ​ട്ടി​രു​ന്നി​ല്ല. മു​നി​സി​പ്പ​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ അ​പ​ക​ട​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ആ​സാ​ദ് മൈ​താ​ൻ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് റെ​യ്‌​ൽ​വേ​സ്റ്റേ​ഷ​നെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് ത​ക​ർ‌​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​സ​മ​യ​ത്ത് പാ​ല​ത്തി​ലേ​ക്കു​ള്ള ഗ​താ​ഗ​ത സി​ഗ്ന​ൽ ചു​വ​പ്പാ​യി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ൽ ഇ​ന്ത്യ തൂ​ക്കി​ലേ​റ്റി​യ ക​സ​ബ് ഈ ​പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു വ​ന്ന​തി​നാ​ൽ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം പാ​ലം ക​സ​ബ് പാ​ല​മെ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top