Flash News
Archives

Football

sadio-mane

പൊ​ളി​ച്ചു മാ​നെ...

Published:14 March 2019

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും യു​വ​ന്‍റ​സും തീ​ർ​ത്ത മാ​ന്ത്രി​ക​ത​യു​ടെ ല​ഹ​രി​യ​ട​ങ്ങും മു​ൻ​പേ പ്ര​തി​യോ​ഗി​ക്കു​മേ​ൽ അ​പ്ര​മാ​ദി​ത്വം അ​ടി​വ​ര​യി​ട്ട ജ​യ​ങ്ങ​ളോ​ടെ ഇം​ഗ്ലി​ഷ് ക്ല​ബ്ബ് ലി​വ​ർ​പൂ​ളും സ്പാ​നി​ഷ് ക​രു​ത്ത​ൻ ബാ​ഴ്സ​ലോ​ണ​യും ക്വാ​ർ​ട്ട​റി​ലേ​ക്ക് ചു​വ​ടു​വ​ച്ചു.

മ്യൂ​ണി​ച്ച്/​മാ​ഡ്രി​ഡ്: അ​ത്ഭു​ത​ഫ​ല​ങ്ങ​ളി​ൽ നി​ന്ന് ചാം​പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ആ​ധി​കാ​രി​ക ജ​യ​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റി. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും യു​വ​ന്‍റ​സും തീ​ർ​ത്ത മാ​ന്ത്രി​ക​ത​യു​ടെ ല​ഹ​രി​യ​ട​ങ്ങും മു​ൻ​പേ പ്ര​തി​യോ​ഗി​ക്കു​മേ​ൽ അ​പ്ര​മാ​ദി​ത്വം അ​ടി​വ​ര​യി​ട്ട ജ​യ​ങ്ങ​ളോ​ടെ ഇം​ഗ്ലി​ഷ് ക്ല​ബ്ബ് ലി​വ​ർ​പൂ​ളും സ്പാ​നി​ഷ് ക​രു​ത്ത​ൻ ബാ​ഴ്സ​ലോ​ണ​യും ക്വാ​ർ​ട്ട​റി​ലേ​ക്ക് ചു​വ​ടു​വ​ച്ചു. പ്രീ- ​ക്വാ​ർ​ട്ട​റി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ ലി​വ​ർ​പൂ​ൾ ജ​ർ​മ​ൻ ടാ​ങ്കു​ക​ളാ​യ ബ​യേ​ൺ മ്യൂ​ണി​ച്ചി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് കെ​ട്ടു​കെ​ട്ടി​ച്ചു. ഫ്ര​ഞ്ച് ടീം ​ലി​യോ​ണി​ന്‍റെ വ​ല​യി​ൽ ബാ​ഴ്സ തൊ​ടു​ത്ത​ത് അ​ഞ്ചു ഗോ​ളു​ക​ൾ. തി​രി​ച്ചു​വാ​ങ്ങി​യ​ത് ഒ​ന്നും. ലി​വ​ർ​പൂ​ളി​നാ​യി ഇ​ര​ട്ട ഗോ​ൾ നേ​ടി​യ സാ​ദി​യൊ മാ​നെ മാ​റ്റ​റി​യി​ച്ചു. ബാ​ഴ്സ​യ്ക്കു​വേ​ണ്ടി ല​യ​ണ​ൽ മെ​സി​യും ര​ണ്ടു ത​വ​ണ നി​റ​യൊ​ഴി​ച്ചു. 

ആ​ദ്യ പാ​ദ​ത്തി​ൽ ഉ​ന്നം പി​ഴ​ച്ച ഷോ​ട്ടു​ക​ളി​ലൂ​ടെ ജ​യം കൈ​വി​ട്ട ലി​വ​ർ​പൂ​ളി​ന്‍റെ മ​റ്റൊ​രു മു​ഖ​മാ​ണ് മ്യൂ​ണി​ച്ചി​ൽ ക​ണ്ട​ത്. പൊ​സ​ഷ​നി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ ബ​യേ​ണി​ന് അ​തി​ന​നു​സ​രി​ച്ച് ഗോ​ള​വ​സ​ര​ങ്ങ​ൾ തു​റ​ന്നെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കി​ട്ടി​യ അ​വ​സ​ര​ങ്ങ​ൾ മു​ത​ലാ​ക്കി ലി​വ​ർ വി​ജ​യ​ത്തി​ലെ​ത്തു​ക​യും ചെ​യ്തു. 26ാം മി​നി​റ്റി​ൽ വാ​ൻ ഡി​ക്കി​ന്‍റെ അ​ള​ന്നു​മു​റി​ച്ച ക്രോ​സ് മാ​നെ​യെ തേ​ടി​യെ​ത്തി. ബോ​ക്സി​നു​ള്ളി​ൽ നി​ന്ന് മാ​നെ ല​ക്ഷ്യം ക​ണ്ടു (1-0). എ​ന്നാ​ൽ ലി​വ​ർ​പൂ​ളി​ന്‍റെ ആ​ഘോ​ഷ​ത്തി​ന് അ​ധി​കം ആ​യു​സു​ണ്ടാ​യി​ല്ല. ജോ​യ​ൽ മാ​റ്റി​പി​ന്‍റെ (39) സെ​ൽ​ഫ് ഗോ​ൾ സ്കോ​ർ തു​ല്യ​നി​ല​യി​ലെ​ത്തി​ച്ചു (1-1). 

ര​ണ്ടാം പ​കു​തി​യു​ടെ ആ​രം​ഭ​ത്തി​ൽ ക​ളി​യു​ടെ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു. ഇ​തി​നി​ടെ ബ​യേ​ണി​ന് ല​ഭി​ച്ച ര​ണ്ട​വ​സ​ര​ങ്ങ​ൾ സെ​ർ​ജെ നാ​ബ്രി​യും റോ​ബ​ർ​ട്ടോ ലെ​വ​ൻ​ഡോ​വ്സ്കി​യും തു​ല​ച്ചു. അ​ധി​കം വൈ​കാ​തെ മി​ൽ​ന​റു​ടെ കോ​ർ​ണ​ർ വാ​ൻ ഡി​ക്ക് ബ​യേ​ണി​ന്‍റെ വ​ല​യി​ലേ​ക്ക് ഹെ​ഡ് ചെ​യ്തു (2-1). മു​ഹ​മ്മ​ദ് സ​ല​യു​ടെ ചി​പ്പി​ന് ഹെ​ഡ​റി​ലൂ​ടെ മാ​നെ പൂ​ർ​ണ​ത​യേ​കു​മ്പോ​ൾ ബ​യേ​ണി​ന്‍റെ തി​രി​ച്ചു​വ​ര​വ് മോ​ഹ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പൊ​ലി​ഞ്ഞു (3-1). 

മെ​സി മ​യം

നൗ ​കാം​പി​ൽ ല​യ​ണ​ൽ മെ​സി നി​റ​ഞ്ഞാ​ടി, ര​ണ്ടു ഗോ​ളു​ക​ളും ര​ണ്ട് അ​സി​സ്റ്റു​ക​ളും. അ​തു താ​ങ്ങാ​നു​ള്ള ത്രാ​ണി ലി​യോ​ണി​നു​ണ്ടാ​യി​രു​ന്നി​ല്ല. ഫ​ല​മോ, 5-1ന്‍റെ വ​മ്പ​ൻ മാ​ർ​ജി​നി​ലെ ജ​യ​ത്തോ​ടെ ബാ​ഴ്സ കു​തി​ച്ചു. അ​ങ്ങ​നെ ഒ​ന്നാം പാ​ദ​ത്തി​ലെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യു​ടെ ക്ഷീ​ണ​വും ക​റ്റാ​ല​ൻ ടീം ​അ​ക​റ്റി.  ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഉ​ശി​രു കാ​ട്ടി​യാ​ൽ താ​നെ​ങ്ങ​നെ മോ​ശ​മാ​ക്കും എ​ന്ന നി​ല​യി​ലാ​യി​രു​ന്നു നൗ ​കാം​പി​ൽ മെ​സി​യു​ടെ ക​ളി. കാ​ൽ​പ്പ​ന്തി​നെ സം​ഗീ​താ​ത്മ​ക​മാ​ക്കു​ന്ന മെ​സി​യു​ടെ മാ​ന്ത്രി​ക സ്പ​ർ​ശ​ങ്ങ​ളി​ൽ ലി​യോ​ൺ നി​ഷ്പ്ര​ഭ​രാ​യി​പ്പോ​യി. 17ാം മി​നി​റ്റി​ൽ പെ​ന​ൽ​റ്റി സ്കോ​ർ ചെ​യ്ത മെ​സി 78ാം മി​നി​റ്റി​ൽ വീ​ണ്ടും മൂ​ർ​ച്ച​കാ​ട്ടി. ഫി​ലി​പ്പെ കു​ട്ടീ​ഞ്ഞോ (31ാം മി​നി​റ്റ്), ജെ​റാ​ഡ് പി​ക്വെ (81), ഔ​സ്മാ​നെ ഡെം​ബെ​ലെ (86) എ​ന്നി​വ​ർ ബാ​ഴ്സ​യു​ടെ ഇ​ത​ര സ്കോ​റ​ർ​മാ​ർ. ലൂ​ക്കാ​സ് ടൗ​സ​ർ​ട്ട് (58) ലി​യോ​ണി​ന്‍റെ മ​റു​പ​ടി​ക്കാ​ര​ൻ. 


വാർത്തകൾ

Sign up for Newsletter



top