Flash News
Archives

Cricket

virat-kohli-india

ഉ​ത്ത​രം ല​ഭി​ക്കേ​ണ്ട ചോ​ദ്യ​ങ്ങ​ൾ

Published:14 March 2019

അ​വ​സാ​ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ക​ങ്കാ​രു​ക്ക​ളോ​ട് മു​ട്ടു​കു​ത്തി പ​ര​മ്പ​ര കൈ​വി​ട്ട ഇ​ന്ത്യ​യ്ക്ക് മു​ന്നി​ൽ ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​ങ്ങ​ളു​ടെ നി​ര ത​ന്നെ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നാ​ലാം ന​മ്പ​രി​ൽ ആ​ര് ?,

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന് മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും തെ​റ്റു തി​രു​ത്ത​ലു​ക​ൾ​ക്കും ഇ​ന്ത്യ​ൻ ടീ​മി​ന് ല​ഭി​ച്ച അ​വ​സാ​ന അ​വ​സ​ര​മാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​യു​മാ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര. പ​ല താ​ര​ങ്ങ​ൾ​ക്കും ലാ​സ്റ്റ് ബ​സാ​യും അ​തു വി​ല​യി​രു​ത്ത​പ്പെ​ട്ടു. എ​ന്നാ​ൽ അ​വ​സാ​ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ക​ങ്കാ​രു​ക്ക​ളോ​ട് മു​ട്ടു​കു​ത്തി പ​ര​മ്പ​ര കൈ​വി​ട്ട ഇ​ന്ത്യ​യ്ക്ക് മു​ന്നി​ൽ ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​ങ്ങ​ളു​ടെ നി​ര ത​ന്നെ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നാ​ലാം ന​മ്പ​രി​ൽ ആ​ര് ?, ശി​ഖ​ർ ധ​വാ​ൻ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മൂ​ന്നാം ഓ​പ്പ​ണ​റു​ടെ റോ​ളി​ൽ ആ​രെ​ത്തും, ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​ർ ആ​രാ​ണ്, ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ പ്ര​ക​ട​നം തൃ​പ്തി​ക​ര​മാ​ണോ എ​ന്നി​ങ്ങ​നെ പോ​കു​ന്നു ചോ​ദ്യ​ങ്ങ​ൾ. നാ​ലാം സ്പെ​ഷ​ലി​സ്റ്റ് പേ​സ​റെ സം​ബ​ന്ധി​ച്ചും ഇ​ന്ത്യ തീ​ർ​പ്പി​ലെ​ത്തി​യി​ട്ടി​ല്ല. 

ഓ​സി​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി 310ഉം ​ഉ​പ​നാ​യ​ക​ൻ  രോ​ഹി​ത് ശ​ർ​മ​യും 202 റ​ൺ​സും വീ​തം നേ​ടി​യി​രു​ന്നു. കോ​ഹ്‌​ലി ര​ണ്ടു സെ​ഞ്ചു​റി​ക​ളും രോ​ഹി​ത് ര​ണ്ട് അ​ർ​ധ ശ​ത​ക​ങ്ങ​ളും കു​റി​ച്ചു. എ​ന്നാ​ൽ ബാ​റ്റി​ങ് ലൈ​ന​പ്പി​ൽ നി​ന്ന് തു​ട​ർ​ച്ച​യാ​യി കൂ​ട്ടാ​യ യ​ത്ന​ങ്ങ​ളു​ണ്ടാ​യി​ല്ല. ശി​ഖ​ർ ധ​വാ​നും കേ​ദാ​ർ ജാ​ദ​വും വി​ജ​യ് ശ​ങ്ക​റും ചി​ല ദി​വ​സ​ങ്ങ​ളി​ൽ ത‌ി​ള​ങ്ങി​യെ​ങ്കി​ലും സ്ഥി​ര​ത കാ​ട്ടി​യി​ല്ല. എം.​എ​സ്. ധോ​ണി സ്റ്റം​പി​നു പി​ന്നി​ൽ പ​തി​വു തി​ള​ക്കം തു​ട​ർ​ന്നു. എ​ന്നാ​ൽ അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ വി​ക്ക​റ്റ് കീ​പ്പ​റു​ടെ റോ​ളി​ൽ ഋ​ഷ​ഭ് പ​ന്ത് നി​ര​വ​ധി പി​ഴ​വു​ക​ൾ വ​രു​ത്തി. ദി​നേ​ശ് കാ​ർ​ത്തി​ക്കി​നെ കു​റി​ച്ച് ചി​ന്തി​ക്കാ​നും പ​ന്തി​ന്‍റെ നി​റം​മ​ങ്ങ​ൽ സെ​ല​ക്റ്റ​ർ​മാ​രെ പ്രേ​രി​പ്പി​ച്ചേ​ക്കും. ധോ​ണി​യെ പോ​ലൊ​രു കൗ​ശ​ല​ക്കാ​ര​നാ​യ ക്രി​ക്ക​റ്റ​റു​ടെ സ​ഹാ​യ​വും അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ൽ കോ​ഹ്‌​ലി​ക്കു ല​ഭി​ച്ചി​ല്ല. 

നാ​ലാം ന​മ്പ​റി​ലെ ആ​ശ​യ​ക്കു​ഴ​പ്പം ഇ​ക്കു​റി​യും തീ​ർ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന​തും ഇ​ന്ത്യ​യെ പി​ന്നോ​ട്ട​ടി​ക്കു​ന്ന ഘ​ട​ക​മാ​ണ്. ഒ​രി​ക്ക​ൽ ആ ​സ്ഥാ​ന​ത്തു പ്ര​തി​ഷ്ഠി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന അ​മ്പാ​ട്ടി റാ​യു​ഡു പാ​ടേ നി​റം​മ​ങ്ങി. കെ.​എ​ൽ. രാ​ഹു​ലി​ന് ഓ​സി​സു​മാ​യു​ള്ള പ​ര​മ്പ​ര​യി​ൽ ല​ഭി​ച്ച​ത് ഒ​ര​വ​സ​രം മാ​ത്രം. കോ​ഹ്‌​ലി നാ​ലാം ന​മ്പ​രി​ൽ വ​ന്നെ​ങ്കി​ലും ആ ​ശ്ര​മം അ​ത്ര​ക​ണ്ട് വി​ജ​യി​ച്ചു​മി​ല്ല. ശ്രേ​യ​സ് അ​യ്യ​രെ​യും മ​നീ​ഷ് പാ​ണ്ഡെ​യെ​യും നാ​ലാം ന​മ്പ​രി​ൽ പ​രീ​ക്ഷി​ക്കാ​മാ​യി​രു​ന്നു എ​ന്നു അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രും കു​റ​ച്ച​ല്ല. 

ബൗ​ള​ർ​മാ​രി​ൽ കു​ൽ​ദീ​പ് യാ​ദ​വ് പ​ത്ത് വി​ക്ക​റ്റു പി​ഴു​തു. പ​ക്ഷേ, കു​ൽ​ദീ​പ് റ​ൺ​സ് വ​ഴ​ങ്ങി​യ​ത് ഇ​ന്ത്യ​യെ ആ​കു​ല​പ്പെ​ടു​ത്തു​ന്നു. ജ​സ്പ്രീ​ത് ബും​റ​യു​ടെ വേ​റി​ട്ട പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന​ത്. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നു വി​ക്ക​റ്റ് മാ​ത്രം പി​ഴു​ത ജ​ഡേ​ജ​യു​ടെ പ്ര​ക​ട​ന​വും തൃ​പ്തി​ക​ര​മ​ല്ലെ​ന്നു പ​റ​യാം. ഓ​ൾ റൗ​ണ്ട​ർ​മാ​രി​ൽ വി​ജ​യ് ശ​ങ്ക​റി​നെ​ക്കാ​ൾ മി​ക​ച്ച ബൗ​ള​റാ​ണ് ഹാ​ർ​ദി​ക് പാ​ണ്ഡ്യ. എ​ന്നാ​ൽ വി​ജ​യ് ശ​ങ്ക​റി​ന്‍റെ ബാ​റ്റി​ങ് ഫോം ​ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​നും സെ​ല​ക്റ്റ​ർ​മാ​ർ​ക്കാ​വി​ല്ല. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ ലോ​ക​ക​പ്പി​നു മു​ൻ​പ് വ്യ​ക്ത​മാ​യൊ​രു പ്ലാ​ൻ ബി ​കോ​ഹ്‌​ലി ത​യാ​റാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​തു ഇ​ന്ത്യ​യു​ടെ സാ​ധ്യ​ത​ക​ളെ പി​ന്നോ​ട്ട​ടി​ക്കും. 


വാർത്തകൾ

Sign up for Newsletter



top