21
July 2019 - 1:57 am IST

Download Our Mobile App

Flash News
Archives

Kerala

muslim-league-sdpi-pfi-secret-discussion

എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ടുമായി ലീഗ് നേതൃത്വത്തിന്‍റെ രഹസ്യ കൂടിക്കാഴ്ച, ദൃശ്യം പുറത്ത്

Published:14 March 2019

കൊണ്ടാട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലിൽ വെച്ചാണ് ലീഗ് നേതാക്കളും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുമായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീർ എന്നിവരാണ് രഹസ്യ ചർച്ച നടത്തിയത്.

മലപ്പുറം: എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി മുസ്ലീം ലീഗ് നേതൃത്വം രഹസ്യ കൂടിക്കാഴ്ച നടത്തി. കൊണ്ടാട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലിൽ വെച്ചാണ് ലീഗ് നേതാക്കളും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുമായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീർ എന്നിവരാണ് രഹസ്യ ചർച്ച നടത്തിയത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് നസറുദ്ദീൻ എളമരം, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചർച്ച. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചക്ക്​ നേതാക്കൾ ഹോട്ടലിലേക്ക് എത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കെടിഡിസി ഹോട്ടലിലെ 105-ാം മുറിയില്‍ വച്ച്  രാത്രി എട്ടരയോടെയായിരുന്നു കൂടിക്കാഴ്ച്ച. ഇ.ടി മുഹമ്മദ് ബഷീര്‍ ആണ് ആദ്യം ഹോട്ടലില്‍ എത്തിയത്. പത്ത് മിനിറ്റിന് ശേഷം നസറൂദ്ദിന്‍ എളമരവും സംഘവും എത്തി. പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയത്. പൊന്നാനി മണ്ഡലത്തിലെ കാര്യങ്ങളാണ് ഹോട്ടല്‍ ചര്‍ച്ചയിലെ വിഷയമായതെന്നാണ് സൂചന. അതേസമയം എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ലീഗ് നേതൃത്വം നിഷേധിച്ചു. 

കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മലപ്പുറത്ത് സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിലും പൊന്നാനിയിൽ എസ്ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. അഭിഭാഷകനായ കെ.സി. നസീറാണ് പൊന്നാനിയിലെ എസ്ഡിപിഐ സ്ഥാനാർഥി. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് എം.എൻ കുഞ്ഞഹമ്മദാജി  പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി പി.വി അൻവറുമായി ചർച്ച നടത്തിയത് യുഡിഎഫിനുള്ളിൽ വിവാദത്തിനിടയാക്കിയിരുന്നു. പി.വി അന്‍വര്‍ ഇടതു മുന്നണി സ്ഥാനാർഥിയായി എത്തിയതോടെ പൊന്നാനിയിൽ കടുത്ത മത്സരമാണ് മുസ്ലീം ലീഗ് നേരിടുന്നതെന്നാണ് വിലയിരുത്തൽ. 


വാർത്തകൾ

Sign up for Newsletter



top