Flash News
Archives

Kerala

sexual-harrassment-against-3-congress-mla-kerala

മൂ​ന്ന് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്ക് എതി​രേ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് കേ​സ്

Published:15 March 2019

# നി​യ​മ​കാ​ര്യ ലേ​ഖ​ക​ൻ

സോ​​ളാ​​ര്‍ വ്യ​​വ​​സാ​​യം തു​​ട​​ങ്ങാ​ൻ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ​​ന്ന നി​​ല​​യി​​ല്‍ സ​​ഹാ​​യം വാ​​ഗ്ദാ​​നം ചെ​​യ്യു​​ക​​യും അ​​തി​​ന്‍റെ മ​​റ​​വി​​ൽ പീ​​ഡി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​രാ​​തി​​ക്കാ​​രി പ​​റ​​യു​​ന്നു.

കൊ​​ച്ചി: തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ടു​​ത്ത വേ​​ള​​യി​​ൽ സോ​​ളാ​​ർ കേ​സ് വീ​​ണ്ടും സ​​ജീ​​വ​​മാ​യി. ലോ​ക്സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ക​രു​തു​ന്ന ര​ണ്ടു​പേ​ര​ട​ക്കം മൂ​​ന്ന‌ു പ്ര​മു​ഖ കോ​​ണ്‍ഗ്ര​​സ് എം​​എ​​ല്‍എ​​മാ​​ര്‍ക്കെ​​തി​​രേ​ ക്രൈം ​​ബ്രാ​​ഞ്ച് ലൈം​​ഗി​​ക പീ​​ഡ​​ന​​ത്തി​​നു കേ​​സെ​​ടു​​ത്തു. ഹൈ​​ബി ഈ​​ഡ​​ന്‍, അ​​ടൂ​​ര്‍ പ്ര​​കാ​​ശ്, എ.​​പി.​ അ​​നി​​ല്‍ കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ക്കെ​​തി​​രെ​​യാ​​ണു കേ​​സ്. സ​​ഹാ​​യം ന​​ല്‍കാ​​മെ​​ന്നു വാ​​ഗ്ദാ​​നം ചെ​​യ്ത് പീ​​ഡി​​പ്പി​​ച്ചെ​​ന്നാ​​ണ് സോ​​ളാ​​ര്‍ സം​​രം​​ഭ​​ക​​യാ​​യ യു​​വ​​തി​​യു​​ടെ പ​​രാ​​തി. ഇ​​തു സം​​ബ​​ന്ധി​​ച്ച എ​​ഫ്‌​​ഐ​​ആ​​ര്‍ കോ​​ട​​തി​​യി​​ല്‍ സ​​മ​​ര്‍പ്പി​​ച്ചു. 

നേ​​ര​ത്തേ​​യു​​ള്ള ആ​​രോ​​പ​​ണ​​ങ്ങ​​ളു​​ടെ തു​​ട​​ര്‍ച്ച ത​​ന്നെ​​യാ​​ണ് ഈ ​കേ​​സും. സോ​​ളാ​​ര്‍ വ്യ​​വ​​സാ​​യം തു​​ട​​ങ്ങാ​ൻ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ​​ന്ന നി​​ല​​യി​​ല്‍ സ​​ഹാ​​യം വാ​​ഗ്ദാ​​നം ചെ​​യ്യു​​ക​​യും അ​​തി​​ന്‍റെ മ​​റ​​വി​​ൽ പീ​​ഡി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​രാ​​തി​​ക്കാ​​രി പ​​റ​​യു​​ന്നു. സാ​​ഹ​​ച​​ര്യ തെ​​ളി​​വു​​ക​​ളും മ​​റ്റും ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച്‌ മു​​മ്പു​​ണ്ടാ​​യി​​രു​​ന്ന പ​​രാ​​തി​​ക​​ള്‍ പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്നി​​ല്ല. അ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു മൂ​ന്നു ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ക്കെ​​തി​​രെ കേ​​സ് ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​വ​രി​ൽ ഹൈ​ബി​യും അ​ടൂ​ർ പ്ര​കാ​ശും ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​ണ്. ഉ​​മ്മ​​ന്‍ ചാ​​ണ്ടി സ​​ര്‍ക്കാ​​രി​​ൽ അ​​ടൂ​​ര്‍ പ്ര​​കാ​​ശ്, എ.​​പി. അ​​നി​​ല്‍കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ മ​​ന്ത്രി​​മാ​​രാ​​യി​​രു​​ന്നു. 

ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ കേ​​സു​​ക​​ള്‍ പ​​രി​​ഗ​​ണി​​ക്കു​​ന്ന കൊ​​ച്ചി​​യി​​ലെ പ്ര​​ത്യേ​​ക കോ​​ട​​തി​​യി​​ലാ​​ണ് ക്രൈം ​​ബ്രാ​​ഞ്ച് എ​​ഫ്‌​​ഐ​​ആ​​ര്‍ സ​​മ​​ര്‍പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മൂ​ന്ന് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​മെ​ന്നു സോ​ളാ​ർ കേ​സ് അ​ന്വേ​ഷി​ച്ച ജ​സ്റ്റി​സ് ശി​വ​രാ​ജ​ൻ ക​മ്മി​ഷ​ൻ സ​ർ​ക്കാ​രി​ന് ഉ​പ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ നേ​ര​ത്തേ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​ന്ന​പ്പോ​ഴാ​ണു ന​ട​പ​ടി എ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്.

സോ​ളാ​ർ കേ​സി​ൽ മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി, എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി എ​​ന്നി​​വ​​ര്‍ക്കെ​​തി​​രെ പീ​​ഡ​​ന, ബ​​ലാ​​ത്സം​​ഗ കേ​​സു​​ക​​ള്‍ ചു​​മ​​ത്തി ക്രൈം ​​ബ്രാ​​ഞ്ച് മു​ൻ​പ് കേ​​സെ​​ടു​​ത്തി​​രു​​ന്നു. എ​ന്നാ​ൽ കാ​ര്യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ അ​ന്വേ​ഷ​ണം ഇ​ഴ​യു​ക​യാ​ണ്. ക​​മ്മി​​ഷ​​ന്‍ റി​​പ്പോ​​ര്‍ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നേ​​ര​​ത്തേ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും അ​​ന്വേ​​ഷ​​ണം മു​​ന്നോ​​ട്ടു​​പോ​​യി​​രു​​ന്നി​​ല്ല.


വാർത്തകൾ

Sign up for Newsletter



top