Flash News
Archives

Crime

drug-mafia-attack-youth-killed-in-thiruvananthapuram

മൂന്നാഴ്ചയ്ക്കിടെ മൂന്നാമത്തെ കൊലപാതകം, യുവാവ് കുത്തേറ്റ് മരിച്ചു: ലഹരിയുടെ പിടിയിൽ തലസ്ഥാനം

Published:15 March 2019

ശ്രീവരാഹം സ്വദേശി മണിക്കുട്ടനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പട്ട് രജിത്ത്, ​മനോജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ ആണെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ശ്രീവരാഹം സ്വദേശി മണിക്കുട്ടനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പട്ട് രജിത്ത്, ​മനോജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിത്തിനും കുത്തേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ ആണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ മൂന്നാഴ്ചയ്ക്കിടെ തലസ്ഥാനത്ത് ലഹരി സംഘം കൊലപ്പെടുത്തിയവരുടെ എണ്ണം മൂന്നായി.

വൈകുന്നേരം മണിക്കുട്ടൻ ഉൾപ്പെടെ നാലു പേരും ഒരുമിച്ച് ലഹരി ഉപയോഗിച്ച ശേഷമുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. മൂന്ന് പേർ ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. മൂന്നാമത്തെ ആൾ ഓടി രക്ഷപ്പെട്ടു. കസ്റ്റഡിയിലുള്ള പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.

ഉത്സവത്തിനിടെ‍യുണ്ടായ തർക്കത്തെ തുടർന്നു കഴിഞ്ഞ ദിവസം അനന്തു ഗിരീഷ് എന്ന യുവാവിനെ ഒരുസംഘം തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാനത്തെ നടുക്കി വീണ്ടും ഒരു കൊലപാതകം കൂടി നടന്നത്. ഈ മാസം മൂന്നിന് ചിറയിൻകീഴിൽ വിഷ്ണു എന്ന യുവാവിനെ കൊലപ്പെടുത്തിയതും കരമനയിൽ അനന്തുവിനെ കൊന്ന മാതൃകയിലായിരുന്നു. 

നിസ്സാര സംഭവങ്ങളാണ് ഈ മൂന്ന് യുവാക്കളുടെയും ജീവിതം തല്ലിക്കെടുത്തിയ ക്രൂരമായ കൊലയിലേക്ക് നയിച്ചത്. ഇതിലെ പ്രതികളെല്ലാം പലതരം മയക്കുമരുന്നിന് അടിമകളാണ്. പ്രതികളെല്ലാം 19നും 25നും ഇടയിൽ പ്രായമുള്ളവരാണെന്നത് ഞെട്ടലുളവാക്കുന്നതാണ്. പേരിന് നടത്തുന്ന പരിശോധനയല്ലാതെ പൊലീസിനോ എക്സൈസിനോ ലഹരി വിതരണ മാഫിയയെ തൊടാനാകുന്നില്ലെന്ന ആരോപണം വിവിധ കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു.


വാർത്തകൾ

Sign up for Newsletter



top