ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:15 March 2019
അവഞ്ചേഴ്സ് സീരിസ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി അവഞ്ചേഴ്സ്: എൻഡ് ഗെയ്മിന്റെ ട്രെയ്ലർ പുറത്തിറങ്ങിയിരിക്കുകയാണ്. ട്രെയ്ലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. മാർവെൽ കോമിക്സിന്റെ ചിത്രമാണ് അവഞ്ചേഴ്സ്: എൻഡ് ഗെയിം. സർവശക്തനായ താനോസിനെ നേരിടാൻ ഒരുങ്ങുകയാണ് അവഞ്ചേഴ്സ്. പുതിയ വേഷത്തിലാണ് അവഞ്ചേഴ്സ്പ്പട പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.
ബഹിരാകാശത്ത് അകപ്പെട്ടുപോയ അയൺമാനെ തിരികെ ഭൂമിയിലെത്തിക്കുന്നതും ട്രെയ്ലറിലുൾപ്പെടുത്തിയിട്ടുണ്ട്. റൂസോ സഹോദരൻമാർ സംവിധാനം ചെയ്യുന്ന ചിത്രം അവഞ്ചേഴ്സ് സീരിസിലെ അവസാനത്തേതാണ്. ഏപ്രിൽ 26 ന് ചിത്രം തിയെറ്ററുകളിലെത്തും.