18
June 2019 - 10:33 pm IST

Download Our Mobile App

Flash News
Archives

Others

indians-missing-after-terror-attacks-on-new-zealand-mosques-reports

ന്യൂസിലൻഡ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരുമുണ്ടെന്ന് സൂചന

Published:15 March 2019

അതിനിടെ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി ഉയർന്നു. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സംഭവത്തിനു ശേഷം ഒമ്പത് ഇന്ത്യക്കാരെ കാണാനില്ലെന്നാണ് വിവരം. ന്യൂസിലൻഡ് അധികൃതരുമായി ബന്ധപ്പെടാൻ തുടർച്ചയായി ശ്രമിക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം രണ്ടു ഇന്ത്യക്കാർ മരിച്ചതായും ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.

അതിനിടെ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി ഉയർന്നു. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരനായ ബ്രന്‍റൺ ടാറന്‍റ് ആണ് അക്രമം നടത്തിയവരിൽ ഒരാൾ. എത്ര പേർ നേരിട്ട് ആക്രമണം നടത്തിയെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. അക്രമവുമായി ബന്ധപ്പെട്ട് നാലു പേരെ ന്യൂസിലൻഡ് പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോകത്തെയാകെ ഞെട്ടിച്ച സംഭവം അക്രമി സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. മുസ്‍ലിം പള്ളിക്ക് അകത്തും പുറത്തുമായി തുടർച്ചയായി വെടിവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് അക്രമിയായ ഓസ്ട്രേലിയൻ സ്വദേശി ബ്രന്‍റൺ ടാറന്‍റ് പുറത്തുവിട്ടത്. ആക്ഷൻ ക്യാമറയായ ഗോപ്രോ തന്‍റെ തൊപ്പിയിൽ ഘടിപ്പിച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകര്‍ത്തിയത്. മുസ്‌ലിം പള്ളിയിലേക്ക് സാവധാനം എത്തി തോക്കുമായി ഉള്ളിലേക്കു കടന്ന ഇയാൾ മുന്നിലെത്തിയ എല്ലാവരെയും  വെടിവച്ചുവീഴ്ത്തുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.


വാർത്തകൾ

Sign up for Newsletter



top