23
October 2019 - 1:10 am IST

Download Our Mobile App

Flash News
Archives

Americas

Trump

മെക്സിക്കൻ മതിൽ: ആദ്യമായി വീറ്റോ അധികാരം പ്രയോഗിച്ച് ട്രംപ്

Published:16 March 2019

ട്രംപ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തടയുന്നതിന് കൊണ്ടുവന്ന പ്രമേയം യുഎസ് കോൺഗ്രസിൽ പാസാക്കിയതിന് പിന്നാലെയാണ് നീക്കം. അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ട്രംപ് വീറ്റോ അധികാരം ഉപയോഗിക്കുന്നത്. 

വാഷിംഗ്ടൺ: മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിന് പണം കണ്ടെത്തുന്നത് വീറ്റോ അധികാരം ഉപയോഗിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ട്രംപ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തടയുന്നതിന് കൊണ്ടുവന്ന പ്രമേയം യുഎസ് കോൺഗ്രസിൽ പാസാക്കിയതിന് പിന്നാലെയാണ് നീക്കം. അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ട്രംപ് വീറ്റോ അധികാരം ഉപയോഗിക്കുന്നത്. 

മെക്സിക്കൻ മതിൽ നിർമിക്കുന്നതിനായി കോൺഗ്രസ് പണം നൽകാത്തതിൽ പ്രതിഷേധിച്ചും മതിലിന് പണം കണ്ടെത്താനുമാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന‍ധികൃത കുടിയേറ്റക്കാരും മയക്കുമരുന്ന് കച്ചവടക്കാരും അമെരിക്കയിൽ കടക്കുന്നത് തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ കൂടിയേ തീരുവെന്നാണ് ട്രംപിന്‍റെ വാദം. മതിലിനായി താൻ ഏതറ്റം വരെയും പോകുമെന്നും അത് രാജ്യത്തിന്‍റെ സുരക്ഷയുടെ പ്രശ്നമാണെന്നും ട്രംപ് വ്യക്തമാക്കുന്നു. 

ട്രംപിന്‍റെ അടിയന്തരാവസ്ഥ തടയാൻ 41നെതിരെ 59 വോട്ടുകൾക്കാണ് സെനറ്റ് ബിൽ പാസാക്കിയത്. 12 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും ഡെമോക്രാറ്റുകളെ അനുകൂലിച്ച് ട്രംപിന്‍റെ തീരുമാനത്തിനെതിരെ വോട്ട് ചെയ്തു. ഇതോടെ വീറ്റോ അധികാരം ട്രംപ് ഉപയോഗിക്കുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top