25
August 2019 - 3:36 am IST

Download Our Mobile App

Flash News
Archives

Others

christ-church-attack-malayali-dead

ന്യൂസിലൻഡ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളി യുവതിയും

Published:16 March 2019

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയാണ് മരിച്ചത്. ന്യൂസിലൻഡിലെ കാർഷിക സർവകലാശാലയിൽ‌ എംടെക് വിദ്യാർഥിനിയാണ്.

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ ക്രൈ​സ്റ്റ്ച​ർ​ച്ചിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ ഒരു മലയാളി യുവതിയുമുണ്ടെന്ന് സ്ഥിരീകരണം. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവ (25)യാണ് മരിച്ചത്. ന്യൂസിലൻഡിലെ കാർഷിക സർവകലാശാലയിൽ‌ എംടെക് വിദ്യാർഥിനിയാണ്. 

വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ആ​ൻ​സി​യു​ടെ കാ​ലി​ന് പ​രുക്കേ​റ്റി​രു​ന്നു. ക്രൈ​സ്റ്റ്ച​ർ​ച്ചി​ലെ മു​സ്‌​ലിം പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു താ​മ​സം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് യു​വ​തി മ​രി​ച്ച​താ​യി വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ആന്‍സിയുടെ ഭര്‍ത്താവാണ് വീട്ടില്‍ വിളിച്ച് വിവരം അറിയിച്ചത്.

കൊച്ചി സ്വദേശി അ​ബ്ദു​ൽ നാസറാണ് ആൻസിയുടെ ഭർത്താവ്. കഴിഞ്ഞ വർഷമാണ് ഭർത്താവിനൊപ്പം ആൻസി ഉപരിപഠനത്തിനായി ന്യൂസിലൻഡിലേക്ക് പോയത്. ക്രൈസ്റ്റ്ചർച്ചിലെ ഒരു സൂപ്പർമാർക്കറ്റിലാണ് നാസർ ജോലി ചെയ്യുന്നത്. ഇദ്ദേഹം സുരക്ഷിതനാണ്. ആകെ അഞ്ച് ഇന്ത്യക്കാരാണ് ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തിൽ മരിച്ചത്.


വാർത്തകൾ

Sign up for Newsletter



top