18
June 2019 - 10:20 pm IST

Download Our Mobile App

Flash News
Archives

Special

kumbalangi-nights-wedding-video

ജിതിൻ ഹീറോ ആണെടാ ഹീറോ ; വെഡിങ് വീഡിയോ ടീസർ വൈറൽ ആവുന്നു

Published:16 March 2019

മലയാളി മനസിലിടം നേടിയ കുമ്പളിങ്ങി നൈറ്റ്സിന്‍റെ ലോക്കേഷനിൽ വെച്ചാണ് ഈ വൈറൽ വെഡിങ്  വിഡിയോ ഷൂട്ട്. കുമ്പളങ്ങി നൈറ്റ്സിലെ വർണങ്ങൾ ചാലിച്ച ലൊക്കേഷനുകൾ അതേപടിയാണ് വിഡിയോയിൽ കോർത്തിണക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ടീസറിനു സമാനമാണ് വിഡിയോ.

 വെഡിങ് വീഡിയോസിനായി പണം എത്ര വേണമെങ്കിലും മുടക്കാൻ മലയാളികൾ തയാറാണ്.ചിലർ വിവാഹത്തിന് ശേഷം വീഡിയോ കളർഫുള്ളാക്കാൻ ലണ്ടനിലേക്കോ അമെരിക്കയിലേക്കോ പോകാൻ തയാറാണ്. മറ്റു ചിലരാകട്ടെ ചെലവു ചുരുക്കി നാട്ടിൽ വിഡി‍യോ ഷൂട്ട് ചെയ്യും.കട്ടകലിപ്പൻ വെഡിങ് വ‌ിഡിയോസ് മുതൽ ക്ലാസിക്കൽ വെഡിങ് വിഡിയോസ് വരെ പല രൂപത്തിലും ഭാവത്തിലും  ഇന്ന് വിവാഹ വീഡിയോകൾ പുറത്തിറങ്ങുന്നുണ്ട്

ഇപ്പോഴിതാ വെഡിങ് വിഡിയോയുടെ പരിണാമം ടീസറിലും ട്രെയ്‌ലറിലും വരെ എത്തി നിൽക്കുന്നു. അത്തരമൊരു വെഡിങ് വിഡിയോയുടെ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കൊണ്ടിരിക്കുന്നത്. ചെല്ലാനത്തെ ജിതിനാണ് തന്‍റെ വെഡി‌ങ് വിഡിയോയ്ക്കായി പുത്തൻ പരീക്ഷണത്തിനൊരുങ്ങിയത്.

മലയാളി മനസിലിടം നേടിയ കുമ്പളിങ്ങി നൈറ്റ്സിന്‍റെ ലോക്കേഷനിൽ വെച്ചാണ് ഈ വൈറൽ വെഡിങ്  വിഡിയോ ഷൂട്ട്. കുമ്പളങ്ങി നൈറ്റ്സിലെ വർണങ്ങൾ ചാലിച്ച ലൊക്കേഷനുകൾ അതേപടിയാണ് വിഡിയോയിൽ കോർത്തിണക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ടീസറിനു സമാനമാണ് വിഡിയോ.

സിനിമയിൽ അഭിനയിക്കാനുള്ള മോഹവും കുമ്പളങ്ങി നൈറ്റ്സ് സിനിമയോടുള്ള കടുത്ത ആരാധനയുമാണ് ചെല്ലാനത്തിലെ ജിതിന് ഇങ്ങനെയൊരു ആശയം ഉണ്ടാവുന്നത്. ഭാര്യ ഗോപികയുടെ സപ്പോർട്ടു കൂടിയായപ്പോൾ ടീസർ കളർഫുള്ളായി. ഡോൺ വെഡിങ് ഫോട്ടോഗ്രാഫിയിലെ അജ്‌മൽ അജുവും ബിജോയും ചേർന്നാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്

വീഡിയോ കാണാം 


വാർത്തകൾ

Sign up for Newsletter



top