19
July 2019 - 1:07 am IST

Download Our Mobile App

Flash News
Archives

Offbeat

eagle

എന്താടാ നോക്കി പേടിപ്പിക്കുവാണോ? വൈറലായി ഒരു തുറിച്ചു നോട്ടം

Published:19 March 2019

അമെരിക്കയിലെ ലിങ്കണിലൂടെ കാറോടിച്ച് പോവുകയായിരുന്നു ഇദ്ദേഹം. അപ്പോഴാണ് വഴിയരികിലുള്ള മരത്തിൽ ഒരു പരുന്ത് ഇരിക്കുന്നത് കണ്ടത്.

കുഞ്ഞു ജീവികളെ റാഞ്ചി കൊണ്ടുപോയി തിന്നുന്നവരാണ് പരുന്തുകൾ. പരുന്തുകൾക്ക് കാഴ്ച ശക്തി കൂടുതലായതിനാൽ എത്ര ചെറിയതാണെങ്കിലും ഇവയുടെ കണ്ണിൽപ്പെടുകയും ചെയ്യും. എന്നാലിപ്പോൾ പരുന്തിനെ നോക്കി പേടിപ്പിക്കുന്ന ഒരു അണ്ണാനാണ് സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. അണ്ണാനും പരുന്തും തമ്മിലുള്ള തുറിച്ചുനോട്ട ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

അമെരിക്കൻ നേച്ചർ ഫോട്ടൊഗ്രഫറായ റോജർ സ്റ്റീവെൻസ് ജൂനിയറാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. അമെരിക്കയിലെ ലിങ്കണിലൂടെ കാറോടിച്ച് പോവുകയായിരുന്നു ഇദ്ദേഹം. അപ്പോഴാണ് വഴിയരികിലുള്ള മരത്തിൽ ഒരു പരുന്ത് ഇരിക്കുന്നത് കണ്ടത്.

ഇതിന്‍റെ ചിത്രങ്ങൾ പകർത്താം എന്ന് കരുതി പുറത്തിറങ്ങിയപ്പോഴാണ് മരച്ചില്ലയിൽ പരുന്തിന്‍റെ അടുത്തായി അതിനെ തുറിച്ചു നോക്കി ഒരു അണ്ണാൻ ഇരിക്കുന്നത് കണ്ടത്. പത്തുമിനിറ്റോളം നീണ്ടുനിന്ന തുറിച്ചു നോട്ട മത്സരത്തിൽ തോറ്റ് പരുന്ത് പറന്നു പോയി.


വാർത്തകൾ

Sign up for Newsletter



top