18
June 2019 - 10:26 pm IST

Download Our Mobile App

Flash News
Archives

Troll

mm-mani-trolls-muralidharan-s-candidature-at-vadakara

'കെ.പി.സി.സിക്കു വേണ്ടി രമണന്‍ ഗോദയിലേക്ക്', വൻ ട്രോളുമായി വീണ്ടും മണിയാശാൻ

Published:19 March 2019

ദിവസങ്ങൾ നീണ്ടുനിന്ന സ്ഥാനാർഥി നിർണയ ചർച്ചകൾക്കൊടുവിൽ വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ. മുരളീധരനെ പ്രഖ്യാപിച്ചതിനു പിന്നാലെ വൻ ട്രോളുമായി വൈദ്യുതി മന്ത്രി എം.എം മണി.

കൊച്ചി: ദിവസങ്ങൾ നീണ്ടുനിന്ന സ്ഥാനാർഥി നിർണയ ചർച്ചകൾക്കൊടുവിൽ വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ. മുരളീധരനെ പ്രഖ്യാപിച്ചതിനു പിന്നാലെ വൻ ട്രോളുമായി വൈദ്യുതി മന്ത്രി എം.എം മണി. 'കെപിസിസിക്കു വേണ്ടി രമണൻ ഗോദയിൽ ഇറങ്ങുന്നതാവും' എന്നായിരുന്നു മണിയുടെ ട്രോൾ. സംസ്ഥാനത്തെ ഒട്ടുമിക്ക മന്ത്രിമാരും സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും എതിരാളികളെ ട്രോളുന്ന കാര്യത്തിൽ ഇടുക്കിക്കാരുടെ മണിയാശാനാണ് മുന്നിൽ.

നേരത്തെ, കോൺഗ്രസിന്‍റെ ദേശീയ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നതിനു പിന്നാലെയും മണിയാശാൻ  ട്രോളുമായി രംഗത്തെത്തി‍യിരുന്നു. ''അവസാനം പോകുന്നവരോട് ഒരു അഭ്യർഥന. പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം. കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്'' എന്നായിരുന്നു മണിയുടെ പരിഹാസം. 

അതേസമയം, സിപിഎം നേതൃത്വത്തെ പോലും അമ്പരപ്പിച്ച രാഷ്ട്രീയ നീക്കത്തിനൊടുവിലാണ് കെ. മുരളീധരനെ വടകരയിലെ സ്ഥാനാർഥിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. സിപിഎമ്മിന്‍റെ ഹെവി വെയിറ്റ് നേതാവായ പി. ജയരാജനെതിരേ കെ. മുരളീധരനെ പോലെ സീനിയർ നേതാവിനെ മത്സരരംഗത്തിറക്കി‍യത് കോൺഗ്രസ് പ്രവർത്തകരിൽ ആവേശം നിറയ്ക്കുകയാണ്. ജയരാജനെ രാഷ്ട്രീയ ഗോദയിൽ നേരിടാൻ മുരളീധരൻ എത്തുമെന്ന പ്രഖ്യാപനം വന്നതോടെ തൊട്ടുപിന്നാലെ തന്നെയെത്തി വി.ടി ബൽറാമിന്‍റെ പ്രതികരണം.

ബൽറാം സിപിഎമ്മിനേയും ജയരാജനേയും ട്രോളി‍യത് നെഞ്ചുവേദനയിൽ കയറി പിടിച്ചായിരുന്നു. എന്നാൽ ജയരാജന്‍റെ പേരോ മണ്ഡലമോ‌ കെ. മുരളിധരന്‍റെ പേരോ ഒന്നും എടുത്തു പറയാത്ത തരത്തിലായിരുന്നു ബൽറാമിന്‍റെ പരിഹാസം. ''ഇത് ഇന്ദ്രജിത്ത്. സുകുമാരന്‍റെയും മല്ലികയുടേയും മകൻ. പൃഥ്വിരാജിന്‍റെ ചേട്ടൻ, പൂർണിമയുടെ ഭർത്താവ്. നല്ല അഭിനയമാണ്, നന്നായി പാടുകേം ചെയ്യും. ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ. ഈപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിന്‍റെ ഒരു ഫാനാ...'' ഈ കുറിപ്പിനൊപ്പം ഞെട്ടി നെഞ്ചുവേദന വരുന്ന ഇന്ദ്രജിത്തിന്‍റെ ചിത്രവും പങ്കുവച്ച് മുരളീധരന്‍റെ വരവ് ബൽറാമും ആഘോഷമാക്കി. മുരളീധരന്‍റെ കടന്നു വരവിൽ ഞെട്ടിയ സിപിഎമ്മുകാർക്കുള്ള ബൽറാമിന്‍റെ ഒളിയമ്പായിരുന്നു ഇത്.


വാർത്തകൾ

Sign up for Newsletter



top