Flash News
Archives

Gulf

UAE

യുഎഇ ഫെഡറൽ കോടതിയിൽ രണ്ട് വനിത ജഡ്ജിമാരെ നിയമിച്ചു

Published:20 March 2019

യുഎഇ നീതിന്യായ വ്യവസ്ഥയിൽ ഫെഡറൽ കോടതി തലത്തിൽ ആദ്യമായാണ് വനിത ജഡ്ജിമാരെ നിയമിക്കുന്നത്. ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദ്ദേശിച്ചിരുന്നു.

അബുദാബി: യുഎഇ ഫെഡറൽ കോടതിയിൽ ആദ്യമായി രണ്ട് വനിത ജഡ്ജിമാരെ നിയമിച്ചു. ഖദീജ ഖമിസ് ഖലീഫ അൽ മലസ്, സലാമ റാഷിദ് സലീം അൽ കെത്ബി എന്നിവരെയാണ് പുതിയ ജഡ്ജിമാരായി നിയമിച്ചിരിക്കുന്നത്. യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.

യുഎഇ നീതിന്യായ വ്യവസ്ഥയിൽ ഫെഡറൽ കോടതി തലത്തിൽ ആദ്യമായാണ് വനിത ജഡ്ജിമാരെ നിയമിക്കുന്നത്. ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദ്ദേശിച്ചിരുന്നു.

ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി അടുത്തിടെ യുഎഇ നിയമം കൊണ്ടുവന്നിരുന്നു.


വാർത്തകൾ

Sign up for Newsletter



top