Flash News
Archives

Other news

mercy kuttan

ഒളിംപ്യൻ മേഴ്സികുട്ടന്‍ സംസ്ഥാന സ്പോര്‍ട്സ് കൗൺസില്‍ പ്രസിഡന്‍റാകും

Published:21 March 2019

കൗൺസില്‍ പ്രസിഡന്‍റാ‍യി കായികതാരം വേണമെന്ന സംസ്ഥാന കായികമന്ത്രി ഇ.പി.ജയരാജന്‍റെ നിലപാടിന് സിപിഎം നേതൃത്വം അംഗീകരിച്ചതോടെയാണിത്.

തിരുവനന്തപുരം: ഒളിംപ്യൻ മേഴ്സികുട്ടനെ സംസ്ഥാന സ്പോര്‍ട്സ് കൗൺസില്‍ പ്രസിഡന്‍റാക്കും. കൗൺസില്‍ പ്രസിഡന്‍റാ‍യി കായികതാരം വേണമെന്ന സംസ്ഥാന കായികമന്ത്രി ഇ.പി.ജയരാജന്‍റെ നിലപാടിന് സിപിഎം നേതൃത്വം അംഗീകരിച്ചതോടെയാണിത്. വരുന്ന തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്.

ടി.പി. ദാസന്‍ പ്രസിഡന്‍റായ ഇപ്പോഴത്തെ ഭരണസമിതിയിൽ മേഴ്സി കുട്ടന്‍ വൈസ് പ്രസിഡന്‍റാണ്. കണ്ണൂരില്‍ നിന്നുള്ള ഒ. കെ. ബിനീഷ് വൈസ് പ്രസിഡന്‍റാകാനാണ് സാധ്യത.  കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് സുനില്‍ കുമാര്‍ , ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ ഐ.എം. വിജയന്‍ എന്നിവരടക്കം ഒൻപത് പേര്‍ പുതിയ ഭരണസമിതിയിലുണ്ടാകും. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുത്ത മാസം ഒന്നിനും ഭരണസമിതി തെരഞ്ഞെടുപ്പ് എട്ടിനുമാണ് നടക്കുക. സിപിഎമ്മുമായി അടുപ്പം പുലര്‍ത്തുന്ന ഒളിംപ്യൻ മേഴ്സി കുട്ടന്‍, ജനുവരി ഒന്നിന് നടന്ന വനിതാ മതിലില്‍ പങ്കാളിയായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top