23
October 2019 - 12:22 am IST

Download Our Mobile App

Flash News
Archives

Other news

ടിന്‍റു ലൂക്ക ട്രാക്കുമാറുന്നു, ഇനി റെയ്ൽവേ സ്പോർട്സ് ഓഫിസർ

Published:21 March 2019

# വിനോദ് താമരശേരി

ഒരു മാസക്കാലമായി സേലത്തെ റെയ്ൽവേ ഡിവിഷനല്‍ മാനെജരുടെ ഓഫിസിൽ ജോലി തിരക്കിലാണ് ഈ കായികതാരം. ഇനി ട്രാക്കിലേക്ക് തിരിച്ചുവരില്ലെന്ന് പറഞ്ഞാണ് സ്പോർട്സ് ഓഫിസറുടെ കസേരയിൽ‌ ടിന്‍റു ഇരിക്കുന്നത്.

കൊച്ചി: ഇന്ത്യൻ പ്രതീക്ഷയായ അത്‌ലറ്റ്  ടിന്‍റു ലൂക്ക ട്രാക്കിനോട് വിടപറയുന്നു. റെയ്ൽവേയിൽ സ്പോർട്സ് ഓഫിസറുടെ സ്പെഷൽ ഡ്യൂട്ടിയുടെ ട്രാക്കിലാണ് ഇപ്പോൾ ടിന്‍റു. ഒരു മാസക്കാലമായി സേലത്തെ റെയ്ൽവേ ഡിവിഷനല്‍ മാനെജരുടെ ഓഫിസിൽ ജോലി തിരക്കിലാണ് ഈ കായികതാരം.  ഇനി ട്രാക്കിലേക്ക് തിരിച്ചുവരില്ലെന്ന് പറഞ്ഞാണ് സ്പോർട്സ് ഓഫിസറുടെ കസേരയിൽ‌ ടിന്‍റു ഇരിക്കുന്നത്. ജക്കാര്‍ത്തയില്‍ 2008 നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ രാജ്യാന്തര മെഡല്‍ നേടിയതോടെയാണ് കണ്ണൂർ ഇരിട്ടി കരിക്കോട്ടക്കരിക്കാരി ടിന്‍റു രാജ്യത്തിന്‍റെ താരമാകുന്നത്. 

ഒളിംപ്യൻ പി.ടി. ഉഷയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഉഷ സ്കൂൾ ഒഫ് അത്‌ലറ്റിക്സിലെ 13-ാം വയസിൽ എത്തിയതോടെയാണ് ട്രാക്കിൽ വിജയങ്ങൾ‌ വാരിക്കൂട്ടുന്നത്.  ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലുമായി പതിനൊന്ന് രാജ്യാന്തര മെഡലുകള്‍ ടിന്‍റു സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസില്‍ 2010ൽ വെങ്കലം, 2014 ൽ വെള്ളി, 2015ൽ സ്വര്‍ണം നേടിയായിരുന്നു ടിന്‍റു ശ്രദ്ധനേടുന്നത്. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ സെമി ഫൈനലില്‍ ആറാമതായെത്തി ഫൈനലില്‍ കടക്കാനുള്ള അവസരം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടത് നിരാശപ്പെടുത്തി.

ജക്കാര്‍ത്തയില്‍ 2018ലെ ഏഷ്യന്‍ ഗെയിംസില്‍ നിന്നും പിന്മാറിയ വാര്‍ത്തയിലൂടെയാണ് പിന്നീട് ടിന്‍റു ശ്രദ്ധിക്കപ്പെടുന്നത്. പരിക്കിന്‍റെ പിടിയിലകപ്പെട്ട് ട്രാക്കില്‍ നിന്നും കയറിയ ടിന്‍റു പിന്നീടിതുവരെ ഷൂ അണിഞ്ഞിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പൂര്‍ത്തിയാക്കാനാകാതെ പോയ 2017ലെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനു ശേഷം ടിന്‍റു ട്രാക്കിലെത്തിയില്ല. 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡായ 1:59.17 സെക്കന്‍റ് ടിന്‍റിവിന്‍റെ പേരിലാണ്. ഷൈനി വിൽ‌സന്‍റെ 1:59.85 സെക്കന്‍റ് എന്ന 15 വർഷം പഴക്കമുള്ള റെക്കോർഡാണ് ടിന്‍റു  മറികടന്നത്. 2010 ഡൽഹി കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ 2:01.25 സെക്കന്‍റ് കൊണ്ട് പൂർത്തിയാക്കി ടിന്‍റു ആറാം സ്ഥാനത്തെത്തിയത്. 29-ാംവയസിലാണ് ടിന്‍റു ട്രാക്കിനോട് വിട പറ‍യുന്നത്.  2012ല്‍  റെയ്ൽവേയില്‍ ജോലിയിൽ പ്രവേശിച്ചെങ്കിലും ഇപ്പോഴാണ് തുടർച്ചയായി റെയ്ൽവേയിൽ‌ ജോലി ചെയ്യുന്നത്. ഇനി കുടുംബജീവിതത്തിന്‍റെ ട്രാക്കിലും ടിന്‍റു സജീവമാകും.


വാർത്തകൾ

Sign up for Newsletter



top