ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:23 March 2019
മലയാളവും തമിഴും കടന്ന് ഹോളിവുഡ് സിനിമ ലോകത്തെത്തിയിരിക്കുകയാണിപ്പോൾ നടൻ ബാബു ആന്റണി. തന്റെ ഹോളിവുഡ് സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണിപ്പോൾ ബാബു ആന്റണി. ബുള്ളറ്റ്സ്, ബ്ലെയ്ഡ്സ് ആൻഡ് ബ്ലഡ് എന്ന അമെരിക്കൻ ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. വാറൻ ഫോസ്റ്റർ ആണ് ചിത്രത്തിന്റെ സംവിധായകൻ.
കാലിഫോർണിയയിലെ പിറ്റ്സ് ബർഗിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. അഞ്ച് തവണ മിക്സഡ് മാർഷ്യൽ ആർട്സിൽ ചാംപ്യനായ റോബർട്ട് ഫർഹാം ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമാ യെത്തുന്നത്. നായകന്റെ സുഹൃത്തായാണ് ചിത്രത്തിൽ ബാബു ആന്റണിയെത്തുന്നത്. മാർക്സ് ബ്ലെയ്ഡ്സ് എന്ന വാടകക്കൊലയാളിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
വളർന്നുവരുന്ന ഒരു ആർ&ബി പാട്ടുകാരനെ കിഡ്നാപ്പ് ചെയ്യുക എന്ന മാർകസിന്റെ പ്രതികാരവും യാത്രയുമൊക്കെയാണ് ചിത്രത്തിൽ. ഏപ്രിൽ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. മലയാളത്തിൽ കായംകുളം കൊച്ചുണ്ണിയിലാണ് ബാബു ആന്റണി ഒടുവിലഭിനയിച്ചത്.