ISL-2018-219
21
October 2018 - 4:51 am IST
Flash News
Archives

Wellness

കാ​ഴ്ച​ക​ള്‍ക്ക് ശ​ക്തി പ​ക​രാം; ക​ണ്ണ​ടച്ചി​ല്ലി​ലൂ​ടെ

Published:26 April 2018

# പി.രാമചന്ദ്രൻ

പ്രോ​ഗ്ര​സീ​വ് ലെ​ന്‍സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് പ്രി​സ്ബ​യോ​പ്പി​യ​ക്ക് പ​ര​മ്പ​രാ​ഗ​ത​മാ​യി പ​രി​ഹാ​ര​മാ​യ നി​ര്‍ദേ​ശി​ക്ക​പ്പെ​ടു​ന്ന​ത്.

മാ​റു​ന്ന കാ​ല​ത്ത് ബ​ഹു​മു​ഖ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കു​ന്ന ക​ണ്ണി​നെ പ്രി​സ്ബ​യോ​പ്പി​യ​യി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടു​ത്താ​ന്‍ സാ​ധാ​ര​ണ പ്രോ​ഗ്ര​സീ​വ് ലെ​ന്‍സു​ക​ള്‍ പോ​രാ എ​ന്നു​വ​ന്നി​രി​ക്കു​ന്നു

നാ​ല്‍പ്പ​തു​ക​ളി​ല്‍ എ​ത്തി​യ​വ​രു​ടെ ഗു​രു​ത​ര​മാ​യ പ​രാ​തി​യും അ​വ​രെ അ​ല​ട്ടു​ന്ന വ​ലി​യ പ്ര​ശ്ന​വു​മാ​ണ് കാ​ഴ്ച ശ​ക്തി ദു​ര്‍ബ​ല​പ്പെ​ടു​ന്ന​ത്. നാ​ല്‍പ്പ​ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ അ​വ​രു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ അ​ധി​കം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് കു​റ​ഞ്ഞ അ​ക​ല​ത്തി​ല്‍ വാ​യി​ച്ചെ​ടു​ക്കാ​നു​ള്ള വ്യാ​യാ​മ​ത്തി​ന് വേ​ണ്ടി​യാ​ണ്. ദൈ​നം​ദി​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഇ​ത്ത​രം വാ​യ​ന​ക​ള്‍ സാ​ധാ​ര​ണ​മാ​ണ്. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ടി ​വി പ​ര​മ്പ​ര​ക​ള്‍ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ എ​സ്എം​എ​സ് അ​യ​ക്കു​ക​യും ക​മ്പ്യൂ​ട്ട​റി​ല്‍ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബ്രേ​ക്കി​ങ് വാ​ര്‍ത്ത​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും വേ​ണ്ടി​വ​രും.

ഒ​രേ​സ​മ​യം മാ​റി​മാ​റി കം​പ്യൂ​ട്ട​ര്‍ സ്ക്രീ​നി​ല്‍ നോ​ക്കു​ക​യും മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ക​ണ്ണോ​ടി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ കാ​ഴ്ച ദു​ര്‍ബ​ല​പ്പെ​ടു​ന്ന​ത് അ​പ്ര​തീ​ക്ഷി​ത​മ​ല്ല. '40 ക്ല​ബ്ബി​ല്‍'  എ​ത്തി നി​ല്‍ക്കു​ന്ന​വ​രാ​ക​ട്ടെ ഹ​രി​താ​ഭ​മാ​യ അ​വ​സ​ര​ങ്ങ​ളി​ലൂ​ടെ​യും മ​ത്സ​രാ​ധി​ഷ്ഠി​ത​മാ​യ രം​ഗ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ നി​ര്‍ബ​ന്ധ​മാ​യും നി​ര​ന്ത​ര​മാ​യി ഇ​ത്ത​രം ജോ​ലി​ക​ളി​ല്‍ അ​വ​ര്‍ ഏ​ര്‍പ്പെ​ടേ​ണ്ടി​യും വ​രു​ന്നു. വി​വി​ധ ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് കൈ​ദൂ​ര​ത്തി​ല്‍ തെ​ളി​മ​യാ​ര്‍ന്ന ദൃ​ശ്യ​ത വേ​ണ്ട​ത് അ​വ​രു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​മാ​ണ്.  അ​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ഹ്ര​സ്വ​ദൂ​ര​ത്തി​ലു​ള്ള കാ​ഴ്ച കു​റ​യ​ല്‍ ഇ​ന്നോ നാ​ളെ​യോ ന​മ്മ​ളെ​യെ​ല്ലാം ഗ്ര​സി​ച്ചേ​ക്കാം.

കാ​ഴ്ച​ശ​ക്തി കു​റ​യ​ല്‍ മൂ​ല​മു​ണ്ടാ​കു​ന്ന പ്രി​സ്ബ​യോ​പ്പി​യ എ​ന്ന രോ​ഗം ഇ​ന്ന് ലോ​ക​ത്തെ 2.1 ബി​ല്യ​ണ്‍ ആ​ളു​ക​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്. നി​ത്യ​ജീ​വി​ത​ത്തി​നി​ടെ​യു​ണ്ടാ​കു​ന്ന ചെ​റി​യ ചി​ല അ​സ​ഹ്യ​ത​ക​ളാ​ണ് പ്രി​സ്ബ​യോ​പ്പി​യ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​യി വ​രു​ന്ന​ത്. പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ക്കാ​ന്‍ കൈ ​അ​ക​ല​ത്തി​ല്‍ പി​ടി​ക്കേ​ണ്ടി വ​രി​ക, സ്മാ​ര്‍ട്ട് ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ വാ​യി​ച്ചെ​ടു​ക്കാ​ന്‍ സൂം ​ചെ​യ്യേ​ണ്ടി വ​രി​ക എ​ന്നി​വ​യെ​ല്ലാം ആ ​ല​ക്ഷ​ണ​ങ്ങ​ള്‍ ആ​യേ​ക്കാം. നാ​ള്‍ ചെ​ല്ലു​മ്പോ​ള്‍ നി​ങ്ങ​ളു​ടെ ക​ണ്ണ​ട​ക​ളെ കൂ​ടു​ത​ല്‍ വ​ക്ര​മാ​ക്കു​ക​യോ അ​വ എ​ടു​ത്ത് മാ​റ്റേ​ണ്ടി വ​രി​ക ത​ന്നെ​യോ ചെ​യ്യും.

കാ​ഴ്ച​ക​ളെ ഫോ​ക്ക​സ് ചെ​യ്തെ​ടു​ക്കാ​ന്‍ നി​ങ്ങ​ള്‍ക്ക് കൈ ​അ​ക​ല​ത്തി​ല്‍ പി​ടി​ക്കേ​ണ്ടി വ​രാ​റു​ണ്ടോ? നി​ങ്ങ​ളു​ടെ സ്മാ​ര്‍ട്ട് ഫോ​ണി​ലെ അ​ക്ഷ​ര​ങ്ങ​ള്‍ വ​ലു​താ​ക്കി വാ​യി​ക്കേ​ണ്ടി വ​രാ​റു​ണ്ടോ? ചെ​റു​ലൈ​റ്റു​ക​ള്‍ ഉ​ള്ള റെ​സ്റ്റ​റ​ന്‍റു​ക​ളി​ലെ മെ​നു കാ​ര്‍ഡി​ലെ അ​ക്ഷ​ര​ങ്ങ​ള്‍ വാ​യി​ച്ചെ​ടു​ക്കാ​ന്‍ നി​ങ്ങ​ള്‍ പ്ര​യാ​സ​പ്പെ​ടാ​റു​ണ്ടോ? ചെ​റി​യ അ​ക്ഷ​ര​ങ്ങ​ള്‍ വാ​യി​ക്കാ​നാ​യി മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടേ​ണ്ടി വ​രാ​റു​ണ്ടോ? ഈ ​ലേ​ഖ​നം വാ​യി​ക്കു​ന്ന 75 ശ​ത​മാ​നം ആ​ളു​ക​ളു​ടെ​യും ശി​ര​സി​ല്‍ ഒ​രു മ​ണി​മു​ഴ​ക്ക​മു​ണ്ടാ​യി​ട്ടു​ണ്ടാ​കും. നാ​ല്‍പ്പ​തു​ക​ളി​ല്‍ എ​ത്തു​മ്പോ​ഴേ​യ്ക്കും കാ​ഴ്ച​ശ​ക്തി കു​റ​യു​ന്ന​ത് ഇ​പ്പോ​ള്‍ വ​ര്‍ധി​ച്ചു​വ​രി​ക​യാ​ണ്. എ​ന്നാ​ല്‍,  എ​ല്ലാ​യ്പ്പോ​ഴും ഇ​തി​ന് ക​ന​ത്ത വി​ല ന​ല്‍കേ​ണ്ടി വ​രാ​റി​ല്ല. നാ​ല്‍പ്പ​തു​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ ത​ങ്ങ​ളു​ടെ നേ​രി​യ ക​ട്ടി​യു​ള്ള ലെ​ന്‍സു​ക​ള്‍ മാ​റ്റി ക​ട്ടി​യാ​ക്കി മാ​റ്റു​ന്ന​ത് ഇ​പ്പോ​ള്‍ സ​ര്‍വ​സാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്നു. കാ​ലം​ചെ​ല്ലു​ന്തോ​റും റെ​റ്റി​ന​യി​ല്‍ കാ​ഴ്ച​ക​ളെ ഫോ​ക്ക​സ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തെ വ​രി​ക​യും ദൃ​ശ്യ​ങ്ങ​ള്‍ തെ​ളി​മ​യി​ല്ല​താ​വു​ക​യും ചെ​യ്യും. വാ​യി​ക്കു​മ്പോ​ള്‍ ഉ​ള്‍പ്പെ​ടെ ഇ​ത്ത​രം ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ കാ​ണാ​ന്‍ സാ​ധി​ക്കും.

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ലു​ട​ന്‍ ഏ​റ്റ​വും അ​ടു​ത്തു​ള്ള നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​നെ കാ​ണു​ക​യും ത​ങ്ങ​ള്‍ക്ക് ഇ​ണ​ങ്ങു​ന്ന ലെ​ന്‍സു​ക​ള്‍ സ്വ​ന്ത​മാ​ക്കു​ക​യും വേ​ണം.പ്രോ​ഗ്ര​സീ​വ് ലെ​ന്‍സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് പ്രി​സ്ബ​യോ​പ്പി​യ​ക്ക് പ​ര​മ്പ​രാ​ഗ​ത​മാ​യി പ​രി​ഹാ​ര​മാ​യ നി​ര്‍ദേ​ശി​ക്ക​പ്പെ​ടു​ന്ന​ത്. മാ​റു​ന്ന കാ​ല​ത്ത് ബ​ഹു​മു​ഖ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കു​ന്ന ക​ണ്ണി​നെ പ്രി​സ്ബ​യോ​പ്പി​യ​യി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടു​ത്താ​ന്‍ സാ​ധാ​ര​ണ പ്രോ​ഗ്ര​സീ​വ് ലെ​ന്‍സു​ക​ള്‍ പോ​രാ എ​ന്നു​വ​ന്നി​രി​ക്കു​ന്നു.  

പ​ര​മ്പ​രാ​ഗ​ത​മാ​യ പ്രോ​ഗ്ര​സീ​വ് ലെ​ന്‍സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് കൃ​ത്യ​മാ​യ കാ​ഴ്ച ഉ​റ​പ്പാ​ക്കാ​ന്‍ ത​ങ്ങ​ളു​ടെ ത​ല​യു​ടെ ച​ല​ന​ങ്ങ​ള്‍ ലം​ബ, തി​ര​ശ്ചീ​ന​മാ​ക്കേ​ണ്ടി വ​രും. ഉ​യ​ര്‍ന്ന ആ​വ​ശ്യ​ത്തി​ന് അ​നു​സൃ​ത​മാ​യ ലെ​ന്‍സു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ വി​പു​ല​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ളും സാ​ങ്കേ​തി​ക​മാ​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും ന​ട​ന്നു. പ്ര​ശ്ന​പ​രി​ഹാ​രം നി​ര്‍ദേ​ശി​ച്ച് വി​പ്ല​വ​ക​ര​മാ​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളാ​ണ് ഗ​വേ​ഷ​ക​ര്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. കൈ ​അ​ക​ല​ത്തി​ല്‍ വാ​യി​ച്ചെ​ടു​ക്കാ​നും അ​ടു​ത്തു​ള്ള കാ​ഴ്ച​ക​ള്‍ സു​ഖ​ക​ര​മാ​ക്കു​ന്ന​തു​മാ​യ ത​ര​ത്തി​ലു​ള്ള ലെ​ന്‍സു​ക​ളാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്.സ​മീ​പ, ഇ​ട​ത്ത​രം കാ​ഴ്ച സോ​ണി​ലു​ള്ള കൈ ​അ​ക​ല കാ​ഴ്ചാ ദൂ​ര​ത്തെ​യാ​ണ് ലെ​ന്‍സി​ന്‍റെ കാ​ഴ്ചാ​പ​രി​ധി​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് 60-85 ശ​ത​മാ​നം മാ​റി​വ​രും. 40 മു​ത​ല്‍ 70 വ​രെ സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യാ​ണ് ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ദൂ​ര​പ​രി​ധി​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രി​സ്ബ​യോ​പ്പി​യ ബാ​ധി​ത​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യു​ള്ള പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​ത്തി​യ​വ​യാ​ണ് വി​ക​സി​ത രൂ​പ​ത്തി​ലു​ള്ള പു​തി​യ ലെ​ന്‍സു​ക​ള്‍.  ദൂ​ര​ക്കാ​ഴ്ച​ക​ളി​ല്‍ സ​ന്ധി​ചെ​യ്യാ​തെ അ​ടു​ത്തും ഇ​ട​ദൂ​ര​ത്തി​ലു​ള്ള​തു​മാ​യ ലെ​ന്‍സു​ക​ളാ​ണ് പു​തു​ത​ല​മു​റ ലെ​ന്‍സു​ക​ള്‍.  നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​തി​ല്‍ നി​ന്നും ഏ​റെ ന​വീ​ക​രി​ക്ക​പ്പെ​ട്ട​വ​യാ​ണ് ഇ​ത്ത​രം ലെ​ന്‍സു​ക​ള്‍.  ഈ ​ലെ​ന്‍സു​ക​ള്‍ ബ​ഹു​മു​ഖ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന പു​തി​യ ജീ​വി​ത രീ​തി​ക്ക് ഇ​ണ​ങ്ങി​യ​താ​ണ്. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ പു​തി​യ ഉ​ണ​ര്‍വ് ന​ല്‍കു​ന്ന​താ​ണ് ഈ ​ക​ണ്ടു​പി​ടു​ത്ത​ങ്ങ​ള്‍. 


വാർത്തകൾ

Sign up for Newsletter



top