18
June 2019 - 10:28 pm IST

Download Our Mobile App

Flash News
Archives

Wellness

sun-stroke-tips

സൂര്യാഘാതം: ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

Published:25 March 2019

സംസ്ഥാനത്ത് നാല് ദിവസം കൂടി കഠിനമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൂര്യാഘാതത്തിനും നിർജലീകരണത്തിനും സാഹചര്യമുള്ളതിനാൽ കഴിവതും വെയിലേൽക്കാതെ ശ്രദ്ധിക്കേണ്ടതാണ്. 

ഇത്രയും കാലം അനുഭവപ്പെടാത്ത രീതിയിൽ കേരളം ചുട്ടു പൊള്ളിക്കൊണ്ടിരിക്കുകയാണിപ്പോൾ. അതിനിടയിൽ നിരവധി പേർക്ക് സൂര്യാഘാതമേൽക്കുകയും ഏതാനും ചിലർ മരണപ്പെടുകയുമുണ്ടായി. സംസ്ഥാനത്ത് നാല് ദിവസം കൂടി കഠിനമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൂര്യാഘാതത്തിനും നിർജലീകരണത്തിനും സാഹചര്യമുള്ളതിനാൽ കഴിവതും വെയിലേൽക്കാതെ ശ്രദ്ധിക്കേണ്ടതാണ്. 

സൂര്യാഘാതമേറ്റതിന്‍റെ ലക്ഷണങ്ങൾ

* ക്ഷീണം

* തലക്കറക്കം, ഛർദി എന്നിവയുണ്ടാകുക

* വിളർച്ച ബാധിച്ചതു പോലെയുള്ള ചർമം

* സാധാരണയിലധികമായി വിയർക്കുക

* പേശികൾ കോച്ചിപിടിക്കുക

* ഹൃദയമിടിപ്പ് ഉയരുക

സൂര്യാഘാതമേറ്റാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ

* ഉടനെ തന്നെ തണലുള്ളയിടത്തോ അല്ലെങ്കിൽ തണുപ്പുള്ള സ്ഥലത്തോ പോയി വിശ്രമിക്കണം. 

* ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം.

* പെട്ടെന്നു തന്നെ ഡോക്റ്ററെ സമീപിക്കുക

* തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടയ്ക്കുക അല്ലെങ്കിൽ ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ വയ്ക്കുക.

പ്രതിരോധമാർഗങ്ങൾ

* നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ട് മുതൽ മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.

* തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം.

* ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക.

* കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും.

* പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം കുറയ്ക്കുക.

* നൈലോണ്‍, പോളിസ്റ്റര്‍ തുടങ്ങിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. ചൂടുകാലത്ത് അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.

 * അമിത ചൂടുള്ള സമയത്ത് തുറസായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക.

* രാവിലെ പതിനൊന്നു മണിമുതല്‍ ഉച്ചയ്ക്ക് മൂന്നുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.     വെയിലത്തിറങ്ങുമ്പോള്‍ നിർബന്ധമായും കുട ഉപയോഗിക്കുക. 

 * കുട, തൊപ്പി, ഫുൾ കൈ ഷർട്ടുകൾ എന്നിവ ഉപയോഗിക്കുന്നത് സൂര്യതാപത്തെ തടയാൻ സഹായിക്കും.

* പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക.

* വേനൽച്ചൂടിൽ അമിതമായി ഉണ്ടാകുന്ന വിയർപ്പ് ചൂട് കുരു, ഫംഗസ് ബാധ എന്നിവയ്ക്ക് കാരണമാകും. സൂര്യതാപം തടയാൻ സൺ സ്ക്രീൻ ലോഷനുകൾ ഉപയോഗിക്കാം.

ഗുരുതരമായ രീതിയിൽ സൂര്യാഘാതമേറ്റാൽ യഥാസമയം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ അഞ്ച് മിനിറ്റ് മുതൽ മൂന്ന് ദിവസം വരെയുള്ള സമയം കൊണ്ട് മരണം സംഭവിക്കാം. 


വാർത്തകൾ

Sign up for Newsletter



top