Subpage Banner
Subpage Banner
22
August 2018 - 6:33 am IST
Flash News
Archives

Decor

ആ​ഡം​ബ​ര​ത്തി​ന്‍റെ അ​വ​സാ​ന​വാ​ക്ക്

Published:26 April 2018

ഏ​​തു പ്രാ​​യ​​ക്കാ​​ർ​​ക്കും ആ​​സ്വാ​​ദ്യ​​ക​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ ഇ​​വി​​ടെ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ആ​​യു​​ർ​​വേ​​ദ സ്പാ, ​​കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള പാ​​ർ​​ക്ക് തു​​ട​​ങ്ങി​​യ സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്

ബോ​​ട്ടു​​ക​​ൾ​​ക്കും ഉ​​ല്ലാ​​സ​​നൗ​​ക​​ക​​ൾ​​ക്കും അ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ന്ന മൂ​​ന്നു ബോ​​ട്ട് ജെ​​ട്ടി​​ക​​ൾ, വാ​​ട്ട​​ർ ഫ്ര​​ണ്ട് ഡെ​​ക്ക്, വാ​​ട്ട​​ർ ആം​​ഫി തി​​യ​​റ്റ​​ർ എ​​ന്നി​​വ​​യു​​മു​​ണ്ട്. ഹോ​​ട്ട​​ലി​​ന്‍റെ റൂ​​ഫ് ടോ​​പ്പി​​ൽ നി​​ന്നാ​​ൽ കൊ​​ച്ചി​​യു​​ടെ ആ​​കാ​​ശ​​ക്കാ​​ഴ്ച്ച ത​​ന്നെ ആ​​സ്വ​​ദി​​ക്കാം.

ഹോ​​ട്ട​​ലി​​ന്‍റെ ക​​വാ​​ടം ക​​ട​​ന്നെ​​ത്തു​​മ്പോ​​ഴു​​ള്ള ലോ​​ബി​​യി​​ൽ നി​​ന്നു തു​​ട​​ങ്ങു​​ന്നു ഹോ​​ട്ട​​ലി​​ന്‍റെ മ​​നോ​​ഹാ​​രി​​ത. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും മ​​നോ​​ഹ​​ര​​മാ​​യി ചി​​ത്ര​​ങ്ങ​​ളും ആ​​ന്‍റി​​ക് വ​​സ്തു​​ക്ക​​ളും കൗ​​തു​​കം പ​​ക​​രു​​ന്നു. ആ​​ഡം​​ബ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന വാ​​ക്കാ​​യി മാ​​റു​​ക​​യാ​​ണു ഗ്രാ​​ൻ​​ഡ് ഹ​​യാ​​ത്ത് ഹോ​​ട്ട​​ൽ. എ​​ല്ലാ​​വി​​ധ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ​​യും ഒ​​രു​​ങ്ങി​​യി​​രി​​ക്കു​​ന്ന ഹോ​​ട്ട​​ലി​​ൽ ഇ​​തു​​വ​​രെ കൊ​​ച്ചി കാ​​ണാ​​ത്ത വി​​ധ​​ത്തി​​ലു​​ള്ള എ​​ല്ലാ സൗ​​ക​​ര്യ​​വും ആ​​ഡം​​ബ​​ര​​വും ഒ​​ത്തി​​ണ​​ങ്ങു​​ന്നു. 265 മു​​റി​​ക​​ളാ​​ണു ഹോ​​ട്ട​​ലി​​ലു​​ള്ള​​ത്. ഇ​​തി​​ൽ 42 സ്യൂ​​ട്ട് റൂ​​മു​​ക​​ളു​​ണ്ട്. തീ​​ർ​​ന്നി​​ല്ല, രാ​​ഷ്ട്ര​​ത്ത​​ല​​വ​​ന്മാ​​ർ​​ക്കു താ​​മ​​സി​​ക്കാ​​നു​​ള്ള വി​​ല്ല​​ക​​ളും പ്ര​​സി​​ഡ​​ൻ​​ഷ്യ​​ൽ സ്യൂ​​ട്ടു​​ക​​ളും ഇ​​വി​​ടെ ഒ​​രു​​ങ്ങി​​യി​​രി​​ക്കു​​ന്നു. കാ​​യ​​ലി​​ന്‍റെ സൗ​​ക​​ര്യ​​വും ന​​ഗ​​ര​​ത്തി​​ന്‍റെ തി​​ര​​ക്കും ആ​​സ്വ​​ദി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന റൂ​​മു​​ക​​ളാ​​ണ് പ​​ല​​തും. ചി​​ല മു​​റി​​ക​​ളി​​ൽ നി​​ന്നു നോ​​ക്കി​​യാ​​ൽ ഗോ​​ശ്രീ പാ​​ല​​ങ്ങ​​ളും ക​​ണ്ടെ​​യ്ന​​ർ റോ​​ഡും കൊ​​ച്ചി ന​​ഗ​​ര​​ത്തി​​ന്‍റെ സൗ​​ന്ദ​​ര്യ​​വും മ​​തി​​വ​​രു​​വോ​​ളം ആ​​സ്വ​​ദി​​ക്കാം. 

ഏ​​തു പ്രാ​​യ​​ക്കാ​​ർ​​ക്കും ആ​​സ്വാ​​ദ്യ​​ക​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ ഇ​​വി​​ടെ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ആ​​യു​​ർ​​വേ​​ദ സ്പാ, ​​കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള പാ​​ർ​​ക്ക് തു​​ട​​ങ്ങി​​യ സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. വ​​ലി​​യ വ​​ലി​​യ സ​​മ്മേ​​ള​​ന​​ങ്ങ​​ൾ ന​​ട​​ത്താ​​ൻ ക​​ഴി​​യാ​​വു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളും ഗ്രാ​​ൻ​​ഡ് ഹ​​യാ​​ത്ത് ഹോ​​ട്ട​​ലി​​ലു​​ണ്ട്. ബോ​​ട്ടു​​ക​​ൾ​​ക്കും ഉ​​ല്ലാ​​സ​​നൗ​​ക​​ക​​ൾ​​ക്കും അ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ന്ന മൂ​​ന്നു ബോ​​ട്ട് ജെ​​ട്ടി​​ക​​ൾ, വാ​​ട്ട​​ർ ഫ്ര​​ണ്ട് ഡെ​​ക്ക്, വാ​​ട്ട​​ർ ആം​​ഫി തി​​യ​​റ്റ​​ർ എ​​ന്നി​​വ​​യു​​മു​​ണ്ട്. ഹോ​​ട്ട​​ലി​​ന്‍റെ റൂ​​ഫ് ടോ​​പ്പി​​ൽ നി​​ന്നാ​​ൽ കൊ​​ച്ചി​​യു​​ടെ ആ​​കാ​​ശ​​ക്കാ​​ഴ്ച്ച ത​​ന്നെ ആ​​സ്വ​​ദി​​ക്കാം. ഒ​​രു ഭാ​​ഗ​​ത്തു കാ​​യ​​ലും ഒ​​രു വ​​ശ​​ത്തു തീ​​ര​​വും സം​​ഗ​​മി​​ക്കു​​ന്ന കാ​​ഴ്ച്ച വി​​സ്മ​​യം ജ​​നി​​പ്പി​​ക്കു​​ന്ന​​താ​​ണ്. വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ​​ക്കു കാ​​യ​​ൽ​​സ​​ഞ്ചാ​​ര​​ത്തി​​ന്‍റെ സാ​​ധ്യ​​ത​​ക​​ൾ കൂ​​ടി തു​​റ​​ന്നി​​ടു​​ന്നു​​ണ്ട്.  

ഭ​​ക്ഷ​​ണ​​വൈ​​വി​​ധ്യ​​മാ​​ണു ഗ്രാ​​ൻ​​ഡ് ഹ​​യാ​​ത്തി​​ലെ മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത. പ്ര​​ത്യേ​​ക തീ​​മി​​ൽ പു​​തി​​യ പു​​തി​​യ രു​​ചി​​ക്കൂ​​ട്ടു​​ക​​ൾ അ​​തി​​ഥി​​ക​​ൾ​​ക്കാ​​യി വി​​രു​​ന്നൊ​​രു​​ക്കു​​ന്നു. മ​​ല​​ബാ​​റി​​ന്‍റെ ത​​ന​​തു വി​​ഭ​​വ​​ങ്ങ​​ൾ രു​​ചി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന മ​​ല​​ബാ​​ർ ക​​ഫേ, താ​​യ് രു​​ചി​​ക​​ളു​​ടെ വൈ​​വി​​ധം വി​​ള​​മ്പു​​ന്ന താ​​യ് ക​​ഫേ, സീ ​​ഫു​​ഡും ഗ്രി​​ല്ല്ഡ് ഫു​​ഡും ല​​ഭ്യ​​മാ​​ക്കു​​ന്ന വി​​ഭാ​​ഗം എ​​ന്നി​​ങ്ങ​​നെ അ​​ഞ്ചു റ​​സ്റ്റ​​റ​​ന്‍റു​​ക​​ൾ ആ​​ഡം​​ബ​​ര​​രു​​ചി വി​​ള​​മ്പു​​ന്നു. സ്ത്രീ​​ക​​ൾ മാ​​ത്ര​​മാ​​ണു മ​​ല​​ബാ​​ർ ക​​ഫെ​​യി​​ൽ മു​​ഖ്യ ഷെ​​ഫാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്നു പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്. താ​​യ് റ​​സ്റ്റോ​​റ​​ന്‍റി​​ൽ മു​​ഖ്യ​​ഷെ​​ഫ് താ​​യ്‌​​ലാ​​ൻ​​ഡു​​കാ​​രി സു​​പാ​​ത്ര​​യാ​​ണ്. താ​​യ്‌​​ല​​ൻ​​ഡി​​ലെ സ്ട്രീ​​റ്റ് ഫു​​ഡി​​ന്‍റെ രു​​ചി​​ക​​ൾ ഇ​​വി​​ടെ നി​​ന്ന​​റി​​യാം. ആ​​സ്ട്രി​​യ സ്വ​​ദേ​​ശി​​യാ​​യ ഹെ​​ർ​​മ​​നാ​​ണു എ​​ക്സി​​ക്യു​​ട്ടി​​വ് ഷെ​​ഫ്. പാ​​ർ​​ക്കി​​ങ്ങി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ വ​​രെ ലു​​ലു ബോ​​ൾ​​ഗാ​​ട്ടി പ​​ദ്ധ​​തി മു​​ന്നി​​ൽ ത​​ന്നെ​​യാ​​ണ്. 1500 കാ​​റു​​ക​​ൾ വ​​രെ പാ​​ർ​​ക്ക് ചെ​​യ്യാ​​ൻ സാ​​ധി​​ക്കും. ബ​​സു​​ക​​ൾ പാ​​ർ​​ക്ക് ചെ​​യ്യാ​​നും സൗ​​ക​​ര്യ​​മു​​ണ്ട്. മൂ​​ന്നു ഹെ​​ലി​​പാ​​ഡു​​ക​​ളും സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top