18
June 2019 - 11:08 pm IST

Download Our Mobile App

Flash News
Archives

Americas

fomaa-youth-festival

ഫോമാ യൂത്ത് ഫെസ്റ്റിവലിന് വമ്പിച്ച മുന്നൊരുക്കം

Published:26 March 2019

അഞ്ചു വേദികളിലായി അഞ്ഞൂറോളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. മത്സരങ്ങളുടെ മൂല്യനിർണയത്തിനായി അമ്പതോളം വിധികര്‍ത്താക്കളുണ്ടാവും. യുവജനോത്സവത്തില്‍ പങ്കെടുക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

ഡാലസ്: ഫോമായുടെ യൂത്ത് വിംഗിന്‍റെ ആഭിമുഖ്യത്തില്‍, വേനൽക്കാല അവധിയോട് അനുബന്ധിച്ച് ദേശീയ തലത്തില്‍  സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങളുടെ നടത്തിപ്പിനായി കമ്മറ്റി രൂപീകരിച്ചു. കമ്മറ്റിയുടെ കണ്‍വീനറായി നെവിന്‍ ജോസും ജോയിന്‍റ് കണ്‍വീനറായി രോഹിത് മേനോനും സെക്രട്ടറിയായി നിഷ മാത്യു എറികിനിയേയും തെരഞ്ഞെടുത്തു. ഫോമാ വൈസ് പ്രസിഡന്‍റ് വിന്‍സെന്‍റ് ബോസ് മാത്യു രക്ഷാധികാരിയായുള്ള ഈ കമ്മറ്റിയുടെ മേല്‍നോട്ടത്തിനായി കള്‍ച്ചറല്‍ കമ്മറ്റി ചെയര്‍മാന്‍ ജോമോന്‍ കുളപ്പുരക്കലും കോര്‍ഡിനേറ്റര്‍ പൗലോസ്‌ കുയിലാടനും ഒപ്പമുണ്ടാവും. 

അമെരിക്കന്‍ മലയാളി യുവജനോത്സവങ്ങളുടെ ചരിത്രം മാറ്റിയെഴുതുമെന്ന പ്രഖ്യാപനവുമായാണ് കമ്മറ്റിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്. അഞ്ചു വേദികളിലായി അഞ്ഞൂറോളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. മത്സരങ്ങളുടെ മൂല്യനിർണയത്തിനായി അമ്പതോളം വിധികര്‍ത്താക്കളുണ്ടാവും. യുവജനോത്സവത്തില്‍ പങ്കെടുക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഫോമായുടെ വെബ്സൈറ്റില്‍ പോസ്റ്റ്‌ ചെയ്യുന്നതോടൊപ്പം എല്ലാ പ്രമുഖ മലയാള പത്ര മാധ്യമങ്ങളിലൂടെയും അപേക്ഷ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും.

ഫോമാ സ്റ്റുഡന്‍റ് ഫോറത്തിന്‍റെ വിജയ ശിൽപികളായിരുന്നവരുടെ കയ്യില്‍ ഈ വലിയ കലോത്സവം ഭദ്രമായിരിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. അമെരിക്കന്‍ കലാസാംസ്കാരിക ഭൂപടത്തില്‍ മലയാളിയുടെ വേറിട്ട യുവജനോത്സവമായിരിക്കും ഇതന്ന്  പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അഭിപ്രാ‍യപ്പെട്ടു.


വാർത്തകൾ

Sign up for Newsletter



top