Flash News
Archives

Bollywood

biker

ബൈക്ക് റേസറായി ജോൺ എബ്രഹാം വീണ്ടുമെത്തുന്നു

Published:27 March 2019

ഹൃദയത്തോട് അടുത്ത് നിൽക്കുന്ന കഥയാണിത്.ഏറെ സമയം ചിത്രത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഈ പ്രൊജക്റ്റിൽ അജയ് കപൂറിനെയും റെൻസിലിനെയും ഭാഗമായി ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്. ജോൺ എബ്രഹാം പറഞ്ഞു.

ധൂം എന്ന ചിത്രത്തിൽ ബൈക്കിൽ ചീറിപ്പായുന്ന ജോൺ എബ്രഹാമിനെ ആരും മറക്കാനിടയില്ല. ഒരു ബൈക്കർ ഫിലിം നിർമിക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരമിപ്പോൾ. ചിത്രത്തിൽ നായകനായെത്തുന്നതും ജോൺ എബ്രഹാം തന്നെയാണ്. അജയ് കപൂറുമായി ചേർന്നാണ് ജോൺ ചിത്രം നിർമിക്കുന്നത്.

റെൻസിൽ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജൂലൈയിൽ ആരംഭിക്കും. എന്നാൽ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അജയ് കപൂറുമായി ചേർന്നുള്ള ജോണിന്‍റെ മൂന്നാമത്തെ ചിത്രമാണിത്. ഹൃദയത്തോട് അടുത്ത് നിൽക്കുന്ന കഥയാണിത്.

ഏറെ സമയം ചിത്രത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഈ പ്രൊജക്റ്റിൽ അജയ് കപൂറിനെയും റെൻസിലിനെയും ഭാഗമായി ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്. ജോൺ എബ്രഹാം പറഞ്ഞു.

 


വാർത്തകൾ

Sign up for Newsletter



top