Flash News
Archives

Troll

മോദിയെ ട്രോളി മന്ത്രി എം.എം. മണി,‌ "വിചാരിച്ച പോലെ കലങ്ങിയില്ല'

Published:27 March 2019

മലയാള ചിത്രം യോദ്ധയില്‍ ജഗതി അവതരിപ്പിച്ച അരിശുമൂട്ടില്‍ അപ്പുക്കുട്ടൻ പറഞ്ഞ ഡയലോഗുമായാണ് മന്ത്രി ഇത്തവണ മോദിയെ ട്രോളിയത്.

കൊച്ചി: പ്രധാമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തെ ട്രോളി വൈദ്യുതി മന്ത്രി എം.എം. മണി. മലയാള  ചിത്രം യോദ്ധയില്‍ ജഗതി അവതരിപ്പിച്ച അരിശുമൂട്ടില്‍ അപ്പുക്കുട്ടൻ പറഞ്ഞ ഡയലോഗുമായാണ്  മന്ത്രി ഇത്തവണ മോദിയെ ട്രോളിയത്.

"മേരെ പ്യാരെ ദേശ് വാസിയോം വിചാരിച്ച പോലെ , കലങ്ങിയില്ല' എന്നാണ് മന്ത്രി മണി ഫേസ്ബുക്കില്‍  പോസ്റ്റ് ഇട്ടത്. മോദിയുടെ രാജ്യത്തെ ബഹിരാകാശ നേട്ടം സൂചിപ്പിച്ചുകൊണ്ടുള്ള പ്രസംഗം കഴിഞ്ഞ ഉടനെയായിരുന്നു മന്ത്രി സാമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പീതാംബരക്കുറുപ്പിനെയും മന്ത്രി ട്രോളിയത് ചർച്ചയായിരുന്നു.  

 


വാർത്തകൾ

Sign up for Newsletter



top