ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:28 March 2019
എന്തൊക്കെ അലങ്കാര വസ്തുക്കൾ വീടിനുള്ളിൽ ഉണ്ടെങ്കിലും തടിയിൽ തീർത്ത വസ്തുക്കളുടെ ഭംഗിയൊന്ന് വേറെ തന്നെയാണ്. ഇന്നിപ്പോൾ വുഡ് ക്രാഫ്റ്റിങ്ങിനും വുഡ് ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാരേറെയുണ്ട്. വീടിനകത്തളങ്ങൾക്ക് മര ഉൽപ്പന്നങ്ങൾ നൽകുന്ന ഭംഗി വേറൊന്നിനുമില്ല.
പണ്ട് വീടുകളിൽ മരം കൊണ്ടുള്ള സ്പൂണും തവിയും പാത്രങ്ങളുമൊക്കെയായിരുന്നു അടുക്കളയിൽ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ വീണ്ടും തടി കൊണ്ടുള്ള അടുക്കള ഉപകരണങ്ങൾക്ക് ആവശ്യക്കാരേറിയിരിക്കുകയാണ്.
മറ്റ് ഉൽപ്പന്നങ്ങളേക്കാളും തടി ഉൽപ്പന്നങ്ങൾക്ക് അൽപ്പം വില കൂടുതലാണ്. സ്വീകരണ മുറിയിലും അടുക്കളയിലും ഉൾപ്പെടെ എല്ലായിടത്തും തടി ഉൽപ്പന്നങ്ങൾ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ വീടിന് കൂടുതൽ മോടി കൂട്ടും.