ISL-2018-219
21
January 2019 - 8:48 am IST
Flash News
Archives

Yoga

ചെറുപ്പം നിലനിര്‍ത്താന്‍ യോഗ

Published:26 April 2018

ശ്രദ്ധ, മാനസികനില, പ്രചോദനം ഇവയെല്ലാം മെച്ചപ്പെടുത്തുന്ന ഡോപാമിൻ, സെറോടോണിന്‍ എന്നീ ഹോർമോണുകളുടെ അളവ് എല്ലാ പ്രായക്കാരിലും യോഗ പരിശീലനത്തിനു ശേഷം മെച്ചപ്പെട്ടതായാണ് കണ്ടെത്തിയത്.

എന്നും ചെറുപ്പം നിലനിർത്തുകയെന്നത് പലര്‍ക്കും ആഗ്രഹമുള്ള കാര്യമാണ്. എന്നാൽ അതൊക്കെ നമ്മുക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന മട്ടിൽ വിചാരിച്ച് ആ ആഗ്രഹത്തെ മനസിന്‍റെ ആഴങ്ങളിലേക്ക് കുഴിച്ചുമൂടുന്നവരാണ് മിക്കവരും. എങ്കിൽ എന്നും യുവത്വമെന്ന ആഗ്രഹത്തെ തീർത്തും പണച്ചെലവില്ലാതെ, യാതൊരുവിധ ചികിത്സകൾക്കും വിധേയമാകാതെ സ്വായത്തമാക്കാൻ ഒരു മാർഗം ഉണ്ട്. ദിവസവും യോഗ ചെയ്യുക. പതിവായി യോഗ ചെയ്യുന്നത് പ്രായമാകുന്നതിനെ പ്രതിരേധിച്ച യുവത്വം നിലനിർത്തുമെന്നു പഠനങ്ങളും സാക്ഷ്യം പറയുന്നു. രാമേശ്വർ പൈ, സോംനാഥ് സിങ്ങ്, അഭിരൂപ് ചാറ്റർജി, മൻതു സാഹ എന്നിവർ ചേർന്നു നടത്തിയ ഈ പഠനം അമേരിക്കൻ ഏജിങ്ങ് അസോസിയേഷനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ (DRDO)യുടെ അനുബന്ധ സ്ഥാപനമായ ഡിഫന്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസ് (DIPAS) ലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് യോഗ പ്രായമാകുന്നതിനെ ചെറുക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയത്. പുരുഷന്മാരിൽ പ്രായമാകുന്നതുമായി ബന്ധപ്പെട്ട കോശങ്ങളുടെ നാശം തടയാനും ഹൃദയാരോഗ്യം, ഉപാപചയ പ്രവർത്തനങ്ങൾ, തലച്ചോറിന്‍റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും യോഗ സഹായിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു. 

ജീവിതശൈലി രോഗങ്ങളില്ലാത്തതും യോഗയെക്കുറിച്ച് കാര്യമായ അറിവുകളില്ലാത്ത മരുന്നുകളൊന്നും കഴിക്കാത്ത 20നും 50നും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ 124 പേരിലാണ് പഠനം നടത്തിയത്. പുകവലി, മദ്യപാനം, പുകയില എന്നീ ദുശീലങ്ങളുള്ളവരേയും പഠനത്തിൽ ഉൾപ്പെടുത്തിയില്ല. തുടർന്ന് ഈ സംഘത്തെ മൂന്നു മാസക്കാലത്തേക്ക് ദിവസം ഒരു മണിക്കൂർ വീതം യോഗ പരിശീലിച്ചു. പിന്നീട് നടത്തിയ പഠനത്തിൽ ശ്രദ്ധ, മാനസികനില, പ്രചോദനം ഇവയെല്ലാം മെച്ചപ്പെടുത്തുന്ന ഡോപാമിൻ, സെറോടോണിന്‍ എന്നീ ഹോർമോണുകളുടെ അളവ് എല്ലാ പ്രായക്കാരിലും യോഗ പരിശീലനത്തിനു ശേഷം മെച്ചപ്പെട്ടതായാണ് കണ്ടെത്തിയത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top