Flash News
Archives

Offbeat

rat

നിന്‍റെ കളി എന്നോട് വേണ്ട; പാമ്പിനെ ചവിട്ടി തെറിപ്പിച്ച് കങ്കാരു എലി

Published:30 March 2019

കങ്കാരു എലികളിൽ ദീർഘകാലമായി പഠനം നടത്തി വരുന്ന ഗവേഷകർക്ക് പറയുന്നത് ഈ എലികൾ ഒരിക്കൽ പോലും പാമ്പുകൾക്ക് ഇരയായിട്ടില്ല എന്നാണ്. ഇതിനെത്തുടർന്നാണ് കങ്കാരു എലികളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സ്പീഡ് ക്യാമറകൾ സ്ഥാപിച്ചത്.

അകത്താക്കാൻ വന്ന പാമ്പിനിട്ട് തിരിച്ച് പണികൊടുത്ത കങ്കാരു എലിയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ശത്രുക്കളുടെ ആക്രമണത്തെ ചെറുക്കാനും രക്ഷപ്പെടാനും വിദഗ്ധരാണ് കങ്കാരു എലികൾ. കങ്കാരു എലികളെ നിരീക്ഷിക്കാനായി വച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

കങ്കാരു എലികളിൽ ദീർഘകാലമായി പഠനം നടത്തി വരുന്ന ഗവേഷകർക്ക് പറയുന്നത് ഈ എലികൾ ഒരിക്കൽ പോലും പാമ്പുകൾക്ക് ഇരയായിട്ടില്ല എന്നാണ്. ഇതിനെത്തുടർന്നാണ് കങ്കാരു എലികളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സ്പീഡ് ക്യാമറകൾ സ്ഥാപിച്ചത്. ഇതോടെയാണ് വിഴുങ്ങാനെത്തിയ പാമ്പിനെ ചവിട്ടി തെറിപ്പിച്ച് രക്ഷപ്പെടുന്ന എലിയുടെ ദൃശ്യങ്ങൾ ലഭിച്ചത്.

നീണ്ട കാലുകൾ ഉപയോഗിച്ച് തൊഴിച്ചാണ് പാമ്പിന്‍റെ വായിലകപ്പെടാതെ എലി രക്ഷപ്പെട്ടത്. വലുപ്പമുള്ള ചെവികളാണ് കങ്കാരു എലികളെ രക്ഷപ്പെടലിന് സഹായിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. ശബ്ദമില്ലെങ്കിൽ പോലും ശത്രുക്കളുടെ സൂക്ഷ്മ ചലനങ്ങൾ ഇവയ്ക്ക് തിരിച്ചറിയാൻ കഴിയും.


വാർത്തകൾ

Sign up for Newsletter



top