Flash News
Archives

Others

വിസാ നിയമം പൊളിച്ചെഴുതി ന്യൂസിലൻഡ്, ലൈംഗിക തൊഴിലാളികൾക്കും കുടിയേറ്റത്തിനു അനുമതി

വിസാ നിയമം പൊളിച്ചെഴുതി ന്യൂസിലൻഡ്, ലൈംഗിക തൊഴിലാളികൾക്കും കുടിയേറ്റത്തിനു അനുമതി

Published:26 April 2018

ലൈംഗികവൃത്തിയും അകമ്പടി സേവിക്കലും (എസ്കോർട്ടിങ്) ഉൾപ്പെടെയാണ് കുടിയേറ്റ വിസയ്ക്കായുള്ള അപേക്ഷയിൽ തൊഴിൽ വൈദഗ്ധ്യം ആയി ചേർക്കാൻ ന്യൂസിലൻഡ് അനുമതി നൽകിയിരിക്കുന്നത്.

അതേസമയം ലൈംഗികവൃത്തി ജോലിയാക്കി റെസിഡന്‍റ് വിസയ്ക്ക് അപേക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.

വെല്ലിങ്ടൺ: രാജ്യത്തേക്ക് ലൈംഗിക തൊഴിലാളികൾക്കും കുടിയേറിപ്പാർക്കാൻ അനുമതി നൽകുന്ന തരത്തിൽ വിസാ നിയമം ന്യൂസിലൻഡ് ഭരണകൂടം പരിഷ്കരിച്ചു. വിസ അപേക്ഷയിലെ തൊഴിൽ വൈദഗ്ധ്യം സംബന്ധിച്ച കോളത്തിൽ ലൈംഗികവൃത്തിയും തൊഴിലായി രേഖപ്പെടുത്താൻ അനുമതി നൽകാനാണ് ന്യൂസിലൻഡിന്‍റെ പുതിയ തീരുമാനം. ഇമിഗ്രേഷൻ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.

ലൈംഗികവൃത്തിയും അകമ്പടി സേവിക്കലും (എസ്കോർട്ടിങ്) ഉൾപ്പെടെയാണ് കുടിയേറ്റ വിസയ്ക്കായുള്ള അപേക്ഷയിൽ തൊഴിൽ വൈദഗ്ധ്യം ആയി ചേർക്കാൻ ന്യൂസിലൻഡ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഓസ്ട്രേലിയൻ ആൻഡ് ന്യൂസീലൻഡ് സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ്(ആൻസ്കോ) പട്ടികയിലെ സ്കിൽ ലെവൽ 5ൽ അനുശാസിക്കുന്ന യോഗ്യതകൾ പാലിക്കുന്നവർക്കു മാത്രമേ അപേക്ഷിക്കാനാകൂ.

മണിക്കൂറിൽ ലഭിക്കുന്ന പ്രതിഫലം, ആഴ്ച്ചയിൽ ലഭിക്കുന്ന പ്രതിഫലം എന്നിവയൊക്കെ ആൻസ്കോ മാനദണ്ഡമായി കണക്കാക്കുന്നുണ്ട്. ലൈംഗികവൃത്തി തൊഴിലായി സ്വീകരിക്കുന്നവർക്ക് സെക്കൻഡറി വിദ്യാഭ്യാസവും നിർബന്ധമാണ്. മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അതേസമയം ലൈംഗികവൃത്തി ജോലിയാക്കി റെസിഡന്‍റ് വിസയ്ക്ക് അപേക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.

രാജ്യത്തു താത്കാലിക വീസയിലെത്തി ലൈംഗികത്തൊഴിലിൽ ഏർപ്പെടാനും വിലക്കുണ്ട്. ആൻസ്കോയുടെ പരിഷ്കരിച്ച നയങ്ങളുടെ ഭാഗമായാണ് വിസ അപേക്ഷയിലെ മാറ്റങ്ങളെന്ന് ന്യൂസിലൻഡ് അസോസിയേഷന്‍ ഓഫ് മൈഗ്രേഷന്‍ ആന്‍റ് ഇന്‍വെസ്റ്റ്‌മെന്‍റ് വക്താവ് പീറ്റര്‍ മോസസ് പറഞ്ഞു. ഏറെ കോലാഹലങ്ങൾക്കു ശേഷം 2003ലാണ് രാജ്യത്ത് ലൈംഗികവൃത്തി നിയമപരമാക്കി ന്യൂസിലൻഡ് പാർലമെന്‍റ് നിയമം പാസാക്കിയത്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top