23
October 2019 - 1:43 am IST

Download Our Mobile App

Flash News
Archives

Tradition

kj-yesudas-came-fort-kochi-to-celebrate-st-josephs-feast

പിതാവിനു നൽകിയ വാക്കു പാലിക്കാൻ ഗാനഗന്ധർവൻ ഫോർട്ട് കൊച്ചിയിലെത്തി 

Published:31 March 2019

ജന്മനാട്ടിലെ അധികാരി വളപ്പ് കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ വണക്കമാസ തിരുനാളി​​​നോട് അനുബന്ധിച്ചുള്ള നേര്‍ച്ചസദ്യ വിളമ്പാനാണ് ഇക്കുറിയും പതിവ് തെറ്റിക്കാതെ യേശുദാസെത്തിയത്. 

മട്ടാഞ്ചേരി: പിതാവിന് നൽകിയ വാക്കു പാലിക്കാൻ മലയാളികളുടെ ഗാനഗന്ധർവൻ കെ.ജെ യേശുദാസ് ഫോർട്ട് കൊച്ചിയിലെത്തി. ജന്മനാട്ടിലെ അധികാരി വളപ്പ് കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ വണക്കമാസ തിരുനാളി​​​നോട് അനുബന്ധിച്ചുള്ള നേര്‍ച്ചസദ്യ വിളമ്പാനാണ് ഇക്കുറിയും പതിവ് തെറ്റിക്കാതെ യേശുദാസെത്തിയത്. 

പിതാവ് അഗസ്​റ്റിൻ ഭാഗവതർ യേശുദാസിനു നൽകിയ നിർദേശമായിരുന്നു വണക്കമാസ സംഗീതാർച്ചന അധികാരി വളപ്പിലുള്ള യൗസേപ്പിതാവിന്‍റെ കപ്പേളയില്‍ നടത്തണമെന്നത്. കഴിഞ്ഞ 67 വര്‍ഷമായി യേശുദാസ് പിതാവിനു നൽകിയ ഈ വാക്ക് പാലിച്ചുവരികയാണ്. നേർച്ച സദ്യയ്ക്ക് പുറമെ വൈകിട്ട് സംഗീതാർച്ചനയും നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങുന്നത്.


വാർത്തകൾ

Sign up for Newsletter



top