Flash News
Archives

Gulf

wmf-bahrain

വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ് ലീഡേഴ്‌സ് മീറ്റും സ്വാഗത സംഘ രൂപീകരണവും നടത്തി 

Published:02 April 2019

രണ്ടര വർഷം കൊണ്ട് നൂറിൽ അധികം രാജ്യങ്ങൾ പിന്നിട്ട മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) യൂറോപ് മീറ്റും, കേരള മീറ്റും കഴിഞ്ഞ് മിഡിൽ ഈസ്റ്റ്‌ മീറ്റിന് ഒരുങ്ങുകയാണ്.

ബഹറൈൻ : രണ്ടര വർഷം കൊണ്ട് നൂറിൽ അധികം രാജ്യങ്ങൾ പിന്നിട്ട മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) യൂറോപ് മീറ്റും, കേരള മീറ്റും കഴിഞ്ഞ് മിഡിൽ ഈസ്റ്റ്‌ മീറ്റിന് ഒരുങ്ങുകയാണ്. ഇതിന്റെ മുന്നോടിയായി വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ് ലീഡേഴ്‌സ് മീറ്റും സ്വാഗത സംഘ രൂപീകരണവും നടത്തി. ബഹ്‌റൈനിലെ ഹുദൈബിയ പാലസിനടത്തുള്ള വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ഗിരീഷ് ബാബു അധ്യക്ഷനായി.  

യോഗത്തിൽ മിഡിൽ ഈസ്റ്റിലെ നിരവധി രാജ്യങ്ങളിലേ പ്രതിനിധികൾ പങ്കെടുത്തു. സൗദിയെ പ്രധിനിതികരിച്ചു ഗ്ലോബൽ വൈസ് ചെയർമാൻ നൗഷാദ് ആലുവ, ഗ്ലോബൽ വെൽ ഫയർ കോഡിനേറ്റർ മുഹമ്മദ് കായംകുളം, റിയാദ് റീജയൻ കോഡിനേറ്റർ ഹാരിസ് ബാബു മഞ്ചേരി, നാഷണൽ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ ഖാദർ തൻസിർ, സാദിക്ക് എന്നിവരും കേരളത്തിൽ നിന്നും ഗ്ലോബൽ വക്താവ് സാന്റി മാത്യു, ഒമാൻ പ്രസിഡന്റ് ഡോ.രത്‌നകുമാർ, കുവൈറ്റ് പ്രസിഡന്റ് ടോം ജേക്കബ്, ജിദ്ദ സെക്രട്ടറി നിസാർ കോട്ടയം, ബഹ്‌റൈൻ പ്രസിഡന്റ് കോശി സാമുവൽ, സെക്രട്ടറി മുഹമ്മദ് സാലി മറ്റു ബഹ്‌റൈൻ ഭാരാവാഹികൾ, എക്സികൂട്ടിവ് മെമ്പേഴ്സ് അടക്കം അൻപത്തിയഞ്ചോളം വരുന്ന പ്രവർത്തകർ പങ്കെടുത്തു.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മീറ്റ് ഒരുക്കുന്നതിന് വേണ്ടി പ്രോഗ്രാം കമ്മറ്റി ചെയർ മാൻ ബഹ്‌റൈൻ പ്രസിഡന്റ് കോശി സാമുവൽ (ജനറൽ കൺവീനർ),  മിഡിൽ ഈസ്റ്റ് പ്രസിഡന്റ്  ഗിരീഷ് ബാബു (ജോയിന്റ്  കൺവീനർ), മുഹമ്മദ് സാലി (പ്രോഗ്രാം കോഡിനേറ്റർ), അനിൽ ഐസക്, ശോഭ നായർ (ജോയിന്റ്‌ കോഡിനേറ്റേഴ്‌സ് ),

ഫൈസൽ വെള്ളാഞ്ഞി, തൻസീർ ലിമിനേഷ്, സിമി മാത്യു, ജിജോ എബ്രഹാം എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു. മറ്റു സബ് കമ്മിറ്റി ഭാരവാഹികളെയും, അഡ്വൈസറി ബോർഡ് അംഗങ്ങളെയും മീറ്റിങ്ങിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കും. മിഡിലീസ്റ്റ് മീറ്റിന് ഗ്ലോബൽ കമ്മിറ്റിയുടെ എല്ലാവിധ ആശംസകൾ അറിയിച്ചു കൊണ്ട് ഗ്ലോബൽ ചെയർ മാൻ പ്രിൻസ് പള്ളി കുന്നേൽ കോൺഫ്രൻസ് കോളിലൂടെ യോഗ   വിവരങ്ങൾ വിലയിരുത്തി


വാർത്തകൾ

Sign up for Newsletter



top