Flash News
Archives

Analysis

srikanth-says-about-hardik-pandya

ഹാ​ർ​ദി​ക്കിന്‍റെ ഫോം നല്ല ശകുനം

Published:04 April 2019

# കെ. ​ശ്രീ​കാ​ന്ത്

മ​ത്സ​രം വി​ജ​യി​പ്പി​ച്ച ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ബു​ധ​നാ​ഴ്ച​ത്തെ പ്ര​ക​ട​നം ക്രി​ക്ക​റ്റി​ലെ ഏ​തു ഫോ​ർ​മാ​റ്റി​ലും ക​ഴി​വു​ള്ള ഒ​രു ഓ​ൾ റൗ​ണ്ട​റു​ടെ പ്ര​ധാ​ന്യ​ത്തി​ന്‍റെ മ​റ്റൊ​രു ശ​ക്ത​മാ​യ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്.

മ​ത്സ​രം വി​ജ​യി​പ്പി​ച്ച ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ബു​ധ​നാ​ഴ്ച​ത്തെ പ്ര​ക​ട​നം ക്രി​ക്ക​റ്റി​ലെ ഏ​തു ഫോ​ർ​മാ​റ്റി​ലും ക​ഴി​വു​ള്ള ഒ​രു ഓ​ൾ റൗ​ണ്ട​റു​ടെ പ്ര​ധാ​ന്യ​ത്തി​ന്‍റെ മ​റ്റൊ​രു ശ​ക്ത​മാ​യ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്. ക​ളി​യെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സ​മീ​പി​ക്കു​ന്ന ഹാ​ർ​ദി​ക്കി​ന്‍റെ സ​മീ​പ​നം ഇ​ന്ത്യ​ൻ ടീ​മി​നും ന​ല്ല ശ​കു​ന​മാ​ണ്. ഹാ​ർ​ദി​ക്  ഫോ​മി​ലാ​ണെ​ങ്കി​ൽ, ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ സാ​ധ്യ​ത​ക​ൾ വ​ർ​ധി​ക്കും.  ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​ന്‍റെ ബൗ​ള​ർ​മാ​രെ നേ​രി​ടു​ന്ന​ത് ഹാ​ർ​ദി​ക് എ​ല്ലാ​യ്പ്പോ​ഴും ആ​സ്വ​ദി​ച്ചി​രു​ന്നു. ഇ​ക്കു​റി​യും അ​തു വ്യ​ത്യ​സ്ത​മാ​യി​ല്ല. പ​ന്തി​ലെ പേ​സും ഫീ​ൽ​ഡി​ലെ ഉ​ത്സാ​ഹ​വും ചേ​രു​മ്പോ​ൾ ഹാ​ർ​ദി​ക് മും​ബൈ ഇ​ന്ത്യ​ൻ​സി​ന് സ​മ്പൂ​ർ​ണ പാ​ക്കെ​ജ് ആ​യി മാ​റു​ന്നു.

ഇ​ന്ത്യ​ൻ​സി​നെ സം​ബ​ന്ധി​ച്ച് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ഹാ​ർ​ദി​ക് എ​ങ്ങ​നെ ഐ​പി​എ​ല്ലി​ൽ മു​ന്നോ​ട്ടു​പോ​കു​മെ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും. പ്ര​തീ​ക്ഷ​യൊ​ന്നു​മി​ല്ലാ​ത്തി​ട​ത്തു നി​ന്ന് മ​ത്സ​ര​ത്തെ മാ​റ്റി​മ​റി​ക്കാ​നു​ള്ള ക​ഴി​വും ഹാ​ർ​ദി​ക്കി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. ര​ണ്ടു വ്യ​ക്തി​ക​ളെ താ​ര​ത​മ്യം ചെ​യ്യു​ന്നി​ല്ല. മ​ത്സ​ര സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് കീ​ഴ​ട​ങ്ങി​ല്ലെ​ന്ന​താ​ണ് ക​പി​ൽ​ദേ​വി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളി​ൽ ഞാ​ൻ ഓ​ർ​മി​ക്കു​ന്ന​യൊ​രെ​ണ്ണം. ബാ​റ്റു​കൊ​ണ്ടാ​യാ​ലും പ​ന്തു കൊ​ണ്ടാ​യാ​ലും മ​ത്സ​ര​നി​മി​ഷ​ങ്ങ​ളെ ഭ​രി​ക്കാ​ൻ സ്ഥി​തി​ഗ​തി​ക​ളെ ക​പി​ൽ അ​നു​വ​ദി​ക്കാ​റി​ല്ല. എ​പ്പോ​ഴും  ക​പി​ൽ ത​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ ക​ളി തു​ട​രും. മ​ത്സ​ര​ഫ​ലം എ​ല്ലാ​യ്പ്പോ​ഴും നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി​രി​ക്കി​ല്ലെ​ന്ന​ത് ഞാ​ൻ സ​മ്മ​തി​ക്കാം. പ​ക്ഷേ, ഒ​രി​ക്ക​ലും പൊ​രു​താ​തെ കീ​ഴ​ട​ങ്ങി​ല്ല ക​പി​ൽ. 

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​ദ്യ നാ​ളു​ക​ളാ​ണി​ത്. എ​ന്നാ​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ സം​ബ​ന്ധി​ച്ച് വ​ള​രെ നി​ർ​ണാ​യ​ക​മാ​ണ് ഇ​ന്ന​ത്തെ ക​ളി. നാ​ലു മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷ​വും പോ​യി​ന്‍റ് ടേ​ബി​ളി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​ത്ത ഒ​രേ​യൊ​രു ടീം ​ആ​ർ​സി​ബി​യാ​ണ്. അ​പ​ക​ട​കാ​രി​ക​ളാ​യ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ ടീം ​കോ​മ്പി​നേ​ഷ​ൻ ശ​രി​യാം​വി​ധ​മാ​ക്കാ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ പ​ട തീ​ർ​ച്ച​യാ​യും ശ്ര​മി​ക്കും. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാ​റ്റി​ങ് കോ​ഹ്‌​ലി​യെ​യും എ​ബി ഡി​വി​ല്ലി​യേ​ഴ്സി​നേ​യും അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്നെ​ന്ന കാ​ര്യം ഒ​രു​പാ​ട് ത​വ​ണ പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ യ​ശ്വേ​ന്ദ്ര ച​ഹ​ലി​ന് വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ക്കാ​ത്ത​ത് ആ​ർ​സി​ബി​യെ അ​തി​ലേ​റെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ്. ട്വ​ന്‍റി20 ഫോ​ർ​മാ​റ്റി​ൽ ഉ​മേ​ഷ് യാ​ദ​വ് ദി​ശാ​ബോ​ധ​മി​ല്ലാ​തെ അ​ല​യു​ന്നു.

ഒ​ടു​വി​ല​ത്തെ ക​ണ​ക്കെ​ടു​പ്പി​ൽ ച​ഹ​ലി​ന്‍റെ യ​ത്ന​ങ്ങ​ളെ​ല്ലാം പാ​ഴാ​ക്കു​ന്ന ത​ര​ത്തി​ൽ മ​റ്റു പേ​സ​ർ​മാ​രും ധാ​രാ​ളം റ​ൺ​സ് വ​ഴ​ങ്ങു​ന്നു. ഓ​രോ ടീ​മി​നും ന്യൂ ​ബോ​ളി​ൽ വി​ക്ക​റ്റെ​ടു​ക്കാ​ൻ ക​ഴി​വു​ള്ള ഒ​രു പ​ന്തേ​റു​കാ​ര​നു​ണ്ട്. ‌എ​ന്നാ​ൽ ആ​ർ​സി​ബി​യു​ടെ ബൗ​ളി​ങ് ലൈ​ന​പ്പി​ൽ അ​ങ്ങ​നെ​യാ​രു​മി​ല്ല. മു​ൻ​നി​ര​യി​ൽ ഒ​രു വ​ലി​യ കൂ​ട്ടു​കെ​ട്ട് പി​റ​ന്നാ​ൽ ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ തി​രി​ച്ചു​വ​ര​വ് പ്ര​യാ​സം. ച​ഹ​ലി​നെ കൊ​ണ്ട് എ​ല്ലാ ജോ​ലി​യും ചെ​യ്യി​ക്കു​ന്ന​തി​നെ​ക്കാ​ൾ, ഒ​രു സം​ഘ​മെ​ന്ന നി​ല​യി​ൽ ബൗ​ള​ർ​മാ​രു​ടെ പ്ര​ക​ട​ന​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കും ആ​ർ​സി​ബി​യു​ടെ വി​ധി. ചി​ന്ന​സ്വാ​മി​യി​ൽ ആ​രാ​ണ് ഫേ​വ​റി​റ്റു​ക​ളാ​യി മ​ത്സ​രം തു​ട​ങ്ങു​ന്ന​തെ​ന്ന് ഊ​ഹി​ക്കു​ന്ന​തി​ൽ ഒ​രു കാ​ര്യ​വു​മി​ല്ല.


വാർത്തകൾ

Sign up for Newsletter



top