ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:05 April 2019
മൂന്ന് ഷാജിമാരുടെ കഥയുമായി മേരാ നാം ഷാജി തീയെറ്ററുകളില് എത്തിയിരിക്കുന്നു. അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋതിക്ക് റോഷന് എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോന് കഥാപാത്രമായ ഷാജി കോഴിക്കോട്ടെ ഒരു ഗുണ്ടയാണ്. ബൈജു തിരുവനന്തപുരത്തെ ഷാജിയെന്ന ടാക്സി ഡ്രൈവറാണ്. അസിഫ് ചെയ്യുന്ന കഥാപാത്രം കൊച്ചിയില്‍ തരികിട നടത്തി ജീവിക്കുന്ന ഉഡായിപ്പ് ഷാജിയാണ്.
ഈ മൂന്നു കഥാപാത്രങ്ങളും കൊച്ചിയില്‍ അകസ്മികമായി കണ്ടുമുട്ടുന്നു. അറിഞ്ഞോ അല്ലാതെയോ ഇവരുടെ പ്രശ്നങ്ങള്‍ തമ്മില്‍ ബന്ധമുണ്ടാക്കുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ഇടയ്ക്ക് സിനിമ ത്രില്ലർ മൂഡിലേക്കും പോകുന്നുണ്ട്.
സങ്കീര്‍ണമായ കഥയെ മെയ്ക്കിങ് സ്റ്റൈല്‍ കൊണ്ടും നര്‍മ്മം കൊണ്ടും അതിജീവിക്കാന്‍ നാദിര്‍ഷയിലെ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . നിഖില വിമല്‍, ഗണേഷ് കുമാര്‍, ശ്രീനിവാസന് ,ധര്മ്മജന് , ജി സുരേഷ്കുമാര്‍ ,ആഷാ അരവിന്ദ്, സാദിഖ് , അരുണ്‍ പുനലൂര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ ഗണേഷ് കുമാര്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.
വര്‍ഷങ്ങളായി മലയാളസിനിമയില്‍ ഉണ്ടൈങ്കിലും വേണ്ട വിധം ഉപയോഗിക്കാത്ത ഒരു നടനാണ് ബൈജു. ഈ സിനിമയിലെ പ്രധാനകഥാപാത്രങ്ങളില്‍ ഒന്നായ നിഷ്കളങ്കനായ ഷാജിയായി ബൈജു മിന്നിച്ചു എന്ന് തന്നെ പറയണം. നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം ബോറടിയില്ലാതെ സാധാരണപ്രേക്ഷകര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രമാണ്.
നവാഗതനായ എമില്‍ മുഹമ്മദാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ക്യാമറ കാഴ്ചകള്‍ ഒരിക്കിയിരിക്കുന്നത് വിനോദ് ഇല്ലം പ്പിള്ളിയാണ്. യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.