19
July 2019 - 12:55 am IST

Download Our Mobile App

Flash News
Archives

Football

southampton-fc-vs-liverpool-match-preview

ക​ടി​ഞ്ഞാ​ൺ വി​ടാ​തെ റെ​ഡ്സ്

Published:06 April 2019

ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ന്‍റെ ക​ടി​ഞ്ഞാ​ൺ വി​ടാ​തെ ലി​വ​ർ​പൂ​ൾ. 29 വ​ർ​ഷ​ത്തി​നു​ശേ​ഷം ചാം​പ്യ​നാ​കാ​ൻ കൊ​തി​ക്കു​ന്ന റെ​ഡ്സ് ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് സ​താം​പ്റ്റ​നെ കീ​ഴ​ട​ക്കി പോ​യി​ന്‍റ് ടേ​ബി​ളി​ലെ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു.

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ന്‍റെ ക​ടി​ഞ്ഞാ​ൺ വി​ടാ​തെ ലി​വ​ർ​പൂ​ൾ. 29 വ​ർ​ഷ​ത്തി​നു​ശേ​ഷം ചാം​പ്യ​നാ​കാ​ൻ കൊ​തി​ക്കു​ന്ന റെ​ഡ്സ് ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് സ​താം​പ്റ്റ​നെ കീ​ഴ​ട​ക്കി പോ​യി​ന്‍റ് ടേ​ബി​ളി​ലെ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു. ഈ​ജി​പ്ഷ്യ​ൻ സ്ട്രൈ​ക്ക​ർ മു​ഹ​മ്മ​ദ് സ​ല​യു​ടെ സോ​ളോ​യാ​ണ് ക​ളി​യി​ലെ സ​വി​ശേ​ഷ​ത. നാ​ബി കെ​യ്റ്റ (36ാം മി​നി​റ്റ്), ജോ​ർ​ഡാ​ൻ ഹെ​ൻ​ഡേ​ഴ്സ​ൺ (86) എ​ന്നി​വ​ർ ലി​വ​റി​ന്‍റെ മ​റ്റു സ്കോ​റ​ർ​മാ​ർ. 9ാം മി​നി​റ്റി​ൽ ഷെ​യ്ൻ ലോ​ങ് സ​താം​പ്റ്റ​നെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. 

സ​താം​പ്റ്റ​ന്‍റെ ക​ള​ത്തി​ൽ മെ​ല്ലെ​യാ​ണ് ലി​വ​ർ​പൂ​ൾ തു​ട​ങ്ങി​യ​ത്. ലി​വ​ർ​പൂ​ളി​ന്‍റെ താ​ള​പ്പി​ഴ മു​ത​ലാ​ക്കി ഇ​ട​തു വി​ങ്ങി​ൽ നി​ന്നു റ്യാ​ൻ ബെ​ട്രാ​ൻ​ഡ് ന​ൽ​കി​യ ക്രോ​സി​ൽ പി​യ​റി ഹോ​ജ്ബ​ർ​ഗി​ന്‍റെ ഫ്ലി​ക്ക്. മാ​ർ​ക്ക് ചെ​യ്യ​പ്പെ​ടാ​തെ നി​ന്ന ലോ​ങ് ലി​വ​റി​ന്‍റ വ​ല​യി​ലേ​ക്ക്  പ​ന്ത് തി​രി​ച്ചു​വി​ട്ടു (1-0). ക​ണ​ക്കു​തീ​ർ​ക്കാ​ൻ കോ​പ്പു​കൂ​ട്ടി​യ ലി​വ​റി​നു​വേ​ണ്ടി സാ​ദി​യോ മാ​നെ തൊ​ടു​ത്ത ഹെ​ഡ​ർ പു​റ​ത്തേ​ക്കു​പോ​യി. എ​ങ്കി​ലും ട്ര​ന്‍റ് അ​ല​ക്സാ​ണ്ട​ർ ആ​ർ​നോ​ൾ​ഡി​ന്‍റെ ക്രോ​സി​ൽ കെ​യ്റ്റ​യു​ടെ ഹെ​ഡ​ർ പി​ഴ​ച്ചി​ല്ല (1-1). 
 
ര​ണ്ടാം പ​കു​തി​യി​ൽ ജ​യിം​സ് മി​ൽ​ന​റും ഹെ​ൻ​ഡേ​ഴ്സ​നും ലി​വ​റി​നാ​യി ക​ള​ത്തി​ലെ​ത്തി. പ​ക്ഷേ, സ​താം​പ്റ്റ​ന്‍റെ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​ൻ ലി​വ​ർ​പൂ​ൾ പ​ണി​പ്പെ​ടു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. ഒ​ടു​വി​ൽ 80ാം മി​നി​റ്റി​ൽ സ​താം​പ്റ്റ​ന്‍റെ പ​കു​തി​യി​ൽ നി​ന്നു ല​ഭി​ച്ച പ​ന്തു​മാ​യി ഒ​റ്റ​യ്ക്കു കു​തി​ച്ച സ​ല സു​ന്ദ​ര​മാ​യി ഫി​നി​ഷ് ചെ​യ്ത നേ​രം ലി​വ​ർ മു​ന്നി​ൽ​ക്ക​യ​റി (2-1). റോ​ബ​ർ​ട്ടോ ഫി​ർ​മി​നോ​യു​മൊ​ത്തു​ള്ള നീ​ക്ക​ത്തി​നൊ​ടു​വി​ൽ ഹെ​ൻ​ഡേ​ഴ്സ​നും ഫി​നി​ഷ് ചെ​യ്ത​തോ​ടെ ലി​വ​ർ​പൂ​ളി​ന് ആ​ധി​കാ​രി​ക ജ​യം (3-1). ഇ​തോ​ടെ ലി​വ​ർ​പൂ​ളി​ന് 33 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 82 പോ​യി​ന്‍റാ​യി. ഒ​രു മ​ത്സ​രം കു​റ​ച്ചു ക​ളി​ച്ച മാ​ഞ്ച​സ്റ്റ​ർ സി​റ്റി (80 പോ​യി​ന്‍റ്) തൊ​ട്ടു​പി​ന്നി​ലു​ണ്ട്.  


വാർത്തകൾ

Sign up for Newsletter



top