23
October 2019 - 1:49 am IST

Download Our Mobile App

Flash News
Archives

Football

barcelona-vs-athletic-o-madrid-football-match-reviews

ബാ​ഴ്സ​യ്ക്ക് കി​രീ​ടം വി​ളി​പ്പാ​ട​ക​ലെ

Published:07 April 2019

സ്പാ​നി​ഷ് ലാ ​ലീ​ഗ​യി​ൽ കാ​ര്യ​ങ്ങ​ളെ​ല്ലാം ഏ​റെ​ക്കു​റെ തീ​ർ​പ്പാ​കു​ന്നു. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ലൂ​യി​സ് സു​വാ​ര​സും ല​യ​ണ​ൽ മെ​സി​യും നേ​ടി​യ ഗോ​ളു​ക​ൾ​ക്ക് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ 2-0ന് ​തോ​ൽ​പ്പി​ച്ച ബാ​ഴ്സ കി​രീ​ടം ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ചു

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലീ​ഗ​യി​ൽ കാ​ര്യ​ങ്ങ​ളെ​ല്ലാം ഏ​റെ​ക്കു​റെ തീ​ർ​പ്പാ​കു​ന്നു. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ലൂ​യി​സ് സു​വാ​ര​സും ല​യ​ണ​ൽ മെ​സി​യും നേ​ടി​യ ഗോ​ളു​ക​ൾ​ക്ക് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ 2-0ന് ​തോ​ൽ​പ്പി​ച്ച ബാ​ഴ്സ കി​രീ​ടം ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ചു. 28ാം മി​നി​റ്റി​ൽ ഡീ​ഗോ കോ​സ്റ്റ് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ടു പു​റ​ത്തു​പോ​യ​തി​ലൂ​ടെ പ​ത്തു പേ​രാ​യി ചു​രു​ങ്ങി​യ അ​ത്‌​ല​റ്റി​ക്കോ പൊ​രു​തി​നി​ന്നെ​ങ്കി​ലും ബാ​ഴ്സ​യു​ടെ വി​ജ​യ​ദാ​ഹ​ത്തെ അ​തി​ജീ​വി​ക്കാ​ൻ ത്രാ​ണി​യു​ണ്ടാ​യി​ല്ല. ഇ​തോ​ടെ ലീ​ഗി​ലെ ആ​ദ്യ സ്ഥാ​ന​ക്കാ​രാ​യ ബാ​ഴ്സ (73) തൊ​ട്ടു പി​ന്നി​ലു​ള്ള അ​ത്‌​ല​റ്റി​ക്കോ​യു(62)​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം പ​തി​നൊ​ന്നാ​യി ഉ​യ​ർ​ത്തി. ഏ​ഴു മ​ത്സ​ര​ങ്ങ​ളാ​ണ് ലാ ​ലീ​ഗ​യി​ൽ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. അ​ത്ഭു​ത​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ ബാ​ഴ്സ കി​രീ​ടം കാ​ക്കും.

നൗ​കാം​പി​ലെ ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ അ​ത്‌​ല​റ്റി​ക്കോ ബു​ദ്ധി​മു​ട്ടി. താ​ളം​ക​ണ്ടെ​ത്തി​യെ​ന്നു തോ​ന്നി​യ നേ​രം റ​ഫ​റി​യെ അ​ധി​ക്ഷേ​പി​ച്ച​തി​ന് കോ​സ്റ്റ ചു​വ​പ്പു കാ​ർ​ഡ് വാ​ങ്ങി​യ​തോ​ടെ അ​ത്‌​ല​റ്റി​ക്കോ ബാ​ക്ക്ഫൂ​ട്ടി​ലാ​യി. പി​ന്നെ ബാ​ഴ്സ​യു​ടെ ആ​ക്ര​മ​ണ​നി​ര​യും അ​ത്‌​ല​റ്റി​ക്കോ പ്ര​തി​രോ​ധ​വും ത​മ്മി​ലെ ഏ​റ്റു​മു​ട്ട​ലാ​യി​രു​ന്നു. പ്ര​തി​രോ​ധം പി​ള​ർ​ത്തി മെ​സി ന​ൽ​കി​യ പാ​സി​ൽ ജോ​ർ​ഡി ആ​ൽ​ബ തൊ​ടു​ത്ത ഷോ​ട്ട് പോ​സ്റ്റി​ൽ ത​ട്ടി മ​ട​ങ്ങി. സു​വാ​ര​സി​ന്‍റെ ബാ​ക്ക് ഹീ​ൽ പാ​സി​ൽ ഫി​ലി​പ്പെ കു​ട്ടീ​ഞ്ഞോ​യും സ്കോ​ർ ചെ​യ്തേ​നെ.

ര​ണ്ടാം പ​കു​തി​യി​ൽ മെ​സി കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​മാ​യി പ​ന്തു ത​ട്ടി. പ​ക്ഷേ, അ​ത്‌​ല​റ്റി​ക്കോ ഗോ​ളി ജാ​ൻ ഒ​ബ്ലാ​ക്കി​ന്‍റെ സാ​ഹ​സി​ക​മാ​യ സേ​വു​ക​ൾ മെ​സി​യെ​യും ബാ​ഴ്സ​യെ​യും ഗോ​ളി​ൽ നി​ന്ന​ക​റ്റി​നി​ർ​ത്തി.ഒ​ടു​വി​ൽ സു​വാ​ര​സ് അ​ത്‌​ല​റ്റി​ക്കോ​യു​ടെ ഹൃ​ദ​യം ത​ക​ർ​ക്കു​ക ത​ന്നെ ചെ​യ്തു. 85ാം മി​നി​റ്റി​ൽ 25 വാ​ര അ​ക​ലെ നി​ന്നു സു​വാ​ര​സ് തൊ​ടു​ത്ത വെ​ടി​യു​ണ്ട ക​ണ​ക്കെ​യു​ള്ള ഷോ​ട്ട് അ​ത്‌​ല​റ്റി​ക്കോ​യു​ടെ വ​ല​യി​ൽ ക​യ​റി (1-0). തൊ​ട്ട​ടു​ത്ത നി​മി​ഷം മെ​സി മാ​ജി​ക്. ജോ​സ് ജി​മെ​ന​സി​നെ​യും ഡീ​ഗോ ഗോ​ഡി​നേ​യും വെ​ട്ടി​ച്ചു​ക‍യ​റി​യ മെ​സി പ​ന്ത് ഗോ​ൾ​വ​ര ക​ട​ത്തു​മ്പോ​ഴേ​ക്കും അ​ത്‌​ല​റ്റി​ക്കോ പ​രാ​ജ​യം സ​മ്മ​തി​ച്ചു (2-0).


വാർത്തകൾ

Sign up for Newsletter



top