Flash News
Archives

Bollywood

Amitabh-car.jpg

ആഢംബര വാഹനത്തിൽ കുതിച്ച് ബിഗ്ബി

Published:08 April 2019

ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തിയ വിക്ലാസിന് 68.40 ലക്ഷം രൂപയും 81.90 ലക്ഷം രൂപയും വിലയുള്ള രണ്ട് മോഡലുകളാണ് വിപണിയിലുള്ളത്. മുംബൈയിലെ മെഴ്സിഡസ് ബെൻസ് ഡീലർ ഷോപ്പായ ഓട്ടോഹാങ്ങറിൽ നിന്നാണ് അമിതാഭ് ബച്ചൻ വാഹനം സ്വന്തമാക്കിയത്.

ബിഗ്ബിയുടെ ആഢംബര കാറുകളോടുള്ള പ്രണയത്തെക്കുറിച്ച് എല്ലാവർക്കുമറിയാവുന്നതാണ്. ബെൻസ് സിക്ലാസ്, റേഞ്ച് റോവർ തുടങ്ങി നിരവധി കാറുകളുണ്ട് ബച്ചന്‍റെ ഗ്യാരേജിൽ. അടുത്തിടെ ബച്ചന്‍റെ റോൾസ് റോയ്സ് ആഢംബര സെഡാനായ ഫാന്‍റം വിറ്റതും വാഹന പ്രേമികളുടെ ഇടയിൽ വാർത്തയായിരുന്നു. എന്നാൽ അതിനുപകരമായി മെഴ്സിഡസ് ബെൻസിന്‍റെ വി ക്ലാസ് സ്വന്തമാക്കിയിരിക്കുകയാണിപ്പോൾ ബിഗ് ബി.

ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തിയ വിക്ലാസിന് 68.40 ലക്ഷം രൂപയും 81.90 ലക്ഷം രൂപയും വിലയുള്ള രണ്ട് മോഡലുകളാണ് വിപണിയിലുള്ളത്. മുംബൈയിലെ മെഴ്സിഡസ് ബെൻസ് ഡീലർ ഷോപ്പായ ഓട്ടോഹാങ്ങറിൽ നിന്നാണ് അമിതാഭ് ബച്ചൻ വാഹനം സ്വന്തമാക്കിയത്.

2143 സിസി നാല് സിലിണ്ടർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 163 എച്ച്പി കരുത്തും 380 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററെത്താൻ 10.9 സെക്കൻഡ് മതി.  ബെൻസ് സിക്ലാസ്, റേഞ്ച് റോവർ തുടങ്ങി നിരവധി കാറുകളുണ്ട് ബച്ചന്.


വാർത്തകൾ

Sign up for Newsletter



top