Flash News
Archives

Kollywood

darbar

രജനിക്കൊപ്പം നയൻതാര: ദർബാർ ഫസ്റ്റ്ലുക്ക് പോസ്റ്റർ

Published:09 April 2019

നിലവിൽ നയൻതാരയെ മാത്രമാണ് കാസ്റ്റ് ചെയ്തിരിക്കുന്നതെന്നും കാസ്റ്റിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടനെ പുറത്തുവിടുമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സിനിമയുടെ അടുത്തവൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായെത്തുന്ന ദർബാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ലൈക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.

നിലവിൽ നയൻതാരയെ മാത്രമാണ് കാസ്റ്റ് ചെയ്തിരിക്കുന്നതെന്നും കാസ്റ്റിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടനെ പുറത്തുവിടുമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സിനിമയുടെ അടുത്തവൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ചിത്രത്തിന്‍റെ ചിത്രീകരണം ഈ മാസം ആരംഭിക്കും. സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ സിനിമാട്ടോഗ്രഫർ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ചന്ദ്രമുഖി, കുശേലൻ, ശിവജി എന്നീ ചിത്രങ്ങളിലായിരുന്നു ഇതിന് മുൻപ് നയൻതാരയും രജനീകാന്തും ഒന്നിച്ചെത്തിയത്.


വാർത്തകൾ

Sign up for Newsletter



top