Flash News
Archives

Europe

britain-expresses-regret-for-jallianwalabagh-massacre

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടന്‍റെ ഖേദപ്രകടനം, 100 വർഷത്തിനിടെ ആദ്യം

Published:10 April 2019

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ഇന്ത്യ ആചരിക്കാനൊരുങ്ങുന്നതിനിടെയാണ് ബ്രിട്ടന്‍റെ ഖേദപ്രകടനം. എ​ന്നാ​ൽ കൂ​ട്ട​ക്കൊ​ല​യി​ൽ മാ​പ്പ് പ​റ​യാ​ൻ തെ​രേ​സ മേ ​ത​യാ​റാ​യി​ട്ടി​ല്ല.

ലണ്ടൻ: ഇന്ത്യൻ സ്വാ​ത​ന്ത്യ്ര​സ​മ​ര​ത്തി​ലെ കറുത്ത അധ്യായമായ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ നൂറു വർഷങ്ങൾക്ക് ശേഷം ബ്രിട്ടന്‍റെ ഖേദപ്രകടനം. ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യാ​ണ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. 1919ൽ ബ്രിട്ടീഷ് സേന നടത്തിയ കൂട്ടക്കൊല ഏ​റ്റ​വും അ​പ​മാ​ന​ക​ര​മാ​യ പ്ര​വൃ​ത്തി​യാ​യി​രു​ന്നു. ജാ​ലി​യ​ന്‍ വാ​ലാ​ബാ​ഗ് കൂട്ട​ക്കൊ​ല​യി​ൽ അഗാ​ധ​മാ​യ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും തെ​രേ​സ മേ ​പ​റ​ഞ്ഞു.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ഇന്ത്യ ആചരിക്കാനൊരുങ്ങുന്നതിനിടെയാണ് ബ്രിട്ടന്‍റെ ഖേദപ്രകടനം. എ​ന്നാ​ൽ കൂ​ട്ട​ക്കൊ​ല​യി​ൽ മാ​പ്പ് പ​റ​യാ​ൻ തെ​രേ​സ മേ ​ത​യാ​റാ​യി​ട്ടി​ല്ല. അതേസമയം, തെരേസ മേ മാ​പ്പു പ​റ​യാ​ൻ ത​യ​റാ​വാ​ത്ത​തി​ൽ നി​രാ​ശ​പ്ര​ക​ടി​പ്പി​ച്ച് സി​ക്ക് ഫെ​ഡ​റേ​ഷ​ൻ രം​ഗ​ത്തെ​ത്തി. ജാ​ലി​യ​ന്‍​ വാ​ലാ​ബാ​ഗ് സം​ഭ​വ​ത്തി​ൽ നിരു​പാ​ധി​കം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ജെ​റ​മി കോ​ർ​ബി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജാ​ലി​യ​ന്‍​ വാ​ലാ​ബാ​ഗ് കൂട്ടക്കൊല
ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് 1919 ഏ​പ്രി​ല്‍ 13ന് ​പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ന​ടു​ത്ത് ജാ​ലി​യ​ന്‍ ​വാ​ലാ​ബാ​ഗി​ല്‍ ബ്രി​ട്ടീ​ഷ് പട്ടാ​ളം നടത്തി​യ വെ​ടി​വ​യ്പി​ല്‍ ആ​യി​ര​ത്തി​ലേ​റെ ഇ​ന്ത്യ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നെ​തി​രേ ഒത്തു​കൂ​ടി​യ 15,000ഓളം വരുന്ന ജ​ന​ങ്ങ​ള്‍​ക്കു​നേ​രെ ബ്രിട്ടീഷ് സേനയിലെ ജ​ന​റ​ല്‍ ഡ​യ​റി​ന്‍റെ നി​ര്‍​ദേ​ശ ​പ്ര​കാ​രം വെ​ടി​വയ്ക്കുകയായിരുന്നു. ജാ​ലി​യ​ന്‍​ വാ​ലാ​ബാ​ഗി​ലെ മൈ​താ​നം ചു​റ്റി​ലും അ​ട​ച്ച​ശേ​ഷം തോ​ക്കു​ധാ​രി​ക​ളാ​യ 50 പ​ട്ടാ​ള​ക്കാ​ര്‍ പത്തു മി​നി​ട്ടോ​ളം തു​ട​ര്‍​ച്ച​യാ​യി വെടിയുതിർത്തു. 1650 റൌ​ണ്ട് വെ​ടി​വ​യ്പി​ല്‍ ആ​യി​ര​ത്തി​ലേ​റെ​പ്പേ​ര്‍ മ​രി​ക്കു​ക​യും 1100ഓളം പേ​ര്‍​ക്കു ഗുരുതര​മാ​യി പ​രു​ക്കേ​ൽക്കു​ക​യും ചെ​യ്തി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top