23
October 2019 - 1:17 am IST

Download Our Mobile App

Flash News
Archives

Tradition

pooram

തൃശൂർപൂര വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി

Published:11 April 2019

അതേസമയം വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ അനുമതി വേണം. ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഇളവ് നൽകണമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

ന്യൂഡൽഹി: തൃശൂർ പൂരത്തിന് വെടിക്കെട്ടിന് അനുമതി നൽകി സുപ്രീംകോടതി. തീവ്രതയ്ക്കും സമയത്തിനുമുള്ള നിയന്ത്രണത്തിൽ കോടതി ഇളവ് അനുവദിച്ചു. ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായി മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി. വെടിക്കെട്ടിന് അനുമതി തേടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്.

അതേസമയം വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ അനുമതി വേണം. ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഇളവ് നൽകണമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

2018 ഒക്‌ടോബറിൽ പടക്ക നിയന്ത്രണത്തിന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാത്രി എട്ടുമണിക്കും പത്തിനും ഇടയിൽ മാത്രമേ പടക്കങ്ങൾ ഉപയോഗിക്കാവൂ എന്നായിരുന്നു നേരത്തെ സുപ്രീംകോടതി വിധിച്ചത്. ഇതിൽ ഇളവ് വേണമെന്നായിരുന്നു ദേവസ്വങ്ങളുടെ പ്രധാന ആവശ്യം. 


വാർത്തകൾ

Sign up for Newsletter



top