Flash News
Archives

Reviews

മധുരയിൽ നിന്ന് വന്ന രാജ ട്രിപ്പിൾ‌ സ്ട്രോങ്

Published:12 April 2019

# റ്റിറ്റോ ജോർജ്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ മധുരരാജ വിഷു റിലീസായി തിയെറ്ററിൽ എത്തിയിരിക്കുന്നു. സെന്‍റിമെന്‍റ്‌സിനും കോമഡിക്കും ആക്ഷ്‌നും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു പക്കാ എന്‍റർടയ്‌നർ ആണ്. ആദ്യഭാഗമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായല്ല ചിത്രം ഒരുക്കിയിരിക്കുന്നത്. 

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ മധുരരാജ വിഷു റിലീസായി തിയെറ്ററിൽ എത്തിയിരിക്കുന്നു. സെന്‍റിമെന്‍റ്‌സിനും കോമഡിക്കും ആക്ഷ്‌നും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു പക്കാ എന്‍റർടയ്‌നർ ആണ്. ആദ്യഭാഗമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായല്ല ചിത്രം ഒരുക്കിയിരിക്കുന്നത്. രാജ എന്ന കഥാപാത്രത്തെ മറ്റൊരു സാഹചര്യത്തിലേക്ക്  എത്തിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ.

കൊച്ചിയിലെ പാമ്പിൻതുരുത്ത് എന്ന കൊച്ചുദ്വീപിലെ പ്രദേശത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഇവിടെ ഒരു പ്രത്യേകസാഹചര്യത്തിൽ രാജയ്ക്ക് എത്തേണ്ടി വരുന്നതും പിന്നീട് അയാൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്‍റെ കാതൽ. 

 സിനിമ ആരംഭിച്ച്  അര മണിക്കൂറിനു ശേഷമാണ് നായകന്‍റെ വരവ്. അതു വരെ ചിത്രത്തെ മുന്നോട്ട് കൊണ്ട് പോകുന്നത് സലിംകുമാറിന്‍റെ നോവലിസ്റ്റ് കഥാപാത്രമായ മനോഹരൻ മംഗളോദയവും തമിഴ് യുവതാരം ജയ്യുമാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന രാജയ്ക്ക് അനുജനെ പോലെയാണ് ചിന്നരാജ. ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നതാണെങ്കിലും ജയ് തന്‍റെ ഭാഗം മികച്ചതാക്കി.

 

മധുരരാജയെ വാർത്തകളിൽ നിറച്ചത് സണ്ണി ലിയോൺ കൂടിയാണ്. ബോളിവുഡിൽ നിന്നും മോളിവുഡിലെത്തിയ സണ്ണിയുടെ ഡാൻസിനും തിയെറ്ററുകളിൽ കയ്യടിയാണ് ലഭിക്കുന്നത്. ജഗപതി ബാബുവാണ് മറ്റൊരു പ്രധാനകഥാപാത്രം. വില്ലനായി എത്തിയ അദ്ദേഹം നടേശൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കഴുത്ത് അറക്കുന്ന ചിരിയുമായി വില്ലത്തരത്തിന്‍റെ ഉസ്താദായി അദ്ദേഹം ഈ ചിത്രത്തിലും തിളങ്ങി. പുലിമുരുകനും ആദിക്കും ശേഷം വീണ്ടും ജഗപതി ബാബു വില്ലനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും മധുരരാജയ്ക്ക് ഉണ്ട്. 

 നാല് നായികമാരുള്ള ചിത്രത്തിൽ ആരും അധികപ്പറ്റായി തോന്നിയില്ല . അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ രാജൻ, മഹിമ നമ്പ്യാർ തുടങ്ങിയവരാണ് നായികമാരായി എത്തിയിരിക്കുന്നത്. ഇവർക്കൊപ്പം നെടുമുടി വേണു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വിജയരാഘവൻ, ബിജുക്കുട്ടൻ, അജു വർഗീസ്, രമേഷ് പിഷാരഡി, എംആർ ഗോപകുമാർ, ജി.സുരേഷ് കുമാർ, ചിത്രത്തിന്‍റെ നിർമ്മാതാവായ നെൽസൺ ഐപ്പ്, നോബി, വിനയാ പ്രസാദ്, പ്രിയങ്ക തുടങ്ങി വലിയൊരു താരനിരയും അണി നിരക്കുന്നുണ്ട്.

പീറ്റർ‌ ഹെയ്ന്‍റെ സംഘട്ടനരംഗങ്ങളും സിനിമയുടെ മുഖ്യആകർ‌ഷണമാണ്. ഗോപി സുന്ദർ ഒരുക്കിയിരിക്കുന്ന പശ്ചാത്തലസംഗീതവും സിനിമയ്ക്ക് കൂടുതൽ ജീവൻ പകരുന്നു. ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിന് കൂടിയുള്ള സാധ്യതകൾ തുറന്നിട്ട് സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകന് ഹാപ്പിയായി തിയെറ്റർ വിട്ടിറങ്ങാം.


വാർത്തകൾ

Sign up for Newslettertop