23
October 2019 - 1:19 am IST

Download Our Mobile App

Flash News
Archives

World

after-uae-pm-modi-gets-russias-highest-civilian-award

മോദിക്ക് വീണ്ടും വിദേശ ബഹുമതി: യുഎഇയ്ക്കു പിന്നാലെ റഷ്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരം

Published:12 April 2019

യുഎഇയ്ക്കു പിന്നാലെ റഷ്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഓർഡർ ഓഫ് സെന്‍റ് ആൻഡ്രൂ ബഹുമതിയാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. റഷ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരം.

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടി വീണ്ടും രാജ്യാന്തര അംഗീകാരം. യുഎഇയ്ക്കു പിന്നാലെ റഷ്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഓർഡർ ഓഫ് സെന്‍റ് ആൻഡ്രൂ ബഹുമതിയാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. റഷ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരം. റഷ്യയിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിനാണ് ഈ പുരസ്‌കാരം നല്‍കാനുള്ള ഉത്തരവില്‍ ഒപ്പു വച്ചിരിക്കുന്നത്. അതേസമയം, പുരസ്‌കാരം മോദിക്ക് എന്നു കൈമാറുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. റഷ്യ രാജഭരണത്തിന് കീഴിലായിരുന്ന കാലത്ത് 1698ലാണ് ഈ സിവിലിയൻ പുരസ്കാരം ആദ്യമായി പ്രഖ്യാപിച്ചത്. സോവിയറ്റ് ഭരണകാലത്ത് ഈ പുരസ്കാരം നിരോധിക്കപ്പെട്ടിരുന്നു. എന്നാൽ സോവിയറ്റ് ഭരണം വീണതിനു ശേഷം പുരസ്കാരം തിരികെ കൊണ്ടുവരികയായിരുന്നു.

ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇതു രണ്ടാം തവണയാണ് വിദേശരാജ്യത്തിന്‍റെ പരമോന്നത പുരസ്‌കാരം മോദിയെ തേടിയെത്തുന്നത്. നേരത്തേ യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സയിദ് മെഡലും മോദിയെ തേടിയെത്തിയിരുന്നു. യു.എ.ഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് പരിഗണിച്ച് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫാ ബിൻ സയിദ് അൽ നഹ്യാനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഈ മാസം അവസാനം ആ പുരസ്‌കാരം നേരിട്ട് വാങ്ങാന്‍ മോദിയെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് ചട്ടലംഘനമായേക്കാം എന്നതിനാല്‍ ഈ തീരുമാനം റദ്ദാക്കിയെന്നാണ് വിവരം.


വാർത്തകൾ

Sign up for Newsletter



top