Flash News
Archives

Updates

jet-airways-temporally-cancels-international-flight-services

ജെറ്റ്​ എയർവേസ്​ അന്താരാഷ്​ട്ര സർവീസുകൾ താത്കാലികമായി നിർത്തിവച്ചു

Published:12 April 2019

നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്​ ഒരു വിമാനക്കമ്പനിക്ക്​ വിദേശ സർവീസുകൾ നടത്താനുള്ള ലൈസൻസ് ലഭിക്കണമെങ്കിൽ‌ പ്രതിദിനം കുറഞ്ഞത്​ 20 ആഭ്യന്തര സർവീസുകൾ നടത്തേണ്ടതുണ്ട്​. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പതിനഞ്ചിൽ താഴെ സർവീസുകളാണ്​ ജെറ്റ്​ എയർവേസ്​ നടത്തിയത്​.

ഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വിമാന കമ്പനിയായ ജെറ്റ്​ എയർവേസ്​ ഞായറാഴ്​ച വരെയുള്ള അന്താരാഷ്​ട്ര സർവീസുകൾ നിർത്തിവച്ചു. സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ അന്താരാഷ്​ട്ര സർവീസുകൾ നടത്താൻ ജെറ്റ്​ എയർവേസിന്​ യോഗ്യതയു​ണ്ടോയെന്ന്​ വ്യോമയാന മന്ത്രാലയം പരിശോധിച്ചു വരുന്നതിനിടെയാണ് നടപടി. 

നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്​ ഒരു വിമാനക്കമ്പനിക്ക്​ വിദേശ സർവീസുകൾ നടത്താനുള്ള ലൈസൻസ് ലഭിക്കണമെങ്കിൽ‌ പ്രതിദിനം കുറഞ്ഞത്​ 20 ആഭ്യന്തര സർവീസുകൾ നടത്തേണ്ടതുണ്ട്​. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പതിനഞ്ചിൽ താഴെ സർവീസുകളാണ്​ ജെറ്റ്​ എയർവേസ്​ നടത്തിയത്​. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​,െ തു​ട​ർ​ന്ന് പാ​ട്ട​ത്തു​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പ​റ​ത്തു​ന്നി​ല്ല. 

കൂടാതെ കുടിശ്ശിക വരുത്തിയതിനെ തുടർന്ന്​ യൂറോപ്യൻ കൊറിയർ കമ്പനി ജെറ്റ്​ എയർവേസി​​ന്‍റെ ബോയിങ്​ 777 വിമാനം ആംസ്​റ്റർഡാമിൽ പിടിച്ചുവയ്ക്കുകയും ചെയ്​തിരുന്നു. കമ്പനിയുടെ 28 വർഷത്തെ ചരിത്രത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ ജെറ്റ്​ എയർവേസ്​ അഭിമുഖീകരിക്കുന്നത്​.


വാർത്തകൾ

Sign up for Newsletter



top