Flash News
Archives

Crime

പെരിയ ഇരട്ടക്കൊല: തെളിവ് നശിപ്പിക്കാൻ‌ കൂട്ടുനിന്ന ആളെ ചോദ്യം ചെയ്തില്ലെന്ന് പരാതി

Published:14 April 2019

ദുമ ഏരിയ സെക്രട്ടറിയുടെ നിർദേശ പ്രകാരമാണ് പ്രതികൾ തെളിവുകൾ നശിപ്പിച്ചതെന്ന് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.  പങ്കാളിത്തം വ്യക്തമായിട്ടും മൊഴി രേഖപ്പെടുത്താൻ പോലും അന്വേഷണ സംഘം തയ്യാറായില്ലെന്നാണ് ആക്ഷേപം.

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകത്തിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന രാഷ്ട്രീയ നേതാവിനെ  ചോദ്യം ചെയ്യാതെ അന്വേഷണ സംഘം. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ മടിക്കുന്നതെന്നാണ് ആക്ഷേപം. ഉദുമ ഏരിയ സെക്രട്ടറിയുടെ നിർദേശ പ്രകാരമാണ് പ്രതികൾ തെളിവുകൾ നശിപ്പിച്ചതെന്ന് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.  പങ്കാളിത്തം വ്യക്തമായിട്ടും മൊഴി രേഖപ്പെടുത്താൻ പോലും അന്വേഷണ സംഘം തയ്യാറായില്ലെന്നാണ് ആക്ഷേപം.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണത്തെ എതിർത്ത് ക്രൈം ബ്രാഞ്ച് നൽകിയ സത്യവാങ്മൂലത്തിലാണ് ഏരിയാ സെക്രട്ടറിയുടെ പങ്ക് വ്യക്തമാക്കുന്നത്. ഫെബ്രുവരി 17 ന് രാത്രി കൃത്യം നടത്തിയതിന് ശേഷം പ്രതികൾ വെളുത്തോളിയിൽ സംഗമിച്ചു. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠനും ഇവിടെ എത്തിയിരുന്നു. 

 വെട്ടേറ്റ ശരതും കൃപേഷും കൊല്ലപ്പെട്ടെന്ന് സംഘം അവിടെ വച്ചാണ് അറിയുന്നത്. ഇതോടെ മണികണ്ഠൻ ആരെയോ വിളിച്ച് ഉപദേശം തേടി, പ്രതികളോട് വസ്ത്രം മാറാനും ആയുധങ്ങൾ ഒളിപ്പിക്കാനും ആവശ്യപ്പെട്ടു. പിന്നീട് വസ്ത്രങ്ങൾ കത്തിച്ചു. പ്രതികളിൽ ചിലരെ ഉദുമയിലെ പാർട്ടി ഓഫീസിൽ ഒളിവിൽ താമസിപ്പിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. മണികണ്ഠന് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പറയാനാകില്ലെന്നും പ്രതികൾ വിളിച്ചതിനെ തുടർന്നാണ് സഹായം നൽകിയതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. അതേ സമയം എന്ത് അടിസ്ഥാനത്തിലാണ് തന്‍റെ പേര് സത്യവാങ്മൂലത്തിൽ വന്നതെന്ന് അറിയില്ലെന്നാണ് മണികണ്ഠന്‍റെ പ്രതികരണം. തന്നെ ഇതുവരെ ആരും ചേദ്യം ചെയ്തിട്ടില്ല. മൊഴിയും എടുത്തില്ലെന്നുമാണ് മണി കണ്ഠൻ.പറയുന്നത്.


വാർത്തകൾ

Sign up for Newsletter



top