30
May 2020 - 5:23 pm IST

Download Our Mobile App

Mollywood

vinay-fort

സുഡാനിയ്ക്ക് ശേഷം ലിജോ ജോസ് പെല്ലിശേരിയും സമീർ താഹിറും വീണ്ടും

Published:14 April 2019

ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഹാപ്പി അവേഴ്സിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകൾക്ക് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

സമീർ താഹിറും ലിജോ ജോസ് പെല്ലിശേരിയും ഒന്നിക്കുന്നു. വിനയ് ഫോർട്ട് നായകനായെത്തുന്ന തമാശ എന്ന ചിത്രത്തിലൂടെയാണ് ഇരുവരുമൊന്നിച്ചെത്തുന്നത്. എന്നാൽ സംവിധായകരായിട്ടല്ല, നിർമാതാവായിട്ടായാണ് ഇരുവരും ചിത്രത്തിന്‍റെ ഭാഗമാകുന്നത്. ഇരുവർക്കും പുറമേ ഷൈജു ഖാലിദ്, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിന്‍റെ നിർമാതാക്കളായെത്തുന്നുണ്ട്.

നവാഗതനായ അഷ്റഫ് ഹംസയാണ് ചിത്രത്തിന്‍റെ സംവിധാനവും കഥയുമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഹാപ്പി അവേഴ്സിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകൾക്ക് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ അധ്യാപകനായാണ് വിനയ് ഫോർട്ടെത്തുന്നത്. 


വാർത്തകൾ

Sign up for Newsletter



top