19
July 2019 - 1:32 am IST

Download Our Mobile App

Flash News
Archives

Astrology

vishu-phalam-2019-part-1

2019 സമ്പൂർണ വിഷുഫലം: അശ്വതി മുതൽ ആയില്യം വരെ (ഭാഗം-1)

Published:14 April 2019

# സുരേഷ് കുമാർ നമ്പൂതിരി- 94967 95629

അശ്വതി 

ക്രയവിക്രയത്തിന് അവസരം ലഭിക്കും. ഉദരരോഗ സാധ്യത. പ്രമോഷന്‍ ലഭിക്കും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. ചില പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. സാമ്പത്തിക വിഷമതകള്‍ അകലും. പുതിയ ജോലിക്ക് അവസരം ലഭിക്കും. വീട് പുതുക്കിപ്പണിയും. കൂട്ടുബിസിനസ് ആരംഭിക്കും. ദൂരസ്ഥലത്ത് ഭൂമി വാങ്ങും. വിദ്യാർഥികള്‍ക്ക് അനുകൂല കാലം. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേകപദവി. സാമ്പത്തിക നില മെച്ചപ്പെടും. ജോലിയില്‍ സംതൃപ്തി. വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാകും. വിവാഹകാര്യത്തില്‍ തീരുമാനം. പുതിയ ഗൃഹഭാഗ്യം ഉണ്ടാകും. പരീക്ഷകളില്‍ ഉന്നതവിജയം ഉണ്ടാകും. ബന്ധുക്കളുമായി തെറ്റിധാരണയുണ്ടാകും. അമൂല്യവസ്തുക്കള്‍ നഷ്ടപ്പെട്ടേക്കാം. സുപ്രധാനരേഖകളില്‍ ഒപ്പുവയ്ക്കും. വീട് മോടിപിടിപ്പിക്കും. തീർഥയാത്രയ്ക്ക് അവസരം ലഭിക്കും. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. സന്താനങ്ങള്‍ക്ക് പുരോഗതി. അകന്നുനിന്നിരുന്ന ബന്ധുക്കളുമായി അടുക്കും. അപകടങ്ങളില്‍നിന്ന് അത്ഭുതകരമായി രക്ഷപെടും. കെട്ടിടനിർമാണം പുനരാരംഭിക്കും. പങ്കാളിത്തവ്യാപാരം തുടങ്ങും. മത്സര പരീക്ഷകളില്‍ വിജയിക്കും. സ്ത്രീ കാരണം അപവാദം. 

ദോഷപരിഹാരങ്ങള്‍: പാല്‍പ്പായസ നിവേദ്യം, ശിവന് ക്ഷീരധാര എന്നിവ.

ഭരണി

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംതൃപ്തിയും അംഗീകാരവും ലോണുകളും ലഭിക്കും. മാതാവിന്‍റെ ആരോഗ്യനില തൃപ്തികരമായിരിക്കും. വിദേശ സുഹൃത്തുക്കള്‍ മുഖേന ഗുണം ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് പുരോഗതി ഉണ്ടാകും. ഉന്നതവ്യക്തികളുമായി ബന്ധം. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് കൂടുതല്‍ ചുമതലകള്‍ ലഭിക്കും. പിതാവിന് അസുഖങ്ങള്‍ വരാം. സാഹിത്യകാരന്മാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും നല്ലസമയം. സഹോദരന്മാര്‍ മുഖേന നേട്ടം. അകന്നു കഴിഞ്ഞിരുന്നവരുമായി അടുക്കും. സന്താനങ്ങള്‍ പുതിയ ജോലിയില്‍ പ്രവേശിക്കും. ഉദരരോഗത്തിന് സാധ്യത. ശസ്ത്രക്രിയയ്ക്ക് സാധ്യതയുണ്ടെങ്കിലും ഭയപ്പെടേണ്ടതില്ല. വീട് നിർമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം. വാഹനങ്ങളില്‍നിന്ന് കൂടുതല്‍ വരുമാനം. കാര്‍ഷികരംഗത്തുനിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കുകയില്ല. വേണ്ടപ്പെട്ടവരുമായി അകല്‍ച്ചയ്ക്ക് സാധ്യത. വാഹനാപകടം ശ്രദ്ധിക്കണം. സാമ്പത്തികാഭിവൃദ്ധി. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്ന് ധനലാഭം. ക്രയവിക്രയങ്ങളില്‍നിന്നും ആദായം കിട്ടും. ഭാര്യയുടെ വക സമ്പത്ത് കിട്ടും. സുഹൃത്തുക്കള്‍ വർധിക്കും. ആഡംബരവസ്തുക്കള്‍ വാങ്ങും. 

ദോഷപരിഹാരങ്ങള്‍: ശിവന് ജലധാര, വിഷ്ണുക്ഷേത്രദര്‍ശനം, മൃത്യുഞ്ജയഹോമം എന്നിവ. 

കാര്‍ത്തിക

പൂര്‍വികമായ വീടോ ഭൂമിയോ ലഭിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.  രക്ഷിതാക്കളില്‍നിന്ന് ആനുകൂല്യങ്ങളും അഭിനന്ദനങ്ങളും ലഭിക്കും. വിദേശത്ത് ജോലികിട്ടാന്‍ എല്ലാ സാധ്യതകളും കാണുന്നുണ്ട്. മകളുടെ വിവാഹം നിശ്ചയിക്കും. സർവീസില്‍ സ്ഥിരപ്പെടും. വസ്ത്രവ്യാപാരികള്‍ക്ക് അനുകൂലസമയം. ഊഹക്കച്ചവടങ്ങളില്‍നിന്നു ഗുണം ലഭിക്കും. തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തില്‍ ഉയര്‍ച്ച ലഭിക്കും. ദാമ്പത്യജീവിതം സുഖപ്രദമായിരിക്കും. ഉന്നതവ്യക്തികളുമായി ബന്ധപ്പെടുന്നത് നേട്ടമുണ്ടാക്കും. സിനിമ, നാടകം എന്നിവയിലൂടെ വരുമാനം മെച്ചപ്പെടും. സാമ്പത്തിക ക്ലേശത്തില്‍നിന്നു മുക്തികിട്ടും. പഴയവീട് മോടിപിടിപ്പിക്കും. പുതിയ വാഹനം വാങ്ങും. സഹോദരങ്ങള്‍ മുഖേന നേട്ടം ഉണ്ടാകും. പ്രേമകാര്യങ്ങള്‍ പരാജയപ്പെടും. വിനോദയാത്രയ്ക്ക് പോകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. മേലധികാരികളില്‍നിന്നും പ്രശംസ കിട്ടും. മാതാവിന്‍റെ പൂർവികസ്വത്ത് കൈവശം വരും. ദൂരയാത്ര ആവശ്യമാകും. 

ദോഷപരിഹാരങ്ങള്‍: ഗണപതിഹോമം, മൃത്യഞ്ജയഹോമം, മുരുകക്ഷേത്രദര്‍ശനം എന്നിവ. 

 

രോഹിണി

ദൂരയാത്ര ആവശ്യമാകും. ഡോക്റ്റര്‍മാര്‍ക്കും എൻജിനീയര്‍മാര്‍ക്കും ഉപരിപഠനത്തിന് സാധ്യത. സാമ്പത്തികനില മെച്ചപ്പെടും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സന്താനത്തിന്‍റെ വിവാഹം നിശ്ചയിക്കും. വിദേശത്തുനിന്നു വിലപ്പെട്ട സന്ദേശം ലഭിക്കും. പ്രതീക്ഷിക്കാത്ത അവസരങ്ങളില്‍ ധനം വരും. കടംകൊടുത്ത പണം തിരിച്ചുകിട്ടും. ഊഹക്കച്ചവടത്തില്‍ നേട്ടം ഉണ്ടാകും. മത്സരപരീക്ഷകളില്‍ വിജയിക്കും. ഗവേഷണ വിദ്യാർഥികള്‍ക്ക് അനുകൂല കാലം. യാത്രമൂലം ക്ലേശം വർധിക്കും. വിദേശസുഹൃത്തുക്കൾ മുഖേന അപ്രതീക്ഷിത സഹായം ഉണ്ടാകും. ഗൃഹത്തില്‍ കളവ് നടക്കാന്‍ സാധ്യത. പുതിയ പ്രേമബന്ധങ്ങള്‍ ഉണ്ടാകും. മാതാവിന് ദേഹാരിഷ്ടത. ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യസുഖം കുറയും. പണച്ചെലവ് കൂടും. പിതൃതുല്യനായ ആള്‍ക്ക് രോഗം വരും. സ്വത്ത് തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കും. ഊഹക്കച്ചവടത്തിലും ഷെയറിലും ഗുണം ലഭിക്കും. പ്രധാനരേഖകള്‍ കൈമാറുമ്പോള്‍ ശ്രദ്ധിക്കണം. സര്‍ക്കാർ മുഖേന ആനുകൂല്യങ്ങള്‍ കിട്ടും. 

ദോഷപരിഹാരങ്ങള്‍: ശിവന് ക്ഷീരധാര,​ വിഷ്ണുക്ഷേത്രദര്‍ശനം,​ ശാസ്താവിന് നീരാഞ്ജനം എന്നിവ.

മകയിരം 

ഉപരിപഠനത്തിന് ചേരും. കൂട്ടുകെട്ടുകളിൽ നിന്ന് അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. കക്ഷിരാഷ്ട്രീയ മത്സരങ്ങളില്‍ പരാജയപ്പെടും. മേലധികാരികള്‍ക്ക് തൃപ്തിയാകും വിധം പദ്ധതി സമര്‍പ്പിക്കാനാകും. പൂര്‍വിക പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. വിദേശയാത്ര ഫലപ്രദമാകും. മാനസിക തൃപ്തിയോടെ ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യാനിടവരും. പ്രവര്‍ത്തനങ്ങളെല്ലാം ലക്ഷ്യപ്രാപ്തി നേടും. ഊഹക്കച്ചവടം നല്ലതല്ല. വിദേശത്ത് സ്ഥിരതാമസമാകാന്‍ സാധ്യത കാണുന്നുണ്ട്. കടംകൊടുത്ത പണം തിരികെ ലഭിക്കും. കുടുംബസമേതം പുണ്യതീർഥയാത്ര പോകും. വളരെക്കാലമായി അകന്നുനിന്ന ബന്ധുക്കളുമായി കൂടിക്കഴിയാന്‍ അവസരം ലഭിക്കും. ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. സന്താനങ്ങള്‍ മുഖേന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെടാതെ സൂക്ഷിക്കണം. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല കാലം. കുടുംബത്തില്‍ വിവാഹം നടക്കും. വിചാരിക്കാത്ത സമയങ്ങളില്‍ ധനലാഭം ഉണ്ടാകും. പരീക്ഷകളില്‍ വിജയിക്കും. 

ദോഷപരിഹാരങ്ങള്‍: ശിവന് ജലധാര, സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം, സഹസ്രനാമജപം എന്നിവ. 

തിരുവാതിര

സര്‍ക്കാര്‍ സര്‍വീസില്‍ അവസരം ലഭിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് നല്ലകാലം, ധനനഷ്ടം വരാതെ ശ്രദ്ധിക്കണം. മകന്‍റെ വിവാഹം നടക്കും. ഗൃഹം മോടിപിടിപ്പിക്കും അല്ലെങ്കില്‍ പൊളിച്ച് പുതിയത് പണിയും. സഹപ്രവര്‍ത്തകരില്‍നിന്ന് പ്രയാസം നേരിടും. മാതാവിന്‍റെയോ ഭാര്യാപിതാവിന്‍റെയോ പൂര്‍വിക സ്വത്ത് കൈവശം വന്നുചേരും. സന്താനങ്ങള്‍ക്ക് വിദ്യയില്‍ പൂരോഗതി ഉണ്ടാകും. ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍ നേട്ടം ഉണ്ടാകും. കുടുംബത്തില്‍ സാമ്പത്തിക വിഷമതകള്‍ വരാതെ സൂക്ഷിക്കണം. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടം കൈവരും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ,​ രാഷ്ട്രീയ സാംസ്കാരിക സ്ഥാപനങ്ങളിലോ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം. വര്‍ഷാവസാനം തൊഴില്‍ രംഗത്ത് അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. വ്യാപാരത്തില്‍നിന്ന് പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാകും. മുടങ്ങിയ വിദ്യാഭ്യാസം പുനരാരംഭിക്കും. ഊഹക്കച്ചവടത്തില്‍നിന്ന് നേട്ടം ഉണ്ടാകും. വിചാരിക്കാത്ത പല കാര്യങ്ങളും നടത്താനിടയുള്ള സന്ദര്‍ഭമാണിത്. പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവരും. കൂട്ടുബിസിനസില്‍നിന്ന് ഗുണം ഉണ്ടാകും.

ദോഷപരിഹാരങ്ങള്‍:  വിഷ്ണുവിന് നെയ് വിളക്ക്, ഭഗവതിക്ക് പുഷ്പാഞ്ചലി, മൃത്യുഞ്ജയഹോമം എന്നിവ.

 

പുണർതം 

ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. സഹോദരന്മാരുമായി ചേര്‍ന്ന് പുതിയ ബിസിനസ് തുടങ്ങും. ഗൃഹത്തില്‍ ഐശ്വര്യം ഉണ്ടാകും. സന്താനങ്ങള്‍ക്ക് വിദ്യയില്‍ നേട്ടം ഉണ്ടാകും. തൊഴിലില്‍നിന്ന് വരുമാനം ലഭിക്കും. ഉന്നതവ്യക്തികളില്‍ നിന്ന് സഹായം ലഭിക്കും. മത്സരപരീക്ഷകളില്‍നിന്ന് വിജയം ലഭിക്കും. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് അക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജീവിത പങ്കാളിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം. പുതിയ ഗൃഹനിർമാണം ആരംഭിക്കാന്‍ സാധ്യത. പൊലീസ് കേസ് ഉണ്ടാകാതെ ശ്രദ്ധിക്കണം. പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം. അനാവശ്യകാര്യങ്ങള്‍ ഇടപെടാനുള്ള പ്രവണത നിയന്ത്രിക്കണം. യന്ത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഏര്‍പ്പാടുകളിലും വന്‍ വിജയം ഉണ്ടാകും. സിനിമ തുടങ്ങിയ കലാപരിപാടികളില്‍ നേട്ടം ഉണ്ടാകും. പിതൃധനം ലഭിക്കാനുള്ള സാധ്യത കാണുന്നു. വിദ്യാഭ്യാസ രംഗത്ത് അഭൂതപൂര്‍വമായ നേട്ടം ഉണ്ടാകും. വ്യാപാരാദികാര്യങ്ങളില്‍ പുരോഗതി കാണുന്നു. എൻജിനീയറിങ് വിദ്യാർഥികള്‍ക്ക് അനുകൂല കാലം. 

ദോഷപരിഹാരങ്ങള്‍: ഗണപതിപൂജ, ശിവക്ഷേത്രദര്‍ശനം, സുബ്രഹ്മണ്യ പ്രീതി എന്നിവ.

പൂയം

ബിസിനസില്‍ അഭിവൃദ്ധിയുണ്ടാകും. സന്താനങ്ങളുടെ വിവാഹം നടക്കും. പുതിയ കമ്പനി തുടങ്ങാന്‍ അവസരം ലഭിക്കും. ശാസ്ത്രവിഷയത്തില്‍ വിദ്യ അഭ്യസിക്കുന്നവര്‍ക്കും എഴുത്തുകാര്‍ക്കും സാഹിത്യപ്രവര്‍ത്തകര്‍ക്കും അനുകൂലസമയം. പുതിയ സ്ഥാനപ്രാപ്തി, അംഗീകാരലബ്ധി എന്നിവ ലഭിക്കും. ബിസിനസ് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഉത്തമ സമയമാണ്. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. ഏതുകാര്യത്തിലും പിതാവിന്‍റെ ആനുകൂല്യം ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണിത്. കുടുംബസ്വത്തുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ മാന്യതയും നേതൃസ്ഥാനവും ലഭിക്കും. സന്താനങ്ങള്‍ക്ക് വിദ്യയില്‍ ഉയര്‍ച്ചയുണ്ടാകും. മാതാവിന്‍റെ കുടുംബസ്വത്ത് കൈവശം വരും. ഗൃഹത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. യന്ത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഏര്‍പ്പാടുകളിലും വന്‍ വിജയ സാധ്യത കാണുന്നു. കൂടാതെ പുതിയ വാഹനങ്ങള്‍ വാങ്ങാനും നല്ല സമയം ആണ്. ഏതുകാര്യത്തില്‍ പ്രവര്‍ത്തിച്ചാലും വിജയം ഉറപ്പാണ്. 

ദോഷപരിഹാരങ്ങള്‍: ഗണപതിപൂജ, ഹനുമാന്‍ സ്വാമിക്ക് വെണ്ണ സമര്‍പ്പണം ഇവ.

ആയില്യം

അനാവശ്യ ചെലവ് വരാതെ നോക്കണം. സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിച്ചേ നടത്താവൂ. പുരോഗതി ഇല്ലാത്ത ഗൃഹം വിറ്റ് പുതിയ സ്ഥലം വാങ്ങി വാസ്തുശാസ്ത്ര പ്രകാരം ഗൃഹം നിർമിച്ച് താമസമാക്കും. വിദേശത്ത് ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാകും. ജോലിയില്‍ സ്ഥിര നിയമനം കിട്ടും. എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട ജോലികള്‍ ഭംഗിയായി നിർവഹിക്കും. പ്രേമബന്ധം വിവാഹത്തിലെത്തും. ലോട്ടറിയിലും മറ്റും ഭാഗ്യം പരീക്ഷിക്കാന്‍ അനുകൂല സമയം. സമീപവാസികളുമായി കലഹം ഉണ്ടാകാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. സംസാരഗുണംകൊണ്ട് പുതിയ സുഹൃത്തുക്കളെ ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം നേടും. ഉയര്‍ന്ന വ്യക്തികളുമായി ബന്ധപ്പെടാനുള്ള അവസരം കിട്ടും. കുടുംബസ്വത്തുക്കളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും.. പുതിയ വാഹനം വാങ്ങും. എതിര്‍പ്പുകളെ നയമായി നേരിടുക. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. 

ദോഷപരിഹാരങ്ങള്‍: ശിവഭജനം, ഗണപതിഹോമം, ഭഗവതിക്ക് പുഷ്പാഞ്ജലി എന്നിവ.


വാർത്തകൾ

Sign up for Newslettertop